6200mAh ബാറ്ററിയുള്ള Redmi 5G ഫോൺ നിങ്ങൾക്ക് ബമ്പർ ഓഫറിൽ വാങ്ങാം. സ്റ്റൈലിഷ് ഡിസൈനും പ്രീമിയം ഫീച്ചറുകളുമുള്ള സ്മാർട്ഫോണാണിത്. ഇപ്പോഴിതാ സ്മാർട്ഫോൺ 30000 രൂപയിൽ താഴെ വാങ്ങാനുള്ള ഓഫറാണിത്.
മിഡ് റേഞ്ചിൽ നല്ലൊരു ഫോൺ നോക്കുന്നവർ ഈ ഓഫർ മിസ്സാക്കണ്ട. ജനപ്രിയമായ REDMI Note 14 Pro+ 5G ആണ് കിഴിവിൽ വിൽക്കുന്നത്.
ഫ്ലിപ്കാർട്ട് ആണ് Redmi Note 14 Pro Plus 5G ഫോണിന് ഗംഭീര കിഴിവ് അനുവദിച്ചിരിക്കുന്നത്. വെബ്‌സൈറ്റിൽ ഫോൺ 11% കിഴിവോടെ വിൽക്കുന്നു. 8GB റാം, 128GB സ്റ്റോറേജുള്ള സ്മാർട്ഫോണിനാണ് ഓഫർ. ടൈറ്റൻ ബ്ലാക്ക് നിറത്തിലുള്ള റെഡ്മി 5ജി നിങ്ങൾക്ക് 5000 രൂപ ഇളവിൽ സ്വന്തമാക്കാം.
ഈ റെഡ്മി സ്മാർട്ഫോണിന്റെ യഥാർഥ വില 34,999 രൂപയാണ്. ഫ്ലിപ്കാർട്ടിൽ ഇപ്പോൾ 30,999 രൂപയ്ക്ക് ലഭിക്കുന്നു. കൂടാതെ എല്ലാ ബാങ്കുകളുടെയും ക്രെഡിറ്റ് കാർഡുകൾക്കും അധിക കിഴിവ് നേടാം. ഇങ്ങനെ 29,999 രൂപയ്ക്ക് നിങ്ങൾക്ക് ഫോൺ സ്വന്തമാക്കാവുന്നതാണ്.
ഇഎംഐയിൽ വാങ്ങേണ്ടവർക്ക്, 3,445 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ലഭിക്കും. 17,500 രൂപ വരെ ഫോണിന് എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് നൽകുന്നു. ഇവിടെ നിന്നും വാങ്ങാം.
6.67 ഇഞ്ച് വലിപ്പമാണ് റെഡ്മി നോട്ട് 14 പ്ലസ്സിനുള്ളത്. ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റ് നൽകിയിട്ടുണ്ട്. ഈ ഫോൺ ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്നു. ഫോണിലുള്ളത് സ്നാപ്ഡ്രാഗൺ 7s Gen 3 പ്രോസസറാണ്.
Also Read: Vivo V40e 5G: 1TB സ്റ്റോറേജ് 50MP ക്യാമറ 5500mAh ബാറ്ററി സ്മാർട്ഫോൺ 10000 രൂപ Discount ഓഫറിൽ
ഫോട്ടോഗ്രാഫിക്കായി ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ ഉപയോഗിച്ചിരിക്കുന്നു. 50MP പ്രൈമറി സെൻസറിലൂടെ മികവുറ്റ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ലഭിക്കും. 50MP സെക്കൻഡ് സെൻസർ, 8MP സെൻസറും ഇതിൽ അടങ്ങിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20MP ഫ്രണ്ട് ക്യാമറയുമുണ്ട്. ഇതിൽ 6200 mAh-ന്റെ വലിയ ബാറ്ററിയും നൽകിയിട്ടുണ്ട്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.