2024 Best Phones: 2024-ലെ മികച്ച പ്രീമിയം ഫോണുകൾ, Samsung, Xiaomi, Vivo ബ്രാൻഡുകളിൽ നിന്ന്…

2024 Best Phones: 2024-ലെ മികച്ച പ്രീമിയം ഫോണുകൾ, Samsung, Xiaomi, Vivo ബ്രാൻഡുകളിൽ നിന്ന്…
HIGHLIGHTS

2024-ലെ best phones ഏതൊക്കെയെന്ന് നോക്കാം

ഇതിൽ Samsung, Xiaomi, Vivo ഫോണുകളെല്ലാം ഉൾപ്പെടുന്നു

ലിസ്റ്റിൽ Samsung Galaxy S24 Ultra മുതൽ Vivo X100 Pro വരെയുണ്ട്

2024-ലെ best phones ഏതൊക്കെയെന്ന് നോക്കാം. അതും സ്മാർട്ഫോണുകളിലെ ഏറ്റവും മികച്ച ബ്രാൻഡുകളിൽ നിന്നുള്ള ഫോണുകൾ തന്നെ നോക്കാം. ഇതിൽ Samsung, Xiaomi, Vivo ഫോണുകളെല്ലാം ഉൾപ്പെടുന്നു.

2024 Best Phones

സ്മാർട്ഫോൺ പ്രേമികളും പ്രീമിയം ഫോണുകളെ കുറിച്ച് അറിയാൻ താൽപ്പര്യമുള്ളവരും ഈ ലിസ്റ്റ് വിട്ടുകളയണ്ട. 2024 Year End Offer വഴി പുതിയ മുൻനിര സ്മാർട്ഫോണുകൾ വാങ്ങാൻ പ്ലാനിടുന്നവർക്കും ഇവ പ്രയോജനപ്പെടും. ലിസ്റ്റിൽ Samsung Galaxy S24 Ultra മുതൽ Vivo X100 Pro വരെ ഉൾപ്പെടുത്തിയിരിക്കുന്നു.

2024 Best Phones
ഷവോമി 14

2024 Best Phones: സാംസങ് പ്രീമിയം ഫോൺ

ഒരു സ്‌മാർട്ട്‌ഫോൺ നിങ്ങൾക്ക് പ്രീമിയം പെർഫോമൻസിനായും, ആഡംബരത്തിനായും ഉപയോഗിക്കുകയാണെങ്കിൽ സാംസങ് ഫ്ലാഗ്ഷിപ്പ് ബെസ്റ്റാണ്. സാംസങ് ഗ്യാലക്‌സി S24 അൾട്രാ Galaxy AI സപ്പോർട്ടുള്ള സ്മാർട്ഫോണാണ്. സർക്കിൾ ടു സെർച്ച് ഫീച്ചറാണ് ഇതിൽ എടുത്തുപറയേണ്ടത്. അതുപോലെ AI ട്രാൻസ്ലേഷനും ഇതിലുണ്ട്. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറും, ക്വാഡ് ക്യാമറയുമാണ് പ്രധാന ഫീച്ചർ. വാങ്ങാനും വില അറിയാനും, ആമസോൺ ലിങ്ക്.

വിവോ X100 പ്രോ

മൊബൈൽ ഫോട്ടോഗ്രാഫിയിൽ ഒരു കിടിലൻ പോരാളിയാണ് വിവോ X100 പ്രോ. ശക്തമായ ഡൈമെൻസിറ്റി പ്രോസസർ, വിപുലമായ റാമും സ്റ്റോറേജും ഇതിലുണ്ട്. Vivo X100 Pro-യ്ക്ക് ആഴത്തിലുള്ള വളഞ്ഞ ഡിസ്‌പ്ലേയും കരുത്തുറ്റ ബാറ്ററിയുമുണ്ട്.

ഈയിടെ എത്തിയ വിവോ X200 Pro ക്യാമറ, പെർഫോമൻസിൽ മുൻഗാമിയേക്കാൾ കേമനാണ്.

Xiaomi 14

ഷവോമിയുടെ മുൻനിര സ്മാർട്ഫോൺ Xiaomi 14 ഈ വർഷത്തെ മികച്ച ഫോണുകളിലൊന്നാണ്. ലെയ്‌ക ട്യൂൺ ചെയ്‌ത ക്യാമറയും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറും ഇതിലുണ്ട്.

50MP+50MP+50MP ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയുള്ള, താങ്ങാനാവുന്ന ബജറ്റിലുള്ള ഫോണാണിത്. Buy From Here

ഐഖൂ 13 5G

best phones
iQOO 13

എല്ലാം തികഞ്ഞ ഒരു പ്രീമിയം സ്മാർട്ഫോണാണ് iQOO 13 5G. 50000 രൂപ റേഞ്ചിലാണ് ഐക്യൂ സ്മാർട്ഫോൺ ഈ മാസമെത്തിയത്. 50-മെഗാപിക്‌സലിന്റെ ട്രിപ്പിൾ റിയർ ക്യാമറ ഇതിലുണ്ട്. ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ആണ് പ്രോസസർ. ഡിസൈനും പ്രീമിയം മോഡലിലാണ് അവതരിപ്പിച്ചിട്ടുള്ളത്. Buy From Here

Read More: Samsung Christmas Sale: ക്രിസ്തുമസ്സിന് പുതിയ S24 Ultra ഉൾപ്പെടെ പ്രീമിയം സാംസങ് ഫോണുകൾ വാങ്ങാം, വൻ ആദായത്തിൽ!

iPhone 16 Pro Max

ഈ വർഷം സെപ്തംബറിന് റിലീസ് ചെയ്ത ഐഫോൺ 16 സീരീസിലെ ഫ്ലാഗ്ഷിപ്പാണിത്. A18 പ്രോ ചിപ്‌സെറ്റും, 4K വീഡിയോ എഡിറ്റിങ്ങും ഇതിലുണ്ട്. 4K 120 FPS-ൽ സിനിമാറ്റിക് സ്ലോ-മോഷൻ നൽകുന്നു. ഇവിടെ നിന്നും വാങ്ങൂ

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo