Redmi Note 13 Pro 5G ഇനി കണ്ണഞ്ചിപ്പിക്കുന്ന നിറത്തിൽ. നാലാമതൊരു നിറം കൂടി റെഡ്മി ഫോണിന് നൽകിയിരിക്കുകയാണ്. Scarlet Red നിറത്തിലാണ് പുതിയ വേരിയന്റ് എത്തിയിട്ടുള്ളത്.
ഫോൺ പുറത്തിറങ്ങി ആറ് മാസത്തിന് ശേഷമാണ് പുതിയ വേരിയന്റും എത്തിയത്. 200MP പ്രൈമറി ക്യാമറയും Redmi Note 13 Pro-യിലുണ്ട്. 67W ചാർജിങ് സപ്പോർട്ടും കരുത്തുറ്റ ബാറ്ററിയും ഫോണിലുണ്ട്. സ്‌നാപ്ഡ്രാഗൺ 7s Gen 2 SoC പ്രോസസറുള്ള ഫോണാണിത്.
റെഡ്മി നോട്ട് 13 Pro 5G-യിൽ 6.67-ഇഞ്ച് സ്ക്രീനാണുള്ളത്. ഇതിന് 1.5K (1,220×2,712 പിക്‌സൽ) റെസല്യൂഷനുണ്ട്. AMOLED സ്‌ക്രീനാണ് ഈ പ്രീമിയം ഫോണിലുള്ളത്. ഇതിന് 1,800 nits വരെ പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്.
ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെക്യൂരിറ്റി ഫീച്ചറും റെഡ്മി ഫോണിൽ നൽകിയിരിക്കുന്നു. കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനാണ് ഡിസ്പ്ലേയിലുള്ളത്. ഇതിൽ സ്നാപ്ഡ്രാഗൺ 7s Gen 2 ചിപ്സെറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ റെഡ്മി ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് നൽകിയിരിക്കുന്നു. OIS സപ്പോർട്ടുള്ള ഫോണിന്റെ മെയിൻ ക്യാമറ 200MP-യാണ്. 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഈ സ്മാർട്ഫോണിലുണ്ട്. 2MP മാക്രോ ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. 16 മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ.
67W ചാർജിങ്ങാണ് റെഡ്മി നോട്ട് 13 പ്രോയിലുള്ളത്. ഇതിൽ 5,100mAh-ന്റെ കരുത്തുറ്റ ബാറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്കാർലറ്റ് റെഡ് കളറിലെ റെഡ്മി നോട്ട് 13 പ്രോ വിപണി കീഴടക്കുമെന്ന് ഉറപ്പാണ്. അത്രയ്ക്കും ആകർഷകമായ നിറത്തിലാണ് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ആമസോൺ, mi.com, ഫ്ലിപ്കാർട്ട് സൈറ്റുകളിലൂടെ ഓൺലൈൻ പർച്ചേസ് ചെയ്യാം. മറ്റ് പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയും ഫോൺ വിൽപ്പനയ്ക്ക് എത്തും.
Read More: ഒരു Slim ബ്യൂട്ടി iPhone വരുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? Tech News
8GB + 128GB സ്റ്റോറേജാണ് ഒന്നാമത്തെ വേരിയന്റ്. ഇതിന് 25,999 രൂപയാണ് വില. 8GB + 128GB സ്റ്റോറേജ് റെഡ്മി ഫോണും പുറത്തിറങ്ങി. ഈ റെഡ്മി ഫോണിന് 27,999 രൂപയാണ് വിലയാകും. ആർട്ടിക് വൈറ്റ്, കോറൽ പർപ്പിൾ, മിഡ്‌നൈറ്റ് ബ്ലാക്ക് നിറങ്ങളിലും ഫോൺ ലഭ്യമാണ്. ഇതിലേക്കാണ് പുതിയ കളർ വേരിയന്റും എത്തിയിരിക്കുന്നത്.