Samsung S24 Ultra ഏറ്റവും വിലക്കിഴിവിൽ വാങ്ങാം. ആമസോണിൽ പുതുവർഷം പ്രമാണിച്ച് വമ്പൻ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സാംസങ് അടുത്ത ആഴ്ച ഗാലക്‌സി S25 സീരീസ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിന് മുമ്പ് നിലവിലെ ഫ്ലാഗ്ഷിപ്പിന് ഗംഭീര കിഴിവാണ് പ്രഖ്യാപിച്ചത്.
Samsung Galaxy S24 Ultra ആമസോണിൽ വൻ കിഴിവിൽ ലഭ്യമാണ്. അതും ജനുവരി 2 വരെ മാത്രമാണ് ഈ ഓഫർ ലഭ്യമാകുന്നത്.
2024 ജനുവരിയിലാണ് സാംസങ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡൽ വിപണിയിൽ എത്തിച്ചത്. 1,29,999 രൂപയ്ക്കായിരുന്നു അന്ന് ഫോൺ പുറത്തിറക്കിയത്. ഇപ്പോഴിതാ ആമസോണിൽ ബാങ്ക് ഓഫറുകളൊന്നും ഉപയോഗിക്കാതെ വമ്പിച്ച ഇളവ് നേടാം.
96,000 രൂപയിൽ താഴെ ഫോൺ വാങ്ങാനുള്ള ഓഫറാണ് ഇപ്പോഴുള്ളത്. Amazon Holiday Phone Fest-ന്റെ ഭാഗമായാണ് കിഴിവ്. മറ്റ് പ്ലാറ്റ്ഫോമുകൾ ഈ ഫോണിന്റെ വില കുറച്ചിട്ടില്ല.
ഇപ്പോൾ ഫോൺ 30 ശതമാനം കിഴിവിൽ ആമസോണിൽ വാങ്ങാം. 94,900 രൂപയ്ക്കാണ് സൈറ്റിൽ 12GB, 256GB സ്റ്റോറേജ് വേരിയന്റി വിൽക്കുന്നത്. RBL Bank ക്രഡിറ്റ് കാർഡിലൂടെ നിങ്ങൾക്ക് 1000 രൂപ ഇളവും നേടാം. ഇങ്ങനെ സ്മാർട്ഫോൺ 93,900 രൂപയ്ക്ക് വാങ്ങാമെന്നതാണ് ലാഭം.
4,273.21 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫർ ഫോണിന് ലഭ്യമാണ്. 46,100 രൂപയുടെ എക്സ്ചേഞ്ച് കിഴിവും സ്മാർട്ഫോണിന് ലഭിക്കുന്നുണ്ട്. Buy Now.
ഈ സാംസങ് ഫ്ലാഗ്ഷിപ്പ് ഫോൺ ഫോട്ടോഗ്രാഫിയ്ക്കും പെർഫോമൻസിനും പകരം വയ്ക്കാനാവാത്ത സ്മാർട്ഫോണാണ്. 6.8 ഇഞ്ച് ക്യുഎച്ച്‌ഡി + അമോലെഡ് പാനലാണ് ഫോണിലുള്ളത്. ഇതിന് 120 ഹെർട്‌സ് റിഫ്രഷ് റേറ്റ് വരുന്നു. ഫോണിന്റെ ഡിസ്പ്ലേ ബ്രൈറ്റ്നെസ് 2,600 നിറ്റ്‌സ് പീക്ക് വരെയാണ്. കോർണിംഗ് ഗൊറില്ല പ്രൊട്ടക്ഷനും ഇതിലുണ്ട്.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. 5,000mAh ബാറ്ററിയും ഗാലക്സി S24 Ultra-യിൽ നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള OneUI 7 അപ്‌ഡേറ്റ് ലഭിക്കുന്നു. ഗാലക്സി എഐ സപ്പോർട്ടുള്ള ഏറ്റവും കേമനായ സ്മാർട്ഫോണാണിത്. ഇതിൽ സർക്കിൾ ടു സെർച്ച്, S പെൻ എന്നിവയുമുണ്ട്.
Also Read: iPhone New Year Special Offer: പുതുവർഷത്തിൽ പുതിയ ഐഫോൺ, 256GB സ്റ്റോറേജിന് 28 ശതമാനം ഡിസ്കൗണ്ട്
ക്യാമറയിലേക്ക് വന്നാൽ ക്വാഡ് ക്യാമറ യൂണിറ്റാണ് സ്മാർട്ഫോണിലുള്ളത്. മെയിൻ ക്യാമറ 200 മെഗാപിക്സലാണ്. 12 എംപി അൾട്രാ വൈഡ് സെൻസറും ഇതിലുണ്ട്. 5x ഒപ്റ്റിക്കൽ സൂമുള്ള 50MP ടെലിഫോട്ടോ ലെൻസുണ്ട്. 10MP ടെലിഫോട്ടോ ലെൻസിന് 3x ഒപ്റ്റിക്കൽ സൂം കപ്പാസിറ്റിയും വരുന്നു.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.