iPhone 14 Price Cut in India: iPhone 14ലാണോ കണ്ണ്? 10,000 രൂപ വിലകുറച്ച് ഇപ്പോൾ വാങ്ങാം…

iPhone 14 Price Cut in India: iPhone 14ലാണോ കണ്ണ്? 10,000 രൂപ വിലകുറച്ച് ഇപ്പോൾ വാങ്ങാം…
HIGHLIGHTS

iPhone 14 മികച്ച വിലക്കിഴിവിൽ വാങ്ങാൻ ഇത് തന്നെയാണ് നല്ല സമയം

10,000 രൂപ വിലക്കുറവിൽ iPhone 14 വാങ്ങാം

ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയുടെ വില ആപ്പിൾ വെട്ടിക്കുറച്ചു

 iPhone 15 ലോഞ്ച് ചെയ്ത് മണിക്കൂറുകൾ പിന്നിടുകയാണ്. ഐഫോൺ 15ലെ 4 ഫോണുകളിലും Apple എന്താണ് പുതിയതായി അവതകരിപ്പിച്ചിട്ടുള്ളതെന്നും, ഈ പുതുപുത്തൻ താരത്തിന്റെ വില ഭീമമാണോ എന്നതെല്ലാം ടെക് ലോകം ചർച്ച ചെയ്തുകൊണ്ടേയിരിക്കുന്നു. എന്നിട്ടും ഐഫോൺ 15 ലോഞ്ചിന്റെ ഇഫക്റ്റുകൾ ഇതുവരെയും മങ്ങിയിട്ടില്ല.

iPhone 14 ലാഭത്തിൽ വാങ്ങാം

എന്തെന്നാൽ, iPhone 15 രംഗപ്രവേശം ചെയ്തതിന് തൊട്ടുപിന്നാലെ തങ്ങളുടെ തൊട്ടുമുമ്പത്തെ ഫോണായ iPhone 14ന്റെ വില വെട്ടിക്കുറച്ചിരിക്കുകയാണ് കമ്പനി. ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയുടെ വില ആപ്പിൾ വെട്ടിക്കുറച്ചു. iPhone 14 വാങ്ങണമെന്ന് ദീർഘനാളായി പദ്ധതിയുള്ളവർക്ക് 10,000 രൂപ വിലക്കുറവിൽ വാങ്ങാനുള്ള സുവർണാവസരമാണ്.

iPhone 14 Price Cut

മാത്രമല്ല ഐഫോൺ 15ന് പിന്നാലെ ആപ്പിൾ ഇന്ത്യയിൽ iPhone 14, 13 നിർത്തലാക്കാനുള്ള സാധ്യതയെ കുറച്ചും റിപ്പോർട്ടുകൾ പരക്കുന്നുണ്ട്. അതിനാൽ തന്നെ iPhone 14 മികച്ച വിലക്കിഴിവിൽ വാങ്ങാൻ ഇത് തന്നെയാണ് നല്ല സമയം. ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയുമാണ് വാങ്ങുന്നതെങ്കിൽ ബാങ്ക് ഓഫറുകളും കൂപ്പണുകളും സ്വന്തമാക്കി കൂടുതൽ ആദായത്തിൽ ഫോൺ വാങ്ങാനാകും.

iPhone 14 ഓഫർ വിൽപ്പനയിൽ…

iPhone 14, iPhone 14 Plus എന്നീ ഫോണുകൾക്കാണ് ഇപ്പോൾ ഓഫറുള്ളത്. 79,900 രൂപ വില വരുന്ന iPhone 14ന് വില കുറച്ചതിനാൽ 69,900 രൂപയ്ക്ക് വാങ്ങാം. 89,900 രൂപയായിരുന്നു ഐഫോൺ 14 പ്ലസിന്റെ വിലയെങ്കിൽ, ഇപ്പോൾ 79,900 രൂപ മുതൽ ഈ ഫോൺ ലഭ്യമാണ്. ഐഫോൺ 14ന്റെ ഓഫറുകൾ വിശദമായി ചുവടെ നൽകുന്നു…

79,900 രൂപ വില വരുന്ന iPhone 14ന്റെ 128GB സ്റ്റോറേജിന് 69,900 രൂപയാണ് വില. 89,900 രൂപയുടെ 256GB സ്റ്റോറേജിന് 79,900 രൂപയാകും. 1,09,900 രൂപ വില വരുന്ന 512GB സ്റ്റോറേജ് ഐഫോൺ 14ന് 99,900 രൂപയും വില വരുന്നു.

Apple iPhone 14 (128 GB)- Buy from here in Offer

Apple iPhone 14 (256 GB)- Buy From Here in Offer

Apple iPhone 14 (512 GB)- Buy From Here in Offer

iPhone 14 Plusനും 10,000 രൂപയുടെ വിലക്കുറവുണ്ട്. 128GB സ്റ്റോറേജിന്റെ 89,900 രൂപ വില വരുന്ന iPhone 14 Plusന് 79,900 രൂപയാണ് വില.

Apple iPhone 14 Plus (128 GB)- Buy From Here in Offer

Apple iPhone 14 Plus (256 GB)- Buy From Here in Offer

Apple iPhone 14 Plus (512 GB)- Buy From Here in Offer

256GBയുടെ 99,900 രൂപ വിലയുള്ള ഫോൺ 89,900 രൂപയുടെ ഓഫറിൽ വാങ്ങാം. 512GB സ്റ്റോറേജുള്ള 1,19,900 രൂപയുടെ ഐഫോൺ 14 പ്ലസ് ഇപ്പോൾ 1,09,900 രൂപയ്ക്കും വാങ്ങാം.

ഇതിന് പുറമെ ഐഫോൺ 13നും ആപ്പിൾ വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു. Apple iPhone 13 (128GB)- Buy From Here in Offer

വിശദമായി അറിയാൻ: iPhone 13 Price Cut: ഐഫോൺ 15 രംഗപ്രവേശത്തിന് മുന്നേ ആപ്പിളിന്റെ മറ്റൊരു മെഗാ ഓഫർ! 

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo