Best Camera Phone നോക്കുന്നവർക്കായി ഇതാ കിടിലൻ ഓഫറെത്തി. Vivo X200 Pro 5G വിലക്കിഴിവിൽ വാങ്ങാൻ സുവർണാവസരം. യാത്രയ്ക്കിടയിൽ ചിത്രങ്ങൾ ക്ലിക്ക് ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കുള്ള ബെസ്റ്റ് ചോയിസാണ് ഈ പ്രീമിയം ഫോൺ. വിവോ എക്സ് 200 പ്രോ വാങ്ങാൻ താൽപ്പര്യമുള്ളവർ ഈ ഓഫർ ഒരിക്കലും മിസ്സാക്കരുത്.
Zeiss സപ്പോർട്ടുള്ള ട്രിപ്പിൾ ക്യാമറ ഫോണാണ് വിവോ X200 പ്രോ. ഫോണിനിപ്പോൾ ബാങ്ക് ഓഫറുകളും ഇൻസ്റ്റന്റ് ഡിസ്കൌണ്ടുമുണ്ട്. എന്നാൽ ആമസോണിലോ ഫ്ലിപ്കാർട്ടിലോ അല്ല ഈ വിലക്കുറവ്.
ഈ വിവോ Pro മോഡൽ വിലക്കുറവിന് ശേഷം 93,900 രൂപയ്ക്ക് ലഭ്യമാണ്. ഇതിന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത് വിജയ് സെയിൽസിലാണ്. 16GB റാമും 512GB സ്റ്റോറേജുമുള്ള വിവോ 5ജിയ്ക്കാണ് കിഴിവ്. PNB, HSBC, RBL, അല്ലെങ്കിൽ മറ്റ് കാർഡുകൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഇതിനായി ഉപയോഗിക്കാം. നിങ്ങൾക്ക് 7,000 രൂപ വരെയാണ് ഈ ഓഫറിലൂടെ ലാഭം കിട്ടുന്നത്. ഇങ്ങനെ ബുദ്ധിപരമായി ഷോപ്പിങ് ചെയ്താൽ 86,900 രൂപയിലേക്ക് വിലയെത്തുന്നു.
ഇതിന് പുറെ ആകർഷകമായ ഇഎംഐ ഓഫറുകളും വിജയ് സെയിൽസിൽ ലഭ്യമാണ്. പ്രതിമാസം 3,845 രൂപ മുതൽ EMI ഓഫർ ലഭ്യമാണ്. 24 മാസത്തേക്ക് കുറഞ്ഞ നിരക്കിലുള്ള ഇഎംഐ ഇടപാടാണിത്.
വിവോ X200 പ്രോ ഫോൺ 120Hz AMOLED സ്‌ക്രീനിലാണ് നിർമിച്ചിരിക്കുന്നത്. 6.78 ഇഞ്ച് 1.5K റെസല്യൂഷനുള്ള ഡിസ്പ്ലേയാണ് ഈ വിവോയ്ക്കുള്ളത്. ഇതിന് 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും 8T LTPO ടെക്നോളജിയുമുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 9400 ആണ് ഫോണിലെ പ്രോസസർ. ഇത് 16GB LPDDR5X റാമും 512GB UFS 4.0 സ്റ്റോറേജുമായി വരുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്OS 15-ൽ ഇത് പ്രവർത്തിക്കുന്നു. ഈ സ്മാർട്ഫോണിൽ 4 OS അപ്‌ഡേറ്റുകൾ ലഭിക്കും. 90W വയർഡ് ഫാസ്റ്റ് ചാർജിങ്ങും, 30W വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്ന ഡിവൈസാണിത്. ഇതിൽ കമ്പനി 6000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
വിവോ X200 പ്രോ ഫോട്ടോഗ്രാഫി പ്രേമികൾക്ക് ബെസ്റ്റ് ചോയിസെന്ന് തന്നെ പറയാം. വിവോയുടെ ഫ്ലാഗ്ഷിപ്പ് ഡിവൈസിൽ പോർട്രെയ്റ്റുകൾ ഉൾപ്പെടെയുള്ള അതിശയകരമായ ഫോട്ടോകൾ പകർത്താം. Zeiss ലെൻസിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണ് സ്മാർട്ഫോണിലുള്ളത്.
ഇതിൽ 200 MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസുണ്ട്. 50 MP ആണ് വിവോ എക്സ് 200 പ്രോയുടെ പ്രൈമറി ഷൂട്ടർ. 50MP അൾട്രാവൈഡ് സെൻസറും ഫോണിൽ നൽകിയിരിക്കുന്നു. സെൽഫികൾക്കായി, ഇതിൽ 32MP ഫ്രണ്ട് ക്യാമറയാണുള്ളത്. പൊടി, ജല പ്രതിരോധം നൽകുന്നതിനാൽ IP68+, IP69 റേറ്റിങ്ങുള്ള ഫോണാണിത്.