180MP ടെലിഫോട്ടോ ലെൻസുമായി HONOR New പ്രീമിയം ഫോൺ! Galaxy S24 അൾട്രായെ തോൽപ്പിക്കുമോ?

180MP ടെലിഫോട്ടോ ലെൻസുമായി HONOR New പ്രീമിയം ഫോൺ! Galaxy S24 അൾട്രായെ തോൽപ്പിക്കുമോ?
HIGHLIGHTS

പുതിയ മുൻനിര സ്മാർട്ട്‌ഫോൺ HONOR Magic6 Pro ലോഞ്ച് ചെയ്തു

180MP ടെലിഫോട്ടോ ലെൻസുള്ള സ്മാർട്ഫോണാണിത്

DXOMARK ഗോൾഡ് ലേബൽ അംഗീകരിച്ച ഫോണാണിതെന്നും കമ്പനി അവകാശപ്പെടുന്നു

സാംസങ്, വിവോ പ്രീമിയം ഫോണുകൾക്ക് എതിരാളിയായി HONOR Magic6 Pro. കമ്പനിയുടെ ഏറ്റവും പുതിയ മുൻനിര സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്തു. ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ മാജിക് 6 പ്രോ അവതരിപ്പിച്ചു.

HONOR Magic6 Pro

അതിശയകരമായ ബാറ്ററി ലൈഫും ഓഡിയോ മാസ്റ്ററിയുമുള്ള സ്മാർട്ഫോണാണിത്. DXOMARK ഗോൾഡ് ലേബൽ അംഗീകരിച്ച ഫോണാണിതെന്നും കമ്പനി അവകാശപ്പെടുന്നു. 180MP ടെലിഫോട്ടോ ലെൻസുള്ള സ്മാർട്ഫോണാണിത്. ഫോണിന്റെ ഫീച്ചറുകളും വില എത്രയാണെന്നും നോക്കാം.

honor magic6 pro

HONOR Magic6 Pro സ്പെസിഫിക്കേഷൻ

ക്വാഡ്-കർവ്ഡ് ഫ്ലോട്ടിംഗ് സ്‌ക്രീനാണ് HONOR സ്മാർട്ഫോണിലുള്ളത്. 6.8-ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണിത്. 120Hz OLED LTPO റിഫ്രഷ് റേറ്റ് ഇതിനുണ്ട്. 5000 nits വരെയുള്ള പീക്ക് ബ്രൈറ്റ്‌നസ് ലഭിക്കുന്ന സ്മാർട്ഫോണാണിത്. ഡോൾബി വിഷൻ സപ്പോർട്ടും ഹോണർ Magic6 പ്രോയിലുണ്ട്. ഫൈവ് സ്റ്റാർ ഡ്രോപ്പ് പ്രതിരോധത്തിനായി സ്വിസ് എസ്ജിഎസ് മൾട്ടി-സീൻ ഗോൾഡ് ലേബലുണ്ട്.

ഹോണർ Magic6 പ്രോയുടെ ക്യാമറ ഫീച്ചറുകൾ അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. 50-മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഈ സ്മാർട് ഫോണിലുള്ളത്. 180MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ് ഇത് ഫീച്ചർ ചെയ്യുന്നു. ഫോണിന്റെ മുൻവശത്ത് 50MP+TOF ഡെപ്ത് ക്യാമറയും സെൽഫിയ്ക്കായി നൽകിയിട്ടുണ്ട്.

യൂണിവേഴ്സൽ കണക്ഷനുള്ള HONOR C1+ ചിപ്പാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 3 SoC പ്രോസസറുള്ള ഫോണാണിത്. ഇതിൽ മാജിക് യുഐ 8.0 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 4K വീഡിയോ സപ്പോർട്ട് ഹോണർ മാജിക്6 പ്രോയിൽ ലഭിക്കുന്നതാണ്.

Read More: Oppo K12x 5G: 32MP AI ക്യാമറയും 5100mAh ബാറ്ററിയുമുള്ള New 5G ഫോൺ, 12000 രൂപയ്ക്ക്!

5600 mAh സിലിക്കൺ-കാർബൺ ബാറ്ററി നൽകിയിട്ടുള്ള സ്മാർട്ഫോണാണിത്. 80W ഹോണർ വയർഡ് സൂപ്പർചാർജ് സപ്പോർട്ട് ഫോണിനുണ്ട്. 66W ഹോണർ വയർലെസ് സൂപ്പർചാർജ് സപ്പോർട്ടും ലഭിക്കുന്നു. 40 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് 100% വരെ ചാർജ് ചെയ്യാനാകും.

honor magic6 pro

5G SA/NSA, ഡ്യുവൽ 4G VoLTE സപ്പോർട്ട് ഫോണിലുണ്ട്. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാൻ IP68 റേറ്റിങ് ഫോണിനുണ്ട്. ഹോണർ മുൻനിര സ്മാർട്ഫോണിന്റെ ഭാരം 229g ആണ്.

വിലയും വിൽപ്പനയും

സാംസങ് ഗാലക്സി എസ്24 അൾട്രായ്ക്ക് ഇവനൊരു എതിരാളി ആയിരിക്കും. വിവോ X100 പ്രോയോടും ഹോണർ6 പ്രോ മത്സരിക്കും. കറുപ്പ്, എപ്പി ഗ്രീൻ നിറങ്ങളിലാണ് ഈ പ്രീമിയം ഫോൺ പുറത്തിറക്കിയത്. 12GB + 512GB സ്റ്റോറേജ് ഫോണിന് 89,999 രൂപയാണ് വില. ഓഗസ്റ്റ് 15 അർധരാത്രി മുതൽ ഫോൺ വിൽപ്പന ആരംഭിക്കും. Amazon.in, explorehonor.com സൈറ്റുകളിൽ നിന്ന് വാങ്ങാം. ഓഫ്‌ലൈൻ സ്റ്റോറുകളിലും പുതിയ ഹോണർ ലഭ്യമാകും.

അടുത്ത 180 ദിവസത്തേക്ക് (അര വർഷം) ഫോണിന് വിലക്കിഴിവ് ഉണ്ടാകില്ല. കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആദ്യ സെയിലിൽ നോ കോസ്റ്റ് EMI-യിലൂടെ ഓഫറിൽ വാങ്ങാം. 12 മാസത്തേക്കാണ് ഇഎംഐ ഓഫർ. പ്രതിമാസം 7500 രൂപ അടച്ച് കൊണ്ട് ഫോൺ സ്വന്തമാക്കാം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo