200MP ക്യാമറയുള്ള Redmi Note 13 Pro 5G ഓർമയില്ലേ? ഈ വർഷം ജനുവരി 4-ന് പുതുവർഷ സമ്മാനമായാണ് ഫോൺ എത്തിയത്. 67W ഫാസ്റ്റ് ചാർജിങ്ങും ഫ്ലാഗ്ഷിപ്പ് പ്രോസസറുമുള്ള ഫോണാണിത്. Xiaomi-യുടെ ഈ മുൻനിര ഫോണിന് ഇപ്പോഴിതാ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നു.
മൂന്ന് വേരിയന്റുകളിലാണ് Redmi Note 13 Pro വിപണിയിലെത്തിയത്. ഇവയിൽ രണ്ട് വേരിയന്റുകൾക്ക് ഇപ്പോൾ വിലക്കിഴിവ് ലഭിക്കുന്നു. 8GB റാമും 128GB സ്റ്റോറേജുമുള്ളതാണ് ഏറ്റവും ചെറിയ വേരിയന്റ്.
12GB റാമും 256GB സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റും ഈ മോഡലിലുണ്ട്. ഇവ രണ്ടുമാണ് യഥാക്രമം 14%, 12% വിലക്കിഴിവിൽ വിറ്റഴിക്കുന്നത്. ശ്രദ്ധിക്കുക, 8GB+256GB സ്റ്റോറേജ് റെഡ്മിയ്ക്ക് ഓഫർ ലഭ്യമല്ല. ഓഫറിനെ കുറിച്ച് അറിയാൻ താൽപ്പര്യമുള്ളവർ ആദ്യം ഫോണിന്റെ ഫീച്ചറുകൾ പരിചയപ്പെടൂ…
6.67 ഇഞ്ച് 1.5K വളഞ്ഞ AMOLED സ്‌ക്രീനുള്ള ഫോണാണിത്. സ്ക്രീനിന് 120Hz വരെ റീഫ്രെഷ് റേറ്റുമുണ്ട്. ഫോണിന്റെ ഡിസ്പ്ലേ 1,220×2,712 പിക്സൽ റെസല്യൂഷനുള്ളതാണ്. ഇതിന് 1,800 nits വരെ പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനാണ് റെഡ്മി ഫോണിന്റെ സ്ക്രീനിലുള്ളത്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 7s Gen 2 SoC ആണ് ഫോണിലെ പ്രോസസർ. ഇത് റെഡ്മിയ്ക്ക് ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് നൽകുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 ആണ് സോഫ്റ്റ് വെയർ.
റെഡ്മി നോട്ട് 13 പ്രോ 5G ഒരു ട്രിപ്പിൾ റിയർ ക്യാമറ ഫോണാണ്. അതിനാൽ ഫോട്ടോഗ്രാഫിയിലും ആള് പുലി തന്നെ. പ്രൈമറി ക്യാമറയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചർ ലഭിക്കുന്നു. ഈ ക്യാമറ 200-മെഗാപിക്സൽ സെൻസറാണ്. രണ്ടാമത്തെ അൾട്രാ-വൈഡ് ക്യാമറ 8 മെഗാപിക്സലാണ്. കൂടാതെ 2 മെഗാപിക്സലിന്റെ മാക്രോ ഷൂട്ടറും ഫോണിലുണ്ട്. സെൽഫി, വീഡിയോ കോളുകൾക്ക് 16MP ക്യാമറയാണുള്ളത്.
67W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെയും ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട്. 5100 mAh ആണ് ഫോണിന്റെ ബാറ്ററി. 5G, വൈ-ഫൈ, GPS, NFC ഫീച്ചറുകൾ ഈ മുൻനിര സ്മാർട്ഫോണിലുണ്ട്. ബ്ലൂടൂത്ത് 5.2, USB ടൈപ്പ്-C കണക്റ്റിവിറ്റിയും ലഭിക്കുന്നതാണ്.
റെഡ്മി കൂടുതലായും ഉപയോഗിക്കുന്ന ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിലുള്ളത്. IP54 റേറ്റിങ്ങുള്ളതിനാൽ പൊടിയും ജലവും പ്രതിരോധിക്കുന്നുണ്ട്. ഇനി റെഡ്മി നോട്ട് 13 പ്രോയുടെ ഓഫറിലേക്ക് പോകാം.
Read More: Motorola Razr New Phone: മോട്ടോ പുറത്തിറക്കിയ പുതിയ കരുത്തൻ, Google ജെമിനി ഫീച്ചറുള്ള ഫ്ലിപ് ഫോൺ
30,000 രൂപയ്ക്ക് മുകളിലുള്ള ഫോണാണ് റെഡ്മി നോട്ട് 13 Pro. ആമസോൺ എന്നാൽ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഫോണിന് അനുവദിച്ചിരിക്കുന്നു. കൂടാതെ നിങ്ങൾക്ക് 3000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ലഭിക്കുന്നതാണ്. ആമസോണിന്റെ പരിമിത കാല ഓഫർ അറിയാനുള്ള ലിങ്ക്.
8GB+128GB സ്റ്റോറേജ് ഫോണിന് 24,999 രൂപയാണ് വിലയാകുന്നത്. 12GB+ 256GB റെഡ്മി ഫോണിന് 28,999 രൂപയുമാണ് ഇപ്പോഴത്തെ വില. ഓഫർ ഇനിയും നീളുകയാണ്. ആമസോൺ 3000 രൂപയുടെ ബാങ്ക് ഓഫറും അനുവദിച്ചിട്ടുണ്ട്. 12GB/256GB റെഡ്മി ഫോണിനുള്ള ആമസോൺ ലിങ്ക്.
ഇങ്ങനെ കുറഞ്ഞ വേരിയന്റ് 21,999 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം. 12GB വേരിയന്റാകട്ടെ 25,999 രൂപയ്ക്കും ലഭ്യമാണ്. SBI, ICICI ക്രെഡിറ്റ് കാർഡുകൾക്ക് മാത്രമാണ് ഓഫർ ബാധകം.