200MP Camera Phones: ഫോട്ടോഗ്രാഫി മികച്ചതാണോ എന്ന് നോക്കിയാണോ നിങ്ങൾ ഫോൺ വാങ്ങുന്നത്? എങ്കിൽ നിങ്ങൾക്കായി 200MP ക്യാമറ ഫോണുകൾ ഇതാ. അതും മികച്ച ബ്രാൻഡുകളിൽ നിന്ന് പെർഫോമൻസിന് ഇണങ്ങിയ വില വരുന്ന ഫോണുകളാണ് ഇവിടെ വിവരിക്കുന്നത്.
200MP Camera മാത്രമല്ല പെർഫോമൻസിലും ഡിസ്പ്ലേ എക്സ്പീരിയൻസിലും മുന്നിട്ട് നിൽക്കുന്ന ഫോണുകളുടെ ലിസ്റ്റാണിത്. ഇതിലുള്ളത് Samsung, Redmi, Realme ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട്ഫോണുകളാണ്. ബജറ്റ് വിലയിലും മറ്റ് വില റേഞ്ചുകളിലുമുള്ള ഫോണുകളാണ് ലിസ്റ്റിൽ.
200 മെഗാപിക്സൽ ക്യാമറയുള്ള റെഡ്മിയുടെ ഒരു മികച്ച സെറ്റ് പരിചയപ്പെടാം. റെഡ്മി നോട്ട് 13 പ്രോ 5G-യാണ് ഇവിടെ വിവരിക്കുന്നത്. മിഡ് റേഞ്ച് ബജറ്റിലുള്ളവർക്ക് ഇപ്പോൾ തെരഞ്ഞെടുക്കാവുന്ന Best Phone ആണ്. 4000 രൂപയുടെ ബാങ്ക് ഓഫർ കൂടി ഉൾപ്പെടുത്തി, 18000 രൂപ റേഞ്ചിൽ ഇത് വാങ്ങാം.
200MP മെയിൻ സെൻസറുള്ള ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയാണ് പ്രവർത്തിക്കുന്നത്. ഇതിന് 8MP അൾട്രാവൈഡ് ലെൻസും, 2MP മാക്രോ ലെൻസുമുണ്ട്.
6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. സ്ക്രീനിന്, 120Hz റിഫ്രഷ് റേറ്റും വരുന്നു. ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്. ഇതിലെ പ്രോസസറാകട്ടെ സ്നാപ്ഡ്രാഗൺ 7s Gen 2 ആണ്. 12 ജിബി റാമും 256 ജിബി സ്റ്റോറേജും വരെ നീളുന്ന കോൺഫിഗറേഷനുമുണ്ട്. 67W സ്പീഡിൽ ചാർജ് ചെയ്യാനായി 5100mAh ബാറ്ററി നൽകിയിരിക്കുന്നു. ഇവിടെ നിന്നും വാങ്ങൂ…
ഈ ഹോണർ ഫോണിലുള്ളത് ട്രിപ്പിൾ ക്യാമറ യൂണിറ്റാണ്. ഇതിൽ തന്നെ മെയിൻ ക്യാമറ 200MP ആണ്. 12എംപി അൾട്രാ വൈഡ് ക്യാമറ, 2എംപി മാക്രോ ലെൻസുമാണ് ട്രിപ്പിൾ ക്യാമറ സിസ്റ്റത്തിലുള്ളത്. ഫോണിൽ സെൽഫിക്കും വീഡിയോ കോളിങ്ങിനുമായി 50MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.
ഇന്ത്യയിലെ ആദ്യ ഐ-റിസ്ക് ഫ്രീ ഡിസ്പ്ലേ അവതരിപ്പിച്ച സ്മാർട്ഫോണാണിത്. ഫോണിന്റെ 8GB + 256GB വേരിയന്റിന് 37,999 രൂപയാകും. ഓഫറുള്ളപ്പോൾ ഫോൺ പർച്ചേസ് ചെയ്യുന്നതാണ് ഉത്തമം. ഇവിടെ നിന്നും വാങ്ങൂ…
200എംപി ക്യാമറയാണ് ഈ ഫോണിനുള്ളത്. റിയൽമി 11 Pro + ട്രിപ്പിൾ റിയർ ക്യാമറയിൽ വരുന്നു. ഇതിലെ മെയിൻ സെൻസർ 200MP ആണ്. ഇത് അൾട്രാ-ഹൈ-റെസല്യൂഷൻ സെൻസറാണ്. കൂടാതെ 8MP വൈഡ് ആംഗിൾ, 2-മെഗാപിക്സൽ മാക്രോ സെൻസറും ഉൾപ്പെടുന്നു. ഫോണിന്റെ ഫ്രണ്ട് ക്യാമറ 32MP സെൻസറാണ്.
8GB + 256GB ഫോണിന്റെ നിലവിലെ വില 26,999 രൂപയാണ്. 200MP (OIS) + 8MP + 2MP ശരിക്കും ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഉത്തമമാണ്. മീഡിയാടെക് ഡൈമൻസിറ്റി 7050 ആണ് ഫോണിലെ പ്രോസസർ. ഇവിടെ നിന്നും വാങ്ങൂ…
മികച്ച ക്യാമറയ്ക്ക് പേരുകേട്ട കിടിലൻ ഫോൺ. 200MP വൈഡ് ക്യാമറയാണ് ഈ ഫ്ലാഗ്ഷിപ്പ് സാംസങ് ഫോണിലുള്ളത്. 12എംപി അൾട്രാ വൈഡ് ക്യാമറയും 50MP ടെലിഫോട്ടോ ലെൻസും 10MP ടെലിഫോട്ടോ ക്യാമറയുമുണ്ട്. ഈ ടെലിഫോട്ടോ ലെൻസുകൾക്ക് 3എക്സ് ഒപ്റ്റിക്കൽ സൂം കപ്പാസിറ്റിയുണ്ട്. ഫോണിലെ ക്വാഡ് ക്യാമറയ്ക്ക് പുറമെ 12എംപി ഫ്രണ്ട് ക്യാമറയും വരുന്നു.
Also Read: Best Flagship Phone: എല്ലാം തികഞ്ഞ iQOO 13 5G, എന്തുകൊണ്ട് നിങ്ങൾ മിസ്സാക്കരുത്!
സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്പ് ആണ് ഗാലക്സി S24 അൾട്രായിലുള്ളത്. ഗാലക്സി എഐ സപ്പോർട്ട് ലഭിക്കുന്ന സ്മാർട്ഫോണാണിത്. 1,31,999 രൂപയാണ് 12ജിബി വേരിയന്റിന് ഇപ്പോഴത്തെ വില. ഓഫർ വരുമ്പോൾ ഇതും നിങ്ങൾക്ക് കുറഞ്ഞ വിലയിൽ വാങ്ങാം. ഇവിടെ നിന്നും വാങ്ങൂ…
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.