മിഡ് റേഞ്ചിൽ ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസുള്ള ഫോണാണ് Poco F6. സിമ്പിൾ ഡിസൈനാണ് പലരെയും ഫോണിന്റെ ആരാധാകരാക്കിയത്.
30,000 രൂപയ്ക്ക് താഴെയുള്ള ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണിത്. 2024-ൽ എത്തിയതിൽ ഏറ്റവും അണ്ടറേറ്റഡ് ഫോണെന്ന് പറയാം.
മികച്ച പ്രകടനവും നല്ല നിലവാരമുള്ള ഡിസ്‌പ്ലേയുമാണ് ഫോണിന്റെ പ്രത്യേകത. ക്ലീൻ സോഫ്‌റ്റ്‌വെയർ അനുഭവം ഇതിലെ മറ്റൊരു ഫീച്ചറാണ്. നിലവിൽ ഫോണിന് ഓഫർ ലഭിക്കുന്നതിനാൽ മിഡ് റേഞ്ച് ബജറ്റുകാർക്ക് ഇത് ബെസ്റ്റ് ഓപ്ഷനാകും.
ഇപ്പോഴിതാ POCO F6 5G പ്രത്യേക ഡിസ്കൗണ്ടിൽ വിൽക്കുന്നു. 8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. 2000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് ഓഫറിൽ ഫോൺ ഇപ്പോൾ വാങ്ങാം.
എന്നാൽ ഇത് എല്ലാ പോകോ എഫ്6 ഫോണുകൾക്കും ബാധകമല്ല. ടൈറ്റാനിയം കളർ വേരിയന്റിന് മാത്രമാണ് നിലവിലെ ഓഫർ.
120Hz റിഫ്രെഷ് റേറ്റും 6.67-ഇഞ്ച് 1.5K AMOLED സ്‌ക്രീനുമാണ് ഫോണിലുള്ളത്. ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് HDR10+ സപ്പോർട്ടുണ്ട്. ഡോൾബി വിഷൻ, വൈഡ്‌വിൻ എൽ1 എന്നിവയെ ഫോൺ പിന്തുണയ്‌ക്കുന്നു. 2,400nits പീക്ക് ബ്രൈറ്റ്നെസ് ഫോൺ ഡിസ്പ്ലേയ്ക്ക് ലഭിക്കുന്നതാണ്. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് ഉപയോഗിച്ച് ഫോൺ സംരക്ഷിച്ചിരിക്കുന്നു.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റ് ആണ് സ്മാർട്ഫോണിലുള്ളത്. ഇതിൽ 5,000mAh ബാറ്ററിയും പായ്ക്ക് ചെയ്തിരിക്കുന്നു. 20W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണ് പോകോ F6. പ്രീമിയം ഫോണുകളിലെ പോലെ മികച്ച പ്രോസസറും AMOLED ഡിസ്പ്ലേയും ഇതിലുണ്ട്. ഒരു മിഡ് റേഞ്ച് ഫോണാണെങ്കിലും ഇതിൽ കരുത്തുറ്റ ബാറ്ററിയാണ് നൽകിയിരിക്കുന്നത്.
ഡ്യുവൽ ക്യാമറയിൽ OIS സപ്പോർട്ടുള്ള സെൻസർ ഉൾപ്പെടുത്തിയിരിക്കുന്നു. 50MP മോഡിൽ മികച്ച രീതിയിൽ ഫോട്ടോ പകർത്തും. 8MP സെക്കൻഡറി ക്യാമറയും പോകോ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. ഫോണിന്റെ സെൽഫി ക്യാമറ 20MP ആണ്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ സ്മാർട്ഫോണിന് IP64 റേറ്റിങ്ങുമുണ്ട്.
ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ് തരുന്ന മിഡ് റേഞ്ച് സ്മാർട്ഫോൺ തന്നെയാണിത്. എന്നിരുന്നാലും ഫോണിൽ നിരവധി മൂന്നാം കക്ഷി ആപ്പുകൾ പ്രീലോഡ് ചെയ്‌തിരിക്കുന്നു. ഇവയിൽ പലതും അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്നവയാണ്.
ഫോണിന്റെ ലോക്ക് സ്‌ക്രീൻ കറങ്ങുന്ന വാൾപേപ്പറുകൾ പ്രദർശിപ്പിക്കുന്നു. യൂസർ ഇന്റർഫേസിൽ പരസ്യങ്ങൾ കുറവാണ്. എന്നാലും ആപ്പുകൾക്കായി തിരയുമ്പോഴോ മറ്റോ പരസ്യങ്ങൾ വന്നേക്കും.
30,000 രൂപയിൽ താഴെ വാങ്ങാവുന്ന ബെസ്റ്റ് പെർഫോമൻസ് ഫോണാണിത്. ഫ്ലിപ്പ്കാർട്ടിൽ ടൈറ്റാനിയം വേരിയന്റിന് വിലക്കിഴിവുണ്ട്. 2,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ടാണ് ഫോണിന് ഓഫർ ചെയ്യുന്നത്.
ഇതേ സ്റ്റോറേജുള്ള മറ്റ് കളർ വേരിയന്റുകൾ 29,999 രൂപയ്ക്ക് വിൽക്കുന്നു. എന്നാൽ ടൈറ്റാനിയം കളർ പോകോ ഫോണിന് 27,999 രൂപയാണ് വില. ഓഫറിൽ വാങ്ങാനുള്ള ലിങ്ക്, 8GB+256GB പോകോ F6.