ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്മാർട്ഫോൺ ബ്രാൻഡാണ് Xiaomi. പുതുവർഷത്തിന്റെ ആദ്യവാരത്തിൽ തന്നെ കമ്പനി പുതിയ താരങ്ങളെ വിപണിയിൽ എത്തിച്ചു. 3 പുതുപുത്തൻ ഫോണുകളാണ് ഷവോമി ഇന്ന് ലോഞ്ച് ചെയ്തത്. റെഡ്മി നോട്ട് 13 സീരീസിലാണ് ഈ 3 ഫോണുകളും എത്തിയത്. Redmi Note 13 5G, Note 13 Pro 5G, Note 13 Pro+ 5G എന്നിവയാണ് പുതിയ ഫോണുകൾ.
30,000 രൂപ ബജറ്റിൽ വരുന്ന ഫോണുകളാണ് റെഡ്മി നോട്ട് 13 പ്രോ. 6.67 ഇഞ്ച് അമോലെഡ് സ്‌ക്രീനുകളാണ് ഇതിലുള്ളത്. 1.5K റെസല്യൂഷനും 1,800 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സാണ് ഇതിലുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷൻ ഫോണിന്റെ സ്ക്രീനിന് ലഭിക്കും. സ്‌നാപ്ഡ്രാഗൺ 7s Gen 2 ചിപ്പാണ് പ്രോ ഫോണിലുള്ളത്. മീഡിയാടെക് ഡൈമെൻസിറ്റി 7200-അൾട്രാ SoC നോട്ട് 13 പ്രോ പ്ലസിനും നൽകിയിരിക്കുന്നു.
200 മെഗാപിക്സലിന്റെ മെയിൻ ക്യാമറയാണ് റെഡ്മി നോട്ട് 13 പ്രോയിലും പ്രോ പ്ലസ്സിലുമുള്ളത്. f/1.65 അപ്പേർച്ചറും OISഉം സപ്പോർട്ട് ചെയ്യുന്നു. 8-മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറയാണ് ഇതിലുള്ളത്. ഇതിന് പുറമെ 2 മെഗാപിക്സൽ ക്യാമറയും റെഡ്മി നോട്ട് 13 പ്രോയിലുണ്ട്. സീരീസിലെ മൂന്ന് ഫോണുകളിലും 16 മെഗാപിക്സൽ സെൽഫി ക്യാമറയും വരുന്നു.
റെഡ്മി നോട്ട് 13 Pro ഫോൺ 67W ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. റെഡ്മി നോട്ട് 13 പ്ലസ് ആകട്ടെ 120W ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു. പ്രോ മോഡൽ 5,100mAh ബാറ്ററി കപ്പാസിറ്റിയുള്ള ഫോണാണ്. പ്ലസ് വേർഷനാകട്ടെ 5,000mAh ബാറ്ററിയിൽ വരുന്നു.
Redmi Note 13 Pro വില: 3 കോൺഫിഗറേഷനുകളിലാണ് റെഡ്മി നോട്ട് 13 പ്രോ വരുന്നത്. ഇതിൽ രണ്ടെണ്ണം 8GB റാം ഉൾപ്പെട്ട ഫോണാണ്. റെഡ്മി നോട്ട് 13 പ്രോയുടെ 128GB ഫോണിന് 25,999 രൂപ വില വരുന്നു. 256GB വേരിയന്റിന് 27,999 രൂപ വിലയാകും. നോട്ട് 13 പ്രോയുടെ 12 GB റാമും 256 GB സ്റ്റോറേജിന് 29,999 രൂപ വില വരുന്നു. ഈ ഫോണുകൾ നിങ്ങൾക്ക് മിഡ്നൈറ്റ് ബ്ലാക്ക്, ആർട്ടിക് വൈറ്റ്, കോറൽ പർപ്പിൾ നിറങ്ങളിൽ ലഭിക്കും.
Redmi Note 13 Pro+ വില: 3 സ്റ്റോറേജുകളിൽ നോട്ട് 13 പ്രോ പ്ലസ്സും ലഭിക്കും. 8GB+256GB സ്‌റ്റോറേജ് ഫോണിന് 31,999 രൂപയാണ് വില. 12GB റാമും, 256GB സ്റ്റോറേജിന് 33,999 രൂപ വിലയാകും. 12GB+512GB വേരിയന്റിന് 35,999 രൂപ വില വരുന്നു. പ്രോ പ്ലസ് നിങ്ങൾക്ക് ഫ്യൂഷൻ ബ്ലാക്ക്, ഫ്യൂഷൻ പർപ്പിൾ, ഫ്യൂഷൻ വൈറ്റ് നിറങ്ങളിൽ വാങ്ങാം.
Read More: Reliance Jio New Plan: 12 OTT ഫ്രീ വെറും 148 രൂപയുടെ Jio പ്ലാനിൽ, ഒപ്പം ബൾക്ക് ഡാറ്റയും!
ഷവോമിയുടെ Mi.com വഴിയും ഫ്ലിപ്കാർട്ട് വഴിയും ഫോണുകൾ വാങ്ങാം. റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും പ്രോ, പ്രോ പ്ലസ് ഫോണുകൾ ലഭിക്കും. എന്നാൽ ജനുവരി 10 മുതലാണ് ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ICICI ബാങ്ക് കാർഡ് ഇടപാടുകൾക്ക് ഓഫർ ലഭിക്കുന്നതാണ്. കൂടാതെ എക്സ്ചേഞ്ച് ഓഫറിലും ഫോൺ ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം.