16MP ഫ്രെണ്ട് ക്യാമറ, 10,000 രൂപയ്ക്ക് Moto G34 5G! വിൽപ്പന ആരംഭിച്ചു| TECH NEWS
ലോ ബജറ്റ് ഫോണാണ് Motorola-യുടെ Moto G34 5G
16MP സെൽഫി ക്യാമറയാണ് എടുത്തുപറയേണ്ട പ്രത്യേകത
5000mAh ബാറ്ററിയാണ് ഫോണിലുള്ളത്
16MP സെൽഫി ക്യാമറ വരുന്ന ലോ ബജറ്റ് ഫോൺ Moto G34 5G ആദ്യ സെയിൽ തുടങ്ങി. ജനുവരി 17ന് ഉച്ചയ്ക്ക് 12 മണി മുതലാണ് സെയിൽ തുടങ്ങിയത്. 10,000 രൂപ ബജറ്റിൽ വാങ്ങാവുന്ന 5G ഫോണാണ് Motorola പുറത്തിറക്കിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു ഫോണിന്റെ ലോഞ്ച്.
എന്തുകൊണ്ട് Moto G34 5G?
ലോഞ്ചിന് ഒരു വാരത്തിന് ശേഷം ഇന്ത്യയിൽ ആദ്യമായി ഫോണിന്റെ വിൽപ്പനയും തുടങ്ങി. Qualcomm Snapdragon എന്ന മികച്ച പ്രോസസറാണ് ഈ ബജറ്റ് ഫോണിലുള്ളത്. കൂടാതെ ക്യാമറയിലും ബാറ്ററിയിലുമെല്ലാം Moto G34 5G ഒരു മിഡ് റേഞ്ച് ഫോണിന്റെ ഫീച്ചറുകൾ നൽകുന്നുണ്ട്. ഓഫറിൽ വാങ്ങാം
Moto G34 5G വിലയും വിൽപ്പനയും
രണ്ട് വേരിയന്റുകളിലാണ് മോട്ടോ ജി34 എത്തിയിട്ടുള്ളത്. 4GB റാമും 8GB റാമുമുള്ള 5G ഫോണുകളാണിവ. ഇതിൽ 4GB + 128GB സ്റ്റോറേജിന് 10,999 രൂപയാണ് വില. Flipkart വഴി നിങ്ങൾക്ക് ഫോൺ പർച്ചേസ് ചെയ്യാം. ICICI ബാങ്ക് കാർഡ് പേയ്മെന്റിൽ 10% വിലക്കിഴിവ് ലഭിക്കും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിന് 5% കിഴിവുമുണ്ട്. 3000 രൂപയുടെ സ്പെഷ്യൽ കൂപ്പണും ഫ്ലിപ്കാർട്ട് പർച്ചേസിൽ ലഭിക്കുന്നതാണ്. 10,200 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
8GB + 128GB വേരിയന്റിന് ഫ്ലിപാകാർട്ടിൽ 11,999 രൂപയാണ് വില. ഇതിനും മേൽപ്പറഞ്ഞ ബാങ്ക് ഓഫറുകൾ ലഭ്യമാണ്. എന്നാൽ ഇന്ന് ആരംഭിച്ച വിൽപ്പനയിൽ നിന്ന് ഈ സ്റ്റോറേജ് ഫോണുകൾ മുഴുവൻ വിറ്റുതീർന്നു. നിലവിൽ മോട്ടോ ജി34 സ്റ്റോക്കിലില്ല. ചാർക്കോൾ ബ്ലാക്ക്, ഐസ് ബ്ലൂ, ഓഷ്യൻ ഗ്രീൻ എന്നീ നിറങ്ങളിലാണ് മോട്ടോ ജി34 വന്നിരിക്കുന്നത്.
Moto G34 5G സ്പെസിഫിക്കേഷൻ
ഡിസ്പ്ലേ: 6.5-ഇഞ്ച് IPS LCD ഡിസ്പ്ലേയാണ് മോട്ടോ ജി34ലുള്ളത്. ഇത് HD+ റെസല്യൂഷനുള്ള സ്ക്രീനാണ്. മോട്ടോ ജി34 ഡിസ്പ്ലേയ്ക്ക് 120Hz റീഫ്രെഷ് റേറ്റ് വരുന്നു. 500nits ബ്രൈറ്റ്നെസ്സാണ് ഇതിനുള്ളത്.
ബാറ്ററി: 5000mAh ബാറ്ററിയാണ് മോട്ടോറോള ഈ 5G ഫോണിൽ നൽകിയിട്ടുള്ളത്.
ചാർജിങ്: യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് ചാർജിങ്ങിന് ഉപയോഗിക്കാവുന്നത്. 18W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. റീട്ടെയിൽ ബോക്സിൽ നിങ്ങൾക്ക് 20W ചാർജർ ലഭിക്കും.
പ്രോസസർ: ക്വാൽകോം സ്നാപ്ഡ്രാഗൺ 695 പ്രൊസസർ എന്ന മികച്ച പ്രോസസറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അഡ്രിനോ 619 ജിപിയുവും ഫോണിന് കരുത്ത് പകരുന്നു.
ക്യാമറ: 50MPയാണ് മോട്ടോ ജി34ന്റെ പ്രൈമറി ക്യാമറ. 2MP മാക്രോ സെൻസറും LED ഫ്ലാഷുമുണ്ട്. പ്രൈമറി ക്യാമറയ്ക്ക് f/1.8 അപ്പേർച്ചറുണ്ട്. മാക്രോ സെൻസറിന് f/2.4 ആണ് ആപ്പേർച്ചർ.
ഫ്രെണ്ട് ക്യാമറ: 16MPയാണ് ഈ ബജറ്റ് ഫോണിന്റെ സെൽഫി ക്യാമറ. ഇതിന് f/2.4 അപ്പേർച്ചറാണ് വരുന്നത്.
സ്റ്റോറേജ്: 128GB UFS 2.2 സ്റ്റോറേജും മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുമാണ് ഫോണിനുള്ളത്.
4GB മോട്ടോ ജി34 ഇപ്പോഴും ഓഫർ വിലയിൽ ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങാം. സ്റ്റോക്ക് തീരുന്നതിന് മുമ്പ് ഫോൺ സ്വന്തമാക്കൂ…
READ MORE: ഒരു വർഷത്തേക്ക് ഓഫറുമായി Jio Republic Day Offer
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile