iQOO 13 5G 10000 രൂപ ഡിസ്കൗണ്ടിൽ
ഈ വർഷത്തെ കിടിലൻ ഫ്ലാഗ്ഷിപ്പ് ഫോൺ iQOO 13 5G ഇപ്പോൾ വമ്പിച്ച ഓഫറിൽ. നല്ല വിലയ്ക്ക് ഒരു പെർഫെക്റ്റ് ഹാൻഡ്‌സെറ്റ് തിരയുന്നവർക്ക് ഇതാണ് ബെസ്റ്റ് ഓഫർ. ഫോണിന് ആമസോൺ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറും പ്രഖ്യാപിച്ചിരിക്കുന്നു.
സാംസങ്, ആപ്പിൾ പോലുള്ള ബ്രാൻഡുകൾക്കൊപ്പം പിടിച്ചുനിൽക്കുന്ന ഫ്ലാഗ്ഷിപ്പ് ഡിവൈസാണിത്. പ്രോസസർ, ബാറ്ററി, ക്യാമറ, ഡിസ്പ്ലൈ, ഡിസൈൻ എന്നിവയിലെല്ലാം കിടിലൻ ഫീച്ചറുകളാണുള്ളത്. ഗെയിമിങ് പ്രേമികൾക്കും യുവാക്കൾക്കും ഏറ്റവും ഇഷ്ടപ്പെട്ട പ്രീമിയം ഫോണും ഐഖൂ 13 5ജി തന്നെയാണ്.
ഒരു വലിയ തുക ചെലവഴിക്കാതെ നിങ്ങൾക്ക് ഐഖൂവിന്റെ പ്രീമിയം ഫോൺ സ്വന്തമാക്കാം. ആമസോണിൽ ഫോൺ 10000 രൂപ വെട്ടിക്കുറച്ചു.
256ജിബി ഐഖൂ 13-ന്റെ യഥാർത്ഥ വില 61,999 രൂപയായിരുന്നു. ആമസോൺ ഐക്യുഒ ഫോണിന്റെ വില 54,998 രൂപയാക്കിയിരിക്കുന്നു. ചില ബാങ്ക് കാർഡുകളിലൂടെ എക്സ്ട്രാ 2000 രൂപ കിഴിവ് ലഭിക്കുന്നു. എസ്ബിഐ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി ഈ ഡിസ്കൌണ്ട് പ്രയോജനപ്പെടുത്താം.
ഇങ്ങനെ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ മൊത്തം 10000 രൂപ വിലക്കുറവിൽ ലഭിക്കും. എന്നുവച്ചാൽ ഈ പരിമിതകാല കിഴിവിൽ 52,998 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം.
ഇനി നിങ്ങൾ ഇഎംഐയിൽ വാങ്ങുകയാണെങ്കിൽ, പ്രതിമാസം 4,316 രൂപ മുതൽ വാങ്ങാം. ഫോണിന് 43,100 രൂപ വരെ ആമസോൺ എക്സ്ചേഞ്ച് ഡീലും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിസ്പ്ലേ: 6.82 ഇഞ്ച് LTPO AMOLED ഡിസ്പ്ലേയുള്ള ഫോണാണിത്. 144Hz റിഫ്രെഷ് റേറ്റാണ് ഫോണിന്റെ സ്ക്രീനിനുള്ളത്.
ക്യാമറ: മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ഈ ഐഖൂ ഫോണിലുണ്ട്. അൾട്രാ-വൈഡ് ഷോട്ടുകളും, മികച്ച സൂം ഫീച്ചറുകളും ഇതിലുണ്ട്. മൂന്ന് 50MP സെൻസറുകളാണ് ഈ ഫോണിന്റെ പിൻ ഭാഗത്തുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയുമുണ്ട്.
പ്രോസസർ: ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ആണ് ഫോണിലുള്ളത്. ഇത് ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും മികച്ച പെർഫോമൻസ് തരുന്നു.
ഒഎസ്: ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയാണ് ഫോൺ പ്രവർത്തിക്കുന്നത്.
ബാറ്ററി, ചാർജിങ്: 6000mAh ബാറ്ററിയുള്ള സ്മാർട്ഫോണാണിത്. പതിവായി റീചാർജ് ചെയ്യാതെ തന്നെ ദിവസം മുഴുവൻ ചാർജ് നിലനിർത്തും. നന്നായി ഗെയിം കളിച്ചാലും വേഗം ചാർജ് കാലിയാകില്ല. മിനിറ്റുകൾക്കുള്ളിൽ ഫോൺ ചാർജിങ്ങാകും. അതും 120W ഫാസ്റ്റ് ചാർജിങ്ങിനെ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു.
Also Read: 256GB സ്റ്റോറേജ്, 50MP ട്രിപ്പിൾ ക്യാമറ Motorola Edge Pro സ്റ്റൈലിഷ് ഫോണിന് 9000 രൂപ കിഴിവിൽ!