200MP ഹൈ- റെസല്യൂഷൻ ക്യാമറ Redmi Note 13 Pro Plus ഗംഭീര കിഴിവിൽ വാങ്ങാം. സ്മാർട്ഫോണിന് ഇത്തരത്തിൽ മികച്ച ഓഫർ ലഭിക്കുന്നത് വളരെ വിരളമാണ്. ക്യാമറയിൽ മാത്രമല്ല പവറിലും ചാർജിങ്ങിലുമെല്ലാം ഈ സ്മാർട്ഫോൺ നിങ്ങളെ അതിശയിപ്പിക്കും.
കാരണം 5000mAh ബാറ്ററിയും, 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സ്മാർട്ഫോണിലുണ്ട്. ഏറ്റവും മികച്ച ക്യാമറ ഫോണുകളിലൊന്നായ Redmi 5G ആമസോണിലാണ് വിലക്കിഴിവിൽ വിൽക്കുന്നത്.
ഇന്ന് Redmi Note 14 ലോഞ്ചിന് തയ്യാറെടുക്കുകയാണ്. ബേസിക് മോഡലും, പ്രോയും, പ്രോ പ്ലസ്സുമാണ് റെഡ്മി നോട്ട് 14 സീരീസിലുണ്ടാകുക. പുത്തൻ സ്മാർട്ഫോണുകൾ എത്തുന്നതിന് മുന്നേ തൊട്ടുമുമ്പത്തെ സീരീസിന് വില വെട്ടിക്കുറച്ചു.
8GB + 256GB ഫോൺ 23,998 രൂപയ്ക്കാണ് ഫോൺ ഇപ്പോൾ വിൽക്കുന്നത്. ആമസോൺ ഇന്ത്യയുടെ വെബ്‌സൈറ്റിൽ 27,998 രൂപയ്ക്ക് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് പുറമെ ആകർഷകമായ ബാങ്ക് ഓഫറും ലഭ്യമാണ്. ഇങ്ങനെ 23,998 രൂപയ്ക്ക് വാങ്ങാം. വാങ്ങാനുള്ള ലിങ്ക്.
12GB+256GB റെഡ്മി നോട്ട് 14 ഫോണിന് 29,998 രൂപയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനും 4000 രൂപ ബാങ്ക് ഡിസ്കൌണ്ട് ലഭിക്കുമ്പോൾ 25,998 രൂപയ്ക്ക് വാങ്ങാം. ഫ്യൂഷൻ ബ്ലാക്ക്, പർപ്പിൾ, വൈറ്റ്, ബ്ലൂ എന്നീ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. ഇതിന് പുറമെ 2,354 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കുന്നതാണ്. 12GB+256GB സ്റ്റോറേജ് ഇവിടെ നിന്നും വാങ്ങൂ…
1.5K റെസല്യൂഷനുള്ള ഫോണാണിത്. റെഡ്മി നോട്ട് 13 പ്രോ പ്ലസ് ഡിസ്പ്ലേയ്ക്ക് 1220×2712 പിക്‌സൽ റെസല്യൂഷനുണ്ട്. 6.67 ഇഞ്ച് വളഞ്ഞ AMOLED ഡിസ്‌പ്ലേ ഈ സ്മാർട്ഫോണിൽ ലഭിക്കും. ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷനുമുണ്ട്. ഫോണിലെ പ്രോസസർ മീഡിയടെക് ഡൈമെൻസിറ്റി 7200 ഒക്ടാ കോർ ആണ്.
ഇനി ഫോട്ടോഗ്രാഫി നോക്കാം. ഇതിലെ മെയിൻ ക്യാമറ 200 മെഗാപിക്സൽ ആണ്. സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറയും ഫോണിൽ നൽകിയിരിക്കുന്നു. 120W ഫാസ്റ്റ് ചാർജിങ്ങിനെ റെഡ്മി 5G പിന്തുണയ്ക്കുന്നു. 5000mAh ബാറ്ററിയാണ് ഫോണിനുള്ളത്.
Also Read: 30,000 രൂപയ്ക്ക് Samsung Galaxy S23 സ്പെഷ്യൽ ഫോൺ കിട്ടും, Offer സൂപ്പറാണ്! കണ്ണും പൂട്ടി വാങ്ങിക്കോ…
ഇത് വൈ-ഫൈ 6, NFC, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറിനെ സപ്പോർട്ട് ചെയ്യുന്നു. 205 ഗ്രാം മാത്രം ഭാരം ഈ ഫോണിനുണ്ട്. ഇത് IP68 റേറ്റിങ്ങുള്ളതിനാൽ പൊടി പ്രതിരോധിക്കുന്നു.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.