Realme GT Neo 3 deals: 150W ഫാസ്റ്റ് ചാർജിങ് 12 GB ഫോൺ 14,000 രൂപ വില കുറച്ച് വിൽക്കുന്നു

Realme GT Neo 3 deals: 150W ഫാസ്റ്റ് ചാർജിങ് 12 GB ഫോൺ 14,000 രൂപ വില കുറച്ച് വിൽക്കുന്നു
HIGHLIGHTS

14,000 രൂപ വിലക്കിഴിവിൽ Realme GT Neo 3 വിൽക്കുന്നു

150W ഫാസ്റ്റ് ചാർജിങ്ങും, 12 GB സ്റ്റോറേജും ഉൾപ്പെട്ട സ്മാർട്ഫോണാണിത്

ആമസോണിലാണ് Realme GT Neo 3 ഓഫറിൽ വിറ്റഴിക്കുന്നത്

മിഡ് റേഞ്ച് റിയൽമി ഫോണിന് ഇതാ സ്പെഷ്യൽ ഓഫർ. 14,000 രൂപ വിലക്കിഴിവിൽ Realme GT Neo 3 വിൽക്കുന്നു. 150W ഫാസ്റ്റ് ചാർജിങ്ങും, 12 GB സ്റ്റോറേജും ഉൾപ്പെട്ട സ്മാർട്ഫോണാണിത്. വിലക്കിഴിവിന് പുറമെ ക്യാഷ് ബാക്ക് ഓഫറിലും ഫോൺ പർച്ചേസ് ചെയ്യാം. ഈ സ്പെഷ്യൽ ഓഫറിനെ കുറിച്ച് കൂടുതലറിയാം.

Realme GT Neo 3 സ്പെഷ്യൽ ഓഫർ

ആമസോണിലാണ് റിയൽമി GT നിയോ 3 ഓഫറിൽ വിറ്റഴിക്കുന്നത്. അത്യാകർഷകമായ ഫീച്ചറുകളോടെ എത്തിയ ഫോണിന്റെ യഥാർഥ വില 38,999 രൂപയാണ്. ഇപ്പോൾ ഫോൺ 24,990 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. ഇതിന് പുറമെ ബാങ്ക് ഓഫറുകളും ക്യാഷ് ബാക്കും ലഭ്യമാണ്.

ഓഫറിൽ വാങ്ങാൻ: CLICK HERE

Realme GT Neo 3 വിലക്കിഴിവിൽ വാങ്ങാൻ…

Amazon ഇയർ എൻഡ് സെയിലിലാണ് ഈ സ്പെഷ്യൽ ഡീൽ വന്നിരിക്കുന്നത്. 36% ആണ് വിലക്കിഴിവ്. ഇങ്ങനെ നിങ്ങൾക്ക് 24,990 രൂപയ്ക്ക് ഫോൺ വാങ്ങാം. ഫോണിന്റെ 8GB RAM, 128GB സ്റ്റോറേജിന്റെ ഓഫർ വിവരങ്ങളാണിത്.

29,999 രൂപയ്ക്ക് നിങ്ങൾക്ക് 8GB റാം, 256GB വേരിയന്റും ലഭ്യമാണ്. ലോഞ്ച് സമയത്ത് ഈ ഫോണിന് 45,999 രൂപയായിരുന്നു വില. 46 ശതമാനം വിലക്കിഴിവാണ് ഹൈ സ്റ്റോറേജ് ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്. 24,898 രൂപയ്ക്ക് 12GB റാമും 256GB സ്റ്റോറേജ് ഫോൺ വാങ്ങാം.

Realme GT Neo 3

വൺ കാർഡ് ക്രെഡിറ്റ് കാർഡിന് 1200 രൂപയുടെ ഇഎംഐ ഓപ്ഷനുൾപ്പെടെ ലഭിക്കുന്നതാണ്. നിങ്ങൾക്ക് വേണമെങ്കിൽ മറ്റൊരു ഫോൺ കൊടുത്തും റിയൽമി സ്വന്തമാക്കാം. 23,000 രൂപ വരെയാണ് ആമസോൺ എക്സ്ചേഞ്ച് ഓഫർ. പോരാഞ്ഞിട്ട്, ICICI ബാങ്ക് കാർഡുടമകൾക്ക് വെൽക്കം ഓഫറും ലഭ്യമാണ്. 2,500 റിവാർഡ് പോയിന്റുകളാണ് വെൽക്കം ഓഫറിൽ അനുവദിച്ചിട്ടുള്ളത്.

Realme GT Neo 3 ഫീച്ചറുകൾ

6.7 ഇഞ്ച് AMOLED സ്‌ക്രീനും 120 Hz റീഫ്രഷ് റേറ്റ് പാനലുമുള്ള ഫോണാണിത്. 1080 x 2412 പിക്‌സൽ റെസല്യൂഷനാണ് ഇതിലുള്ളത്. സ്ക്രീൻ പൊട്ടക്ഷന് കോർണിങ് ഗോറില്ല ഗ്ലാസ് 5 നൽകിയിട്ടുണ്ട്.

മീഡിയാടെക് ഡൈമൻസിറ്റി 8100 ചിപ്‌സെറ്റ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 150W വരെ ഫാസ്റ്റ് ചാർജിങ് ഇതിനുണ്ട്. 5000 mAh ആണ് ബാറ്ററി. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള Realme UI 3.0-ൽ ഫോൺ പ്രവർത്തിക്കുന്നു.

Read More: JioTV Premium Free! ഇങ്ങനെയൊരു Jio ഓഫർ ഇതാദ്യം, 398 രൂപയ്ക്കും ഇനി 14 OTT സൗജന്യം

ബ്ലൂടൂത്ത് 5.3, വൈ-ഫൈ 802.11, വൈ-ഫൈ ഡയറക്റ്റ്, എൻഎഫ്‌സി എന്നിവയും ഇതിലുണ്ട്. ആക്‌സിലറോമീറ്റർ, ഗൈറോ, പ്രോക്‌സിമിറ്റി, കോമ്പസ് തുടങ്ങിയ ഫീച്ചറുകളും റിയൽമിയിലുണ്ട്.

Realme GT Neo 3 ക്യാമറ

50 മെഗാപിക്സൽ പ്രൈമറി ഷൂട്ടറാണ് റിയൽമി ജിടി നിയോ 3യിൽ. 8 എംപി അൾട്രാ വൈഡ് സെൻസർ ഇതിലുണ്ട്. ഡ്യുവൽ എൽഇഡി ഫ്ലാഷുൾപ്പെടെ 2 എംപി മാക്രോ ലെൻസും ലഭിക്കുന്നു. എടുത്തുപറയേണ്ട ഫീച്ചർ 4K റെക്കോർഡിങ്ങാണ്. സെൽഫിയ്ക്കായി 16 എംപി മുൻ ക്യാമറയും റിയൽമിയിലുണ്ട്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo