Best Offer: 200MP Samsung Galaxy S24 Ultra ഉള്ളപ്പോൾ നമുക്കെന്തിനാ iPhone! അതും ഇത്രയും വമ്പൻ ഓഫറിൽ…

Updated on 18-Oct-2024
HIGHLIGHTS

96,000 രൂപയ്ക്ക് Samsung Galaxy S24 Ultra ലാഭത്തിൽ വാങ്ങാം

200MP പ്രൈമറി ക്യാമറ ഫോട്ടോഗ്രാഫി പ്രേമികളെ ആകർഷിക്കും

ആൻഡ്രോയിഡ് ഫോണിലെ ബെസ്റ്റ് ഫ്ലാഗ്ഷിപ്പ് ഫോൺ വമ്പിച്ച കിഴിവിലാണ് വിൽക്കുന്നത്

ആമസോൺ ഫെസ്റ്റിവൽ ഓഫറിൽ Samsung Galaxy S24 Ultra ലാഭത്തിൽ വാങ്ങാം. ആൻഡ്രോയിഡ് ഫോണിലെ ബെസ്റ്റ് ഫ്ലാഗ്ഷിപ്പ് ഫോൺ വമ്പിച്ച കിഴിവിലാണ് വിൽക്കുന്നത്. പ്രീമിയം പെർഫോമൻസിന് ഐഫോൺ വേണമെന്നില്ല, ഒരു ലക്ഷം രൂപയ്ക്കും താഴെ ഗാലക്സി സ്വന്തമാക്കാം.

Samsung Galaxy S24 Ultra ഏറ്റവും വിലക്കുറവിൽ…

Amazon Great Indian Festival-ന്റെ ഭാഗമായാണ് കിഴിവ്. 12 GB/256GB വേരിയന്റിനാണ് ആമസോൺ ഓഫർ പ്രഖ്യാപിച്ചത്. ഇതിൽ തന്നെ വിവിധ കളർ വേരിയന്റുകൾക്ക് ഓഫറിൽ വ്യത്യസ്തമായ വിലയാണ്. 96,000 രൂപയ്ക്ക് നിങ്ങൾക്ക് സാംസങ് ഫ്ലാഗ്ഷിപ്പ് ഫോൺ ലഭിക്കുന്നു

Samsung Galaxy S24 Ultra ആമസോൺ വില

97,000 രൂപയ്ക്കാണ് ടൈറ്റാനിയം ബ്ലാക്ക് നിറത്തിലുള്ള ഫോൺ വിൽക്കുന്നത്. 97,240 രൂപയ്ക്ക് ടൈറ്റാനിയം ഗ്രേ ഗാലക്സി ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഇവയ്ക്ക് ആമസോണിൽ ആകർഷകമായ ബാങ്ക് ഓഫറും ലഭ്യമാണ്. ICICI, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 1000 രൂപ കൂടി ലാഭിക്കാം. ഇങ്ങനെ 12 GB/256GB ടൈറ്റാനിയം ബ്ലാക്ക് 96,000 രൂപയ്ക്ക് വാങ്ങാം. ടൈറ്റാനിയം ഗ്രേ 96,240 രൂപയ്ക്കും ലഭിക്കുന്നതാണ്.

ടൈറ്റാനിയം ഗ്രേ ഇവിടെ നിന്നും വാങ്ങൂ..

സാംസങ്ങിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണാണിത്. Rs 1,29,999 ആണ് ഇത് ലോഞ്ച് ചെയ്തത്. ഇപ്പോൾ നിങ്ങൾക്ക് 30,000 രൂപയിലധികം ഇളവാണ് ലഭിക്കുന്നത്. ശ്രദ്ധിക്കേണ്ടത് ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം ബ്ലാക്ക് മോഡലുകൾക്ക് മാത്രമാണ് ഓഫർ.

ടൈറ്റാനിയം ബ്ലാക്ക്, ഇവിടെ നിന്നും വാങ്ങൂ

മറ്റ് വേരിയന്റുകൾ ആമസോൺ 1,21,999 രൂപയ്ക്കാണ് ഇപ്പോഴും വിൽക്കുന്നത്. ടൈറ്റാനിയം യെല്ലോ, ടൈറ്റാനിയം വയലറ്റ് നിറങ്ങളാണ് അൾട്രായുടെ മറ്റ് കളർ ഓപ്ഷനുകൾ. അതേ സമയം ഫ്ലിപ്കാർട്ടിൽ എല്ലാ വേരിയന്റുകൾക്കും 1,21,999 രൂപയാണ്. അതിനാൽ ഗാലക്സി S24 അൾട്രാ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അപൂർവ്വ അവസരമാണിത്.

Also Read: Infinix Zero Flip: 4K വീഡിയോ റെക്കോർഡിങ്, വമ്പൻ ഡിസ്പ്ലേ! ഇൻഫിനിക്സിന്റെ First ഫ്ലിപ് ഫോൺ

സാംസങ് ഫ്ലാഗ്ഷിപ്പ് ഫോണിന്റെ പ്രത്യേകതകൾ

സാംസങ് ഗാലക്‌സി എസ് 24 അൾട്രാ നൂതന ഡിസൈനിലും ഫീച്ചറുകളിലുമുള്ള ഫോണാണ്. ഡിസ്പ്ലേയ്ക്ക് 6.8-ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണുള്ളത്.

ഇത് QHD+ റെസല്യൂഷനും, 120Hz അഡാപ്റ്റീവ് റിഫ്രെഷ് റേറ്റുമുള്ള ഫോണാണ്. സ്ക്രീനിന് 2500 നിറ്റ്‌സ് ബ്രൈറ്റ്നെസ്സാണുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. മൾട്ടിടാസ്കിംഗ്, ഗെയിമിംഗ്, പവർ-ഹംഗ്റി ആപ്ലിക്കേഷനുകൾ ഇവയിൽ ലഭ്യമാണ്.

200MP പ്രൈമറി ക്യാമറ ഫോട്ടോഗ്രാഫി പ്രേമികളെ ആകർഷിക്കും. 50 മെഗാപിക്സൽ പെരിസ്‌കോപ്പ് ലെൻസാണ് ഈ സ്മാർട്ഫോണിലുള്ളത്. 12 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറയും സ്മാർട്ഫോണിലുണ്ട്. 10 മെഗാപിക്സലാണ് സാംസങ് ഫോണിന്റെ ടെലിഫോട്ടോ ക്യാമറ.

Also Read: iPhone 15 Pro വമ്പൻ ഡിസ്കൗണ്ട്! വേഗമാകട്ടെ, ഓഫർ അവസാനിക്കുന്നു, ഇത് Limited Time Offer

ഫോണിലുള്ള ഫ്രണ്ട് ക്യാമറ 12MP ആണ്. ഇതിൽ 5,000mAh ബാറ്ററിയും, 45W ഫാസ്റ്റ് ചാർജിങ്ങുമാണുള്ളത്. സാംസങ്ങിന്റെ സിഗ്നേച്ചർ Sപെൻ കൂടി ഉൾപ്പെടുന്നുണ്ട്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :