256GB സ്റ്റോറേജ്, 50MP ഫ്രണ്ട് ക്യാമറയുമുള്ള സ്റ്റൈലിഷ് Motorola Edge ഫോൺ 12000 രൂപ വിലക്കുറവിൽ!

256GB സ്റ്റോറേജ്, 50MP ഫ്രണ്ട് ക്യാമറയുമുള്ള സ്റ്റൈലിഷ് Motorola Edge ഫോൺ 12000 രൂപ വിലക്കുറവിൽ!
HIGHLIGHTS

50MP + 13MP + 10MP ക്യാമറയുള്ള മോട്ടറോള സ്മാർട്ഫോണിന്റെ ഡീലാണ് ഇവിടെ വിവരിക്കുന്നത്

Motorola Edge 50 Pro 5G ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം

12GB RAM, 256GB സ്റ്റോറേജുമുള്ള ടോപ് വേരിയന്റിനാണ് വിലക്കിഴിവ്

സ്റ്റൈലിഷ് ഡിസൈനിലുള്ള Motorola Edge 50 Pro 5G ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാം. Triple ക്യാമറയും 50MP ഫ്രണ്ട് ക്യാമറയുമുള്ള മിഡ് റേഞ്ച് സ്മാർട്ഫോണാണിത്. ഫോണിന് പരിമിതകാലത്തേക്ക് ഗംഭീര ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രശസ്ത സ്മാർട്ട്‌ഫോൺ ബ്രാൻഡായ മോട്ടറോള 2024-ൽ നിരവധി മികച്ച മോഡലുകളാണ് പുറത്തിറക്കിയത്. ഇങ്ങനെ സ്മാർട്ഫോൺ വിപണിയിലേക്ക് ഗംഭീരമായ തിരിച്ചുവരവ് കമ്പനി നടത്തിയിരിക്കുന്നു. ഇക്കൂട്ടത്തിൽ Motorola Edge സീരീസും ഉൾപ്പെടുന്നു. 50MP + 13MP + 10MP ക്യാമറയുള്ള മോട്ടറോള സ്മാർട്ഫോണിന്റെ ഡീലാണ് ഇവിടെ വിവരിക്കുന്നത്.

Motorola Edge 50 Pro 5G: ഓഫർ

256gb 50mp front camera stylish motorola edge phone at 12000
Motorola Edge 50 Pro 5G

12GB RAM, 256GB സ്റ്റോറേജുമുള്ള ടോപ് വേരിയന്റിനാണ് വിലക്കിഴിവ്. ഈ സ്മാർട്ഫോൺ നിങ്ങൾക്ക് 30,000 രൂപയ്ക്കും താഴെ വാങ്ങാമെന്നതാണ് ഡീൽ. ഫ്ലിപ്കാർട്ടിലാണ് മോട്ടറോള എഡ്ജ് 50 പ്രോയുടെ ഓഫർ. ഫ്ലിപ്കാർട്ട് സ്മാർട്ഫോണിന്റെ വില 10,000 രൂപ വെട്ടിക്കുറച്ചു. കൂടാതെ ആകർഷകമായ ബാങ്ക് ഓഫറും ഇഎംഐ ഓപ്ഷനും നൽകുന്നുണ്ട്.

ഫോണിന് ഇപ്പോൾ സൈറ്റിൽ വില ഇട്ടിരിക്കുന്നത് 31,999 രൂപയാണ്. ഇത് ലോഞ്ച് സമയത്ത് 41,999 രൂപ വിലയുള്ള ആൻഡ്രോയിഡ് സെറ്റായിരുന്നു. പിന്നീട് പലപ്പോഴും 35999 രൂപയ്ക്ക് ഫോൺ ഓഫറിൽ എത്തിയിരുന്നു. എന്നാലിപ്പോൾ ഗംഭീര ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ലഭിക്കുന്നത്.

ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെയും ഓഫറുണ്ട്. ഇങ്ങനെ 5 ശതമാനം അധിക കിഴിവ് ലഭിക്കും. ആക്‌സിസ് ബാങ്കിന്റെയോ ഐഡിഎഫ്‌സി ബാങ്കിന്റെയോ പേയ്മെന്റിലൂടെ 2,000 രൂപ വരെ വീണ്ടും കിഴിവ് നേടാം. അങ്ങനെ 29,999 രൂപയ്ക്ക് സ്മാർട്ഫോൺ സ്വന്തമാക്കാം. ഇവിടെ നിന്നും വാങ്ങൂ

ഇനി പഴയ സ്മാർട്ട്ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ അതിനും ആകർഷകമായ ഇളവ് ലഭിക്കും. ഫ്ലിപ്കാർട്ട് 20,000 രൂപ വരെയാണ് എക്സ്ചേഞ്ച് ഓഫർ നൽകുന്നത്. 5,334 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ഇതൊന്നും ഇല്ലെങ്കിലും 31,999 രൂപയ്ക്ക് ഫോൺ വാങ്ങുന്നത് നഷ്ടമാകില്ല, കാരണം…

Moto Edge 50 Pro 5G: സ്പെസിഫിക്കേഷൻ

6.7 ഇഞ്ച് P-OLED ഡിസ്‌പ്ലേയ്ക്ക് 144Hz റിഫ്രഷ് റേറ്റുണ്ട്. ഇതിന് 1.5K റെസല്യൂഷനും 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും നൽകിയിരിക്കുന്നു. കോർണിങ് ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ മോട്ടറോള എഡ്ജ് 50 പ്രോയിലുണ്ട്.

ഇതിലുള്ളത് Snapdragon 7 Gen 3 പ്രോസസറാണ്. ക്യാമറ സെറ്റപ്പിൽ ട്രിപ്പിൾ റിയർ യൂണിറ്റാണുള്ളത്. 50MP മെയിൻ സെൻസറാണ് പ്രൈമറി സെൻസർ. f/1.4 അപ്പേർച്ചറിന്റെ 13എംപി അൾട്രാവൈഡ് ലെൻസുണ്ട്. 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്. ഇതിന് പുറമെ 4K വീഡിയോ റെക്കോഡിങ്ങിനെ പിന്തുണയ്ക്കുന്ന ഫ്രണ്ട് ക്യാമറയും മോട്ടറോള സ്മാർട്ഫോണിലുണ്ട്.

Also Read: 5500mAh, SUPERVOOC ചാർജിങ് OnePlus Nord ഫോൺ 16999 രൂപയ്ക്ക്! Free ആയി നെക്ക്ബാൻഡ് ഇയർഫോണും

പുതിയ ഹലോ യുഐ ഉപയോഗിച്ച് ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്നു. ഇത് വൃത്തിയുള്ള ഇന്റർഫേസ് ഉറപ്പാക്കുന്നു. 5G കണക്റ്റിവിറ്റിയുള്ള സ്മാർട്ഫോണാണിത്. Wi-Fi 6e, ബ്ലൂടൂത്ത് 5.4, NFC സപ്പോർട്ടും ലഭിക്കും. അതുപോലെ ഇതിൽ ഡ്യുവൽ സിം സപ്പോർട്ടുണ്ട്. 4500mAh ബാറ്ററിയാണ് ഈ സ്മാർട്ഫോണിലുള്ളത്. 125W ഫാസ്റ്റ് ചാർജിങ്ങിന്റെ പിന്തുണയും ഫോണിന് ലഭിക്കുന്നു.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo