200mp periscope telephoto camera xiaomi 15 ultra pre booking
ഷവോമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണാണ് Xiaomi 15 Ultra. മാർച്ച് 19 മുതൽ ഷവോമി 15 അൾട്രായുടെ പ്രീ ബുക്കിങ് ആരംഭിച്ചു. ഷവോമി 15, ഷവോമി 15 അൾട്ര എന്നീ രണ്ട് ഫോണുകളുടെയും പ്രീ-ഓർഡറുകൾ ഇന്ത്യയിൽ ആരംഭിച്ചു. ഇപ്പോൾ ഫോൺ മുൻകൂട്ടി ബുക്ക് ചെയ്താൽ വലിയ ലാഭമാണ്. കാരണം സാധാരണ വിൽപ്പനയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ, വലിയ ഇളവാണ് പ്രീ-ബുക്കിങ്ങിൽ ലഭിക്കുന്നത്.
ഈ ഫോണുകൾക്ക് പ്രീ-ബുക്കിങ്ങിൽ വമ്പൻ ബാങ്ക് കിഴിവുകൾ ലഭിക്കുന്നു. അതുപോലെ അധിക ചിലവില്ലാതെ ഫോട്ടോഗ്രാഫി കിറ്റ് ലെജൻഡ് എഡിഷൻ ലഭിക്കുന്നതാണ്. ഷവോമി 15 സീരീസിലെ ഈ രണ്ട് സ്മാർട്ട്‌ഫോണുകളുടെയും റീട്ടെയിൽ വിൽപ്പന ആരംഭിക്കുക ഏപ്രിൽ 3 മുതലാണ്. 200MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ് ഉൾപ്പെടുന്ന ക്വാഡ് ക്യാമറയാണ് അൾട്രാ ഫോണിലുള്ളത്.
ഷവോമി 15 ബേസിക് മോഡലിന് 64,999 രൂപയാകും. 12 ജിബി റാം + 512 ജിബി സ്റ്റോറേജുള്ള ഫോണിന്റെ വിലയാണിത്. കറുപ്പ്, പച്ച, വെള്ള നിറങ്ങളിൽ ഈ സ്മാർട്ഫോൺ ലഭിക്കുന്നു.
ഷവോമി 15 അൾട്രാ ഫോണിന്റെ വില 1,09,999 രൂപയിൽ ആരംഭിക്കുന്നു. 16 ജിബി റാമും, 512 ജിബി സ്റ്റോറേജുമുള്ള ഫോണിന്റെ വിലയാണിത്. സിൽവർ ക്രോം കളറിൽ ഈ ഫോൺ ലഭിക്കുന്നതാണ്.
ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ആമസോൺ വഴിയും ഷവോമി 15, 15 അൾട്രാ വാങ്ങാനാകും. ഫോണിന്റെ പ്രീ-ബുക്കിങ് ഇങ്ങനെ നിങ്ങൾക്ക് ഓൺലൈനിൽ ലഭ്യമാണ്. ഫോണുകൾക്ക് പ്രീ-ഓർഡറിൽ എന്തെല്ലാം കിഴിവ് ലഭിക്കുമെന്ന് നോക്കാം.
ഷവോമി 15 അൾട്രായ്ക്ക് ഐസിഐസിഐ ബാങ്ക് കാർഡുകളിലൂടെ 10,000 രൂപ കിഴിവ് നേടാം. ഷവോമി 15 ഫോണിന് 5000 രൂപയുടെ ഇളവ് ലഭിക്കും. ഇതും ഐസിഐസിഐ ബാങ്ക് കാർഡ് വഴിയുള്ള പേയ്മെന്റിന് ലഭിക്കുന്ന ഓഫറാണ്.
ഷവോമി ഫോട്ടോഗ്രാഫി കിറ്റ് ലെജൻഡ് എഡിഷനും അൾട്രാ മോഡലിനൊപ്പം വരുന്നു. നിങ്ങൾ ഷവോമി 15 മുൻകൂട്ടി ബുക്ക് ചെയ്യുകയാണെങ്കിൽ, അധിക ചെലവില്ലാതെ ഷവോമി കെയർ പ്ലാൻ ലഭിക്കും.
6.36-ഇഞ്ച് OLED ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഇതിന് 2670 x 1200 റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും വരുന്നു. 3200 nits പീക്ക് ബ്രൈറ്റ്നസ്സും സ്മാർട്ഫോണിന് ലഭിക്കുന്നു.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ആണ് ഫോണിലെ പ്രോസസർ. ട്രിപ്പിൾ റിയർ ക്യാമറയിലാണ് ഫോൺ സെറ്റ് ചെയ്തിരിക്കുന്നത്. OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറയുണ്ട്. 50MP അൾട്രാ-വൈഡ്, 50MP ടെലിഫോട്ടോ ക്യാമറയും ഫോണിലുണ്ട്. 32MP ഫ്രണ്ട് ക്യാമറയാണ് ഈ ഷവോമി 15 ഫോണിലുള്ളത്.
5240mAh ബാറ്ററിയാണ് ഫോൺ സെറ്റ് ചെയ്തിരിക്കുന്നു. ഇത് 90W വയർഡ്, 50W വയർലെസ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 2 ആണ് സോഫ്റ്റ് വെയർ.
6.73-ഇഞ്ച് ക്വാഡ്-കർവ്ഡ് AMOLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇത് 120Hz റിഫ്രഷ് റേറ്റുണ്ട്. 3200×1440 റെസല്യൂഷനും 3200nits പീക്ക് ബ്രൈറ്റ്നസ്സും ഷവോമി 15 അൾട്രായിൽ കൊടുത്തിരിക്കുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ആണ് ഫോണിലെ പ്രോസസ്സർ.
ക്വാഡ് ക്യാമറയിൽ 200MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസുണ്ട്. 50MP പ്രൈമറി ക്യാമറ സോണി LYT-900 സെൻസറാണ്. 50MP അൾട്രാ-വൈഡ് ക്യാമറയും, 50MP ടെലിഫോട്ടോ ലെൻസും അൾട്രാ ഫോണിലുണ്ട്. 32MP സെൽഫി ക്യാമറയും ഷവോമി 15 അൾട്രായിൽ കൊടുത്തിരിക്കുന്നു.
5410mAh ബാറ്ററിയും ഫോണിൽ സെറ്റ് ചെയ്തിരിക്കുന്നു. ഇത് 90W വയർഡ്, 80W വയർലെസ് ചാർജിങ്ങിനെയും പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 15-അധിഷ്ഠിതമായി ഹൈപ്പർ OS 2.0 ആണ് ഫോണിലെ സോഫ്റ്റ് വെയർ.
Also Read: iPhone 16 Plus Offer: 10000 രൂപ വില കുറച്ച് ഐഫോൺ പ്ലസ് മോഡൽ വാങ്ങാനുള്ള ബമ്പർ ഓഫറിതാ…