Ramadan, Easter Offer: 24199 രൂപ വില കുറച്ച് 256GB Samsung S24 വിൽക്കുന്നു, പരിമിതകാലത്തേക്കുള്ള Best Discount

Samsung Galaxy S24 5G ഫോണിന് ആമസോണിൽ വമ്പിച്ച കിഴിവാണ് ലഭിക്കുന്നത്
24199 രൂപ വില കുറച്ച് 256ജിബി ഫോൺ വിൽക്കുന്നു
റമദാൻ, ഈസ്റ്റർ പ്രമാണിച്ച് പുത്തൻ പ്രീമിയം സെറ്റ് വാങ്ങാൻ ആലോചിക്കുന്നെങ്കിൽ ഇനി വൈകരുത്
256GB Samsung S24 വാങ്ങാൻ ഇതാ പരിമിതകാല ഓഫർ എത്തിയിരിക്കുന്നു. സാംസങ്ങിന്റെ പ്രീമിയം സ്മാർട്ഫോണിന് വമ്പൻ ഡിസ്കൌണ്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 3.2GHz വരെ സിപിയു സ്പീഡും ട്രിപ്പിൾ റിയർ ക്യാമറയുമുള്ള ഡിവൈസാണിത്. ഫോണിന്റെ ഓഫറും ഫീച്ചറുകളും നോക്കാം.
256GB Samsung S24 ഓഫർ
Samsung Galaxy S24 5G ഫോണിന് ആമസോണിൽ വമ്പിച്ച കിഴിവാണ് ലഭിക്കുന്നത്. 24199 രൂപ വില കുറച്ച് 256ജിബി ഫോൺ വിൽക്കുന്നു. ഗാലക്‌സി എസ് 24 വാങ്ങാനുള്ള ശരിയായ സമയമാണിതെന്ന് പറയാം. റമദാൻ, ഈസ്റ്റർ പ്രമാണിച്ച് പുത്തൻ പ്രീമിയം സെറ്റ് വാങ്ങാൻ ആലോചിക്കുന്നെങ്കിൽ ഇനി വൈകരുത്. കാരണം ഇത്രയും കിഴിവ് ലഭിക്കുന്നതിനാൽ തന്നെ സ്റ്റോക്ക് പെട്ടെന്ന് തീരാൻ സാധ്യതയുണ്ട്.
സാംസങ് ഗാലക്സി എസ്24 ഇന്ത്യയിൽ 79,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണാണ്. ഇപ്പോൾ 256ജിബി വേരിയന്റിന് ആമസോണിൽ വില 55,800 രൂപ മാത്രമാണ്. ഫോണിന് 2,512 രൂപ വരെ ഇഎംഐ കിഴിവും ലഭ്യമാണ്. അതിനാൽ ഇഎംഐയിൽ സാംസങ് എസ്24 വാങ്ങുന്നവർക്ക് പലിശയില്ലാതെ ഫോൺ സ്വന്തമാക്കാം. ഇത്രയും വലിയ ഇൻസ്റ്റന്റ് ഡിസ്കൌണ്ടായതിനാൽ ഫോണിന് ബാങ്ക് ഓഫറൊന്നും നൽകുന്നില്ല.
എക്സ്ചേഞ്ചിൽ വാങ്ങുകയാണെങ്കിൽ, മാറ്റി വാങ്ങുന്ന ഫോൺ ടോപ് ക്വാളിറ്റിയുള്ളതാണെങ്കിൽ 43000 രൂപയുടെ വരെ കിഴിവുണ്ട്.
Galaxy S24 5G: ഫീച്ചറുകൾ എന്തെല്ലാം?
6.2 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് സാംസങ് ഗാലക്സി S24. ഈ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റാണുള്ളത്. 8GB വരെ റാമും 512GB സ്റ്റോറേജുമുള്ള Exynos 2400 പ്രോസസർ ഫോണിലുണ്ട്. ഇത് മൾട്ടി ടാസ്കിങ്ങിലും ഫാസ്റ്റ് പെർഫോമൻസിലും പേരുകേട്ടത് തന്നെയാണ്.
Also Read: 200MP ക്യാമറ, 512GB സ്റ്റോറേജ് Vivo X200 Pro 5G ഏറ്റവും വിലക്കുറവിൽ, ഓൺലൈനിൽ എങ്ങനെ വാങ്ങാം?
ഫോട്ടോഗ്രാഫി പ്രേമികൾക്കായി സാംസങ് ഈ പ്രീമിയം 5ജി ഫോണിൽ ട്രിപ്പിൾ ക്യാമറയാണ് കൊടുത്തിട്ടുള്ളത്. ഈ S24 സ്മാർട്ട്‌ഫോണിൽ 50MP പ്രൈമറി ക്യാമറയുമുണ്ട്. 10MP ടെലിഫോട്ടോ ലെൻസും, 12MP അൾട്രാവൈഡ് ലെൻസും ഇതിൽ വരുന്നു. ഫോണിന്റെ മുൻവശത്ത്, 12MP സെൽഫി ഷൂട്ടറുമുണ്ട്.
25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണാണ് സാംസങ് ഗാലക്സി എസ്24. 4,000mAh ബാറ്ററിയുണ്ട്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile