200mp samsung galaxy s24 ultra black and grey variant
Samsung Galaxy S24 Ultra ബ്ലാക്ക്, ഗ്രേ വേരിയന്റുകൾക്ക് മാത്രമായി ഡിസ്കൌണ്ട് പ്രഖ്യാപിച്ചു. സാംസങ് ഗാലക്സി എസ് 25 അൾട്രയുടെ വരവിന് ശേഷവും ഗാലക്‌സി എസ്24 അൾട്രായുടെ ആവേശം കുറഞ്ഞിട്ടില്ല. പ്രോസസറിലും വലിപ്പത്തിലുമാണ് പുതിയ സാംസങ് ഫോൺ വ്യത്യാസമുള്ളത്. എന്നാൽ ഇപ്പോഴും പലരുടെയും പ്രിയപ്പെട്ട സ്മാർട്ഫോൺ സാംസങ് ഗാലക്സി S24 അൾട്രാ തന്നെയാണ്.
ആമസോണിൽ 12 ജിബി റാം, 256 ജിബി സ്റ്റോറേജ് ഓപ്ഷന് വിലക്കിഴിവ് ലഭ്യമാണ്. എന്നാൽ എല്ലാ കളർ വേരിയന്റുകൾക്കും ഈ ഓഫർ ബാധകമാകുന്നില്ല. സാംസങ് ഗാലക്സി S24 Ultraയുടെ ബ്ലാക്ക്, ഗ്രേ നിറത്തിലുള്ളവ കിഴിവിൽ സ്വന്തമാക്കാം. ആദ്യം പുറത്തിറങ്ങിയപ്പോൾ ഫോണിന്റെ വില 1,29,999 രൂപയായിരുന്നു. ആമസോണിൽ ഫോൺ ഒരു ലക്ഷം രൂപയ്ക്കും താഴെയാണ് ഇപ്പോൾ വിൽക്കുന്നത്. ഓഫറിനെ കുറിച്ച് വിശദമായി ഇവിടെ വിവരിക്കുന്നു.
സാംസങ് ഗാലക്സി എസ്24 അൾട്രാ ബ്ലാക്ക് വേരിയന്റ് 99,850 രൂപയ്ക്കാണ് ആമസോണിലുള്ളത്. 99,920 രൂപയ്ക്ക് സാംസങ് എസ്24 അൾട്രാ ഗ്രേ വേരിയന്റും ലഭിക്കുന്നതാണ്. 4,499.29 രൂപയുടെ നോ- കോസ്റ്റ് ഇഎംഐ കിഴിവും ഇതിന് ലഭിക്കും. 46,100 രൂപ വരെ എക്സ്ചേഞ്ച് ഡീലും ഇതിനൊപ്പം നൽകുന്നു. ഫോണിന് ബാങ്ക് ഡിസ്കൌണ്ടൊന്നും നിലവിൽ ലഭ്യമല്ല.
അതേ സമയം ഫോണിന്റെ ടൈറ്റാനിയം യെല്ലോ വേരിയന്റിന് ഇപ്പോഴും വില 1,21,999 രൂപ തന്നെയാണ്. ഗാലക്സി എസ്24 അൾട്രായുടെ വയലറ്റ് വേരിയന്റാകട്ടെ 1,29,999 രൂപയ്ക്കാണ് വിൽക്കുന്നത്. ഇവ രണ്ടും ഈ മോഡലിന്റെ ജനപ്രിയ കളർ വേരിയന്റുകൾ കൂടിയാണ്.
6.8 ഇഞ്ച് QHD+ AMOLED സ്‌ക്രീനുള്ള ഫോണാണ് സാംസങ് ഗാലക്സി S24 അൾട്രാ. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120 Hz റിഫ്രഷ് റേറ്റ് വരുന്നു. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 സിപിയുവും 12GB വരെ LPPDR5X റാമും ഫോണിനുണ്ട്.
200MP പ്രൈമറി ക്യാമറയും ഈ സാംസങ് ഗാലക്സി എസ്24 അൾട്രാ ഫോണിൽ ലഭിക്കുന്നു. 5x ഒപ്റ്റിക്കൽ സൂമുള്ള 50MP ടെലിഫോട്ടോ ലെൻസും സാംസങ് ഫോണിലുണ്ട്. 12MP അൾട്രാവൈഡ് ലെൻസ് കൂടി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ലെൻസും ഫോണിനുണ്ട്. സെൽഫി, വീഡിയോ കോളുകൾക്കായി സ്മാർട്ഫോണിൽ 12MP ഫ്രണ്ട് സെൻസറാണ് കൊടുത്തിരിക്കുന്നത്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഒഎസ് ആണ് ഫോണിലുള്ളത്. പുതിയതായി റിലീസ് ചെയ്ത വൺ യുഐ 7 ഫോണിൽ ലഭ്യമാണ്. ഇത് കൂടുതൽ AI ഫീച്ചറുകൾ നൽകുന്നു.
ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണ് സാംസങ് ഗാലക്സി എസ്24 അൾട്രാ. 45W ചാർജിങ് സ്പീഡാണ് ഫോണിനുള്ളത്. ഇതിൽ 5,000mAh ബാറ്ററി കൊടുത്തിരിക്കുന്നു. നോട്ട് അസിസ്റ്റ്, സർക്കിൾ ടു സെർച്ച്, ലൈവ് ട്രാൻസ്ലേറ്റ് തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്. ഗാലക്‌സി AI ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്.