5,000 രൂപ മുതൽ 8,500 രൂപ വരെ വില വരുന്ന Redmiയുടെ 2 പുത്തൻ ഫോണുകൾ

5,000 രൂപ മുതൽ 8,500 രൂപ വരെ വില വരുന്ന Redmiയുടെ 2 പുത്തൻ ഫോണുകൾ
HIGHLIGHTS

റെഡ്മി A2, റെഡ്മി A2+ ഫോണുകൾ വിൽപ്പനയ്ക്ക് എത്തി

ആകർഷകമായ വിലയും, അത്യാകർഷകമായ ഫീച്ചറുകളുമുള്ള ഫോണുകളാണ് ഇവ

ഇന്ത്യയിൽ മികച്ച വിപണിയുള്ള സ്മാർട്ഫോണാണ് Redmi. ഇപ്പോഴിതാ കമ്പനി 2 പുത്തൻ ആൻഡ്രോയിഡ് ഫോണുകളാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. റെഡ്മി എ2, റെഡ്മി എ2 പ്ലസ് എന്നിവയാണ് ഇപ്പോൾ പുറത്തിറങ്ങിയ ഫോണുകൾ. ആകർഷകമായ വിലയും, അത്യാകർഷകമായ ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് റെഡ്മിയുടെ Redmi A2വും Redmi A2 Plusഉം വന്നിട്ടുള്ളത്. ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, ഒപ്പം വില എന്നിവയെല്ലാം വിശദമായി ചുവടെ നൽകുന്നു.

5,000 രൂപ മുതൽ 8,500 രൂപ വരെ വില വരുന്ന Redmiയുടെ 2 പുത്തൻ ഫോണുകൾ

5,999 രൂപയിൽ വാങ്ങാവുന്ന ബജറ്റ് ഫോണാണ് ഈ സീരീസിൽ ഉള്ളത്. 500mAh ബാറ്ററി,  ഡ്യുവൽ ക്യാമറ പോലുള്ള അടിസ്ഥാന ഫീച്ചറുകളെല്ലാം റെഡ്മി ഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 
Redmi A2, Redmi A2+ എന്നീ 2 ഫോണുകളും 3 കളറുകളിലാണ് വിപണിയിൽ എത്തിയിട്ടുള്ളത്. സീ ഗ്രീൻ, കാമിംഗ് അക്വാ ബ്ലൂ, ക്ലാസിക് ബ്ലാക്ക് എന്നിവയാണ് കളർ വേരിയന്റുകൾ. ഒക്ടാ-കോർ ഹീലിയോ G36 പ്രൊസസറാണ് 2 ഫോണുകളിലുമുള്ളത്. ഡിസ്‌പ്ലേ 6.52-ഇഞ്ച് വലിപ്പമുള്ളവയാണ്. 120Hz ടച്ച് സാംപ്ലിംഗ് റേറ്റും, 10W ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 500mAh ബാറ്ററിയുമാണ് ഫോണിൽ വരുന്നത്. 8 MPയുടെ ഡ്യുവൽ ക്യാമറയാണ് ഈ റെഡ്മി A2 സീരിസിലുള്ളത്.

ഫോണുകളുടെ വില?

5,000 രൂപ ബജറ്റിൽ സ്മാർട് ഫോൺ വാങ്ങാൻ പദ്ധതിയുള്ളവർക്ക് ഇത് മികച്ച ഓപ്ഷനാണ്. 2GB + 32GB സ്റ്റോറേജുള്ള Redmi A2 നിങ്ങൾക്ക് 5,999 രൂപയ്ക്ക് വാങ്ങാം. 2GB + 64GB സ്റ്റോറേജുള്ള ഫോണിന് 6,499 രൂപയും, 4GB + 64GB സ്റ്റോറേജ് ഫോണിന് 7,499 രൂപയുമാണ് വില വരുന്നത്. സീരീസിൽ വില കൂടിയ ഫോൺ Redmi A2 Plus തന്നെയാണ്. അതായത്, 4GB + 64GB സ്റ്റോറേജുള്ള Redmi A2 Plusന്റെ വില 8,499 രൂപയാണ്. എന്നാൽ, ICICI ബാങ്കിന്റെ കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 500 രൂപ വരെ വിലക്കിഴിവ് ലഭിക്കും.

റെഡ്മി A2 

2GB RAM, 32GB സ്റ്റോറേജ്: Rs.5,999
2GB RAM, 64GB സ്റ്റോറേജ്: Rs.6,499
4GB RAM, 64GB സ്റ്റോറേജ്: Rs.7,499

റെഡ്മി A2+

4GB RAM, 64GB സ്റ്റോറേജ്: Rs.8,499

എല്ലാ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും മെയ് 23 ഉച്ചയ്ക്ക് 12 മണി മുതൽ റെഡ്മിയുടെ ഈ പുതുപുത്തൻ ഫോണുകൾ വാങ്ങാം. Amazon.in, Mi.com, Mi ഹോം എന്നിവിടങ്ങളിലും ഫോൺ ലഭ്യമായിരിക്കും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo