Wow! Festival Offer: 256GB സ്റ്റോറേജുള്ള 64MP ക്യാമറ iQOO 5G 20000 രൂപയ്ക്ക്!

Updated on 10-Oct-2024
HIGHLIGHTS

iQOO Z7 Pro 5G ഗംഭീര വിലക്കിഴിവിൽ വിൽക്കുന്നു

മറ്റൊരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമും തരാത്ത ഓഫറാണ് ഫോണിന് ലഭിക്കുന്നത്

ആമസോൺ നൽകുന്ന ആകർഷക കിഴിവും ഫീച്ചറുകളും നോക്കാം

മിഡ് റേഞ്ചിലെ മികച്ച iQOO 5G 20,000 രൂപയ്ക്ക് വാങ്ങാം. iQOO Z7 Pro 5G ഗംഭീര വിലക്കിഴിവിൽ വിൽക്കുന്നു. ഫാസ്റ്റ് ഉപയോഗത്തിനും നീണ്ട ബാറ്ററി ലൈഫിനും ഇത് ഇണങ്ങുന്ന സ്മാർട്ഫോണാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഐക്യൂ Z7 പ്രോ ലാഭത്തിൽ പർച്ചേസ് ചെയ്യാം.

ഉയർന്ന റേറ്റിംഗ് ഉള്ള ഐക്യൂവിന്റെ 5ജി ഫോണാണിത്. മറ്റൊരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമും തരാത്ത ഓഫറാണ് ഫോണിന് ലഭിക്കുന്നത്. 64 മെഗാപിക്സലിന്റെ മെയിൻ ക്യാമറയാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 4600mAh ബാറ്ററി ഇതിന് ലഭിക്കുന്നു. ഫോണിന് ആമസോൺ നൽകുന്ന ആകർഷക കിഴിവും ഫീച്ചറുകളും നോക്കാം.

iQOO 5G സ്പെസിഫിക്കേഷൻ

6.78 ഇഞ്ച് വലിപ്പം ഫോണിന്റെ ഡിസ്പ്ലേയ്ക്ക് വരുന്നു. ഇത് HD പ്ലസ് AMOLED കർവ്ഡ് ഡിസ്പ്ലേയുള്ള സ്മാർട്ഫോണാണ്. ഫോൺ സ്ക്രീനിന് 120Hz റിഫ്രെഷ് റേറ്റ് വരുന്നു.

മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റ് ആണ് ഈ ഐക്യൂ ഫോണിലുള്ളത്. ഐക്യൂവിലെ പ്രോസസർ 4-നാനോമീറ്റർ പ്രക്രിയയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഫോണിൽ ഗ്രാഫിക്സിനായി മാലി ജി610 ജിപിയു ലഭ്യമാകും.

ഈ ഐക്യൂ ഫോണിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്യാമറയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ടെക്നോളജി സപ്പോർട്ടുണ്ട്. ഫോണിലെ മെയിൻ ക്യാമറ 64-മെഗാപിക്സൽ ആണ്.

ഇതിൽ 2 മെഗാപിക്സൽ സെക്കൻഡറി ക്യാമറയുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളിങ്ങിനും 16MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. 66W ഫാസ്റ്റ് ചാർജിങ്ങിനെ ഐക്യൂ Z7 പ്രോ സപ്പോർട്ട് ചെയ്യുന്നു. ഫോണിലെ ബാറ്ററി 4600mAh ആണ്.

WiFi 6, ബ്ലൂടൂത്ത് 5.3, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ഫോണിലുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ളതാണ് ഐക്യൂ Z7 പ്രോ.

Read More: Lava Agni 3 5G: 20000 രൂപയ്ക്ക് Sony Triple ക്യാമറ ഫോൺ, ഡ്യുവൽ AMOLED ഡിസ്പ്ലേയിൽ, വിൽപ്പന തുടങ്ങി

iQOO 5G Amazon ഓഫർ

രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഐക്യൂ Z7 പ്രോ പുറത്തിറക്കിയത്. 8GB + 128GB, 8GB+256GB വേരിയന്റുകളാണ് ഫോണിനുള്ളത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ ഫോണിന് ഫെസ്റ്റിവൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു.

256GB വേരിയന്റ് നിങ്ങൾക്ക് 21,999 രൂപയ്ക്ക് ലഭിക്കും. ഫോണിന്റെ ഒറിജനൽ വില 27,999 രൂപയാണ്. ഫ്ലിപ്കാർട്ട് പോലുള്ള പ്ലാറ്റ്ഫോമുകളിൽ 25,000 രൂപയോളം വിലയാകുന്നുണ്ട്. എസ്ബിഐ കാർഡിലൂടെ 1250 രൂപയുടെ കിഴിവും നേടാം. പർച്ചേസിനുള്ള ലിങ്ക്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :