200mp samsung s25 ultra now at 11000 rs massive price cut
200MP ക്യാമറയുള്ള Samsung S25 Ultra വിലക്കുറവിൽ ലഭിക്കുന്നത് വളരെ വിരളമാണ്. ഇപ്പോഴിതാ സാംസങ്ങിന്റെ galaxy s25 ultra ഡിസ്കൌണ്ടിൽ വാങ്ങാനാകും. 11000 രൂപ വില കുറച്ച് സാംസങ് ഗാലക്സി എസ്25 അൾട്രാ സ്വന്തമാക്കാം.
രണ്ട് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകളിൽ സാംസങ്ങിന്റെ ഈ ഫ്ലാഗ്ഷിപ്പ് മോഡൽ വാങ്ങാം. 256GB, 512GB സ്റ്റോറേജുമുള്ള സാംസങ് ഫോണാണിത്. ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം ബ്ലൂ, ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം സിൽവർ എന്നീ നിറങ്ങളിൽ ഇത് ലഭിക്കുന്നതാണ്. ആമസോണിലാണ് ഫോണിന് ഡിസ്കൌണ്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 11,000 രൂപയുടെ തൽക്ഷണ കിഴിവ് ലഭിക്കും. മറ്റ് ചില ബാങ്ക് കാർഡുകൾക്കും ആമസോൺ കിഴിവ് നൽകുന്നുണ്ട്. ഇനി ഫോൺ ഇഎംഐയിലാണ് വാങ്ങാൻ നോക്കുന്നതെങ്കിൽ 13,534 രൂപയ്ക്ക് സാംസങ് ലഭിക്കും.
120Hz റിഫ്രഷ് റേറ്റുള്ള 6.9 ഇഞ്ച് ഡൈനാമിക് LTPO AMOLED ഡിസ്‌പ്ലേയാണ് ഈ സാംസങ് ഫോണിലുള്ളത്. ഇത്രയും റിഫ്രെഷ് റേറ്റുള്ളതിനാൽ തന്നെ സുഗമമായ സ്ക്രോളിങ് അനുഭവം ലഭിക്കുന്നു. HDR10+ ഫീച്ചർ ഈ സാംസങ് ഗാലക്സി S25 അൾട്രാ ഡിസ്പ്ലേയ്ക്കുണ്ട്.
2600 നിറ്റ്സ് ബ്രൈറ്റ്നെസ് ഈ സ്മാർട്ഫോണിനുണ്ട്. ഔട്ട്ഡോർ സൂര്യപ്രകാശത്തിൽ പോലും വളരെ എളുപ്പത്തിൽ ഫോൺ നോക്കാൻ സാധിക്കും. 1440 x 3120 പിക്‌സൽ റെസല്യൂഷനുള്ള കോർണിംഗ് ഗൊറില്ല ആർമർ 2 ഫിറ്റ് ചെയ്‌തിരിക്കുന്നു.
ക്യാമറയിലേക്ക് വന്നാൽ ഈ ഫോണിൽ ക്വാഡ് ക്യാമറ യൂണിറ്റാണുള്ളത്. AI ക്യാമറ സിസ്റ്റം ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. എല്ലാ ലൈറ്റിംഗ് സാഹചര്യങ്ങളിലും ഹൈ ക്വാളിറ്റി ഫോട്ടോകളെടുക്കാം. ഇതിലെ ക്വാഡ് ക്യാമറയിൽ 200 എംപി മെയിൻ ക്യാമറയുണ്ട്. 10 എംപി 3x സൂം ക്യാമറയും, 50 എംപി 5x സൂം ക്യാമറയും വരുന്നു. ഇതുകൂടാതെ, 12 എംപി അൾട്രാ-വൈഡ് ക്യാമറയും ഫോണിലുണ്ട്.
Also Read: 200MP ക്യാമറ, 512GB സ്റ്റോറേജ് Vivo X200 Pro 5G ഏറ്റവും വിലക്കുറവിൽ, ഓൺലൈനിൽ എങ്ങനെ വാങ്ങാം?
5000 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഗാലക്സി എസ് 25 അൾട്രാ ഫോണിലുള്ളത്. ഇത് ദിവസം മുഴുവൻ ബാറ്ററി ലൈഫുള്ളതാണ്. കണക്റ്റിവിറ്റിക്കായി വൈഫൈ 7, ബ്ലൂടൂത്ത് 5.4, ജിപിഎസ്, എൻഎഫ്‌സി എന്നിവയുണ്ട്. കൂടാതെ യുഎസ്ബി ടൈപ്പ്-സി 3.2 സപ്പോർട്ടും ലഭിക്കുന്നു. ടൈറ്റാനിയം ഫ്രെയിമിലാണ് ഈ സാംസങ് ഫോൺ ഡിസൈൻ ചെയ്തിട്ടുള്ളത്.