digit zero1 awards

200MP Samsung Galaxy ഫോൺ പകുതി വിലയ്ക്ക് Amazon ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ!

200MP Samsung Galaxy ഫോൺ പകുതി വിലയ്ക്ക് Amazon ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ!
HIGHLIGHTS

സാംസങ്ങിന്റെ മുൻനിര സ്മാർട്ട്‌ഫോണായ ഗാലക്‌സി S23 അൾട്രാ 5ജിയുടെ വില ഗണ്യമായി കുറച്ചു

200MP ക്യാമറയിലൂടെയും ഫാസ്റ്റ് പെർഫോമൻസിലൂടെയും പ്രശസ്തമായ ഫോണാണിത്

ആമസോൺ Republic Day Sale പ്രമാണിച്ചാണ് ഓഫർ

Amazon സെയിൽ ഉത്സവത്തിൽ Samsung Galaxy S23 Ultra 5G ഗംഭീര കിഴിവിൽ വാങ്ങാം. ഒരാഴ്ചയിലേക്ക് പ്രഖ്യാപിച്ചിരിക്കുന്ന Republic Day Sale പ്രമാണിച്ചാണ് ഓഫർ.

സാംസങ്ങിന്റെ മുൻനിര സ്മാർട്ട്‌ഫോണായ ഗാലക്‌സി S23 അൾട്രാ 5ജിയുടെ വില ഗണ്യമായി കുറച്ചു. ഫോണിന്റെ യഥാർത്ഥ വിലയേക്കാൾ 78,000 രൂപ കുറവിലാണ് ഇപ്പോൾ ഫോൺ വിൽക്കുന്നത്. 200MP ക്യാമറയിലൂടെയും ഫാസ്റ്റ് പെർഫോമൻസിലൂടെയും പ്രശസ്തമായ ഫോണാണിത്.

Samsung ആമസോൺ ഓഫർ

200mp samsung galaxy s23 ultra
സാംസങ്

1,49,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഫോണാണ് സാംസങ് Galaxy S23 Ultra. ഇപ്പോൾ ഗംഭീര ഡിസ്കൗണ്ട് ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നു. 256GB, 512GB, 1TB ഇന്റേണൽ സ്റ്റോറേജുകളുള്ള ഫോണാണ് ഫ്ലാഗ്ഷിപ്പിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ഓഫറുള്ളത് ഗാലക്സി S23 Ultra-യുടെ 256GB വേരിയന്റിനാണ്. ഈ മാസം ഗാലക്സി S25 സീരീസിന്റെ ലോഞ്ചാണ്.

ആമസോണിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 73,999 രൂപയ്ക്കാണ്. ഇതിന് പുറമെ 2,000 രൂപ കൂപ്പണും ലഭിക്കും. ഇങ്ങനെ ഫോണിന്റെ വില 71,999 രൂപയായി കുറയുന്നു. ഇതിനുപുറമെ, 7,430.07 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാണ്. 43,100 രൂപയുടെ എക്സ്ചേഞ്ച് കിഴിവും ഫോണിനുണ്ട്. അതിനാൽ പഴയ ഫോൺ മാറ്റി വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് 30000 രൂപ റേഞ്ചിൽ ഈ മുൻനിര ഫോൺ വാങ്ങാം.BUY FROM HERE

Samsung Galaxy S23 Ultra: സ്പെസിഫിക്കേഷൻ

3088 x 1440 പിക്സൽ റെസലൂഷനാണ് ഇതിന്റെ സ്ക്രീനിനുള്ളത്. ഫോണിന് 6.81 ഇഞ്ച് 2X ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. ഇത് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ടെക്നോളജി ഉപയോഗിക്കുന്നു.

LTPO 120Hz റിഫ്രഷ് റേറ്റും ഫോണിനുണ്ട്. ഇതിൽ നൽകിയിരിക്കുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറാണ്. 5000mAh ബാറ്ററി ഇതിലുണ്ട്. ഫോൺ 45W വയർഡ്, വയർലെസ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കി OneUI 5-ൽ ഇത് പ്രവർത്തിക്കുന്നു.

Also Read: ഡിസൈൻ പൊളിച്ചു, കിടു ക്യാമറയും! 50000 രൂപയ്ക്ക് താഴെ Oppo Reno ഫ്ലാഗ്ഷിപ്പ്, പിന്നൊരു ബേസിക് മോഡലും

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ OIS സപ്പോർട്ടുള്ള ഫോണാണിത്. 200MP പ്രൈമറി ക്യാമറയാണ് ഗാലക്സി S23 അൾട്രായിലുള്ളത്. ഇതു കൂടി ഉൾപ്പെട്ട ക്വാഡ് ക്യാമറ യൂണിറ്റുള്ള ഫോണാണിത്. ഇതിൽ 10MP ടെലിഫോട്ടോ, 12MP അൾട്രാ-വൈഡ് ലെൻസുമുണ്ട്. കൂടാതെ 10MP ടെലിഫോട്ടോ ലെൻസ് കൂടി വരുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo