Zeiss ലെൻസിലൂടെ മൾട്ടിഫോക്കൽ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്ന Vivo 5G മികച്ച ഓഫറിൽ. 50MPയുടെ രണ്ട് റിയർ ക്യാമറയും, 50MP സെൽഫി ക്യാമറയുമുള്ള സ്മാർട്ഫോണാണിത്. 5500mAh ബാറ്ററിയാണ് ഈ സ്മാർട്ഫോണിലുള്ളത്. Vivo V40 5G ആമസോണിൽ 33000 രൂപയ്ക്ക് വാങ്ങാമെന്നതാണ് ഓഫർ.
ശരിക്കും ഓൾറൌണ്ടർ ഫോൺ നോക്കുന്നവർക്ക് പരിഗണിക്കാവുന്ന സ്മാർട്ഫോണാണിത്. പ്രീമിയം പെർഫോമൻസും മികച്ച ഡിസൈനും ഈ വിവോ ഫോണിനുണ്ട്. വിവോ വി40 മൂന്ന് സ്റ്റോറേജുകളിലായിരുന്നു ഇക്കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തിറക്കിയത്.
ഇതിൽ 8GB RAM + 256GB ഇപ്പോൾ മികച്ച ഇളവിൽ വിൽക്കുന്നു. 8GB RAM + 256GB ലോഞ്ച് ഓഫറിൽ 36,999 രൂപയ്ക്ക് വിറ്റിരുന്നു. ഇപ്പോൾ ഇതിനേക്കാളും ഗംഭീര കിഴിവാണ് വിവോ പ്രഖ്യാപിച്ചിരുന്നത്. ഇതിന് 12ജിബി വരെ റാം വിപുലീകരിക്കാം.
Year End Sale പ്രമാണിച്ച് ആമസോൺ 35,512 രൂപയ്ക്ക് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് 2000 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്. ഇങ്ങനെ 33,512 രൂപയ്ക്ക് നിങ്ങൾക്ക് വിവോ വ40 വാങ്ങാം. HDFC ബാങ്ക് കാർഡുകൾക്കാണ് 2000 രൂപ കിഴിവെന്നത് ശ്രദ്ധിക്കുക.
ആമസോൺ അതിശയകരമായ എക്സ്ചേഞ്ച് ഡീലും പ്രഖ്യാപിച്ചിട്ടുണ്ട്. 32,550 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ചിലൂടെ നേടാം. 1,599.04 രൂപ വരെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കുന്നു. ഇവിടെ നിന്നും വാങ്ങൂ…
6.78-ഇഞ്ച് AMOLED ഡിസ്പ്ലേയുള്ള ഫോണാണിത്. FHD+ റെസല്യൂഷനാണ് വിവോ വി40 5G സ്മാർട്ഫോണിനുള്ളത്. 120Hz റിഫ്രഷ് റേറ്റും, 4500nits പീക്ക് ബ്രൈറ്റ്നെസ്സും ഇതിനുണ്ട്.
ക്വാൽകോം Snapdragon 7 Gen 3 ആണ് പ്രോസസർ. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14-ൽ ഇത് പ്രവർത്തിക്കുന്നു. 12 ജിബി വരെ വെർച്വൽ റാം സപ്പോർട്ടും ലഭിക്കുന്നതാണ്.
ഫോണിന്റെ പിൻ ക്യാമറ 50MP ആണ്. 50MP അൾട്രാ-വൈഡ് ഓട്ടോഫോക്കസ് ക്യാമറയും വരുന്നു. Zeiss ലെൻസിലൂടെ മൾട്ടിഫോക്കൽ, ടെലിഫോട്ടോ പോർട്രെയിറ്റ് ഫോട്ടോഗ്രാഫി സാധിക്കും. ഓട്ടോഫോക്കസ് ഫീച്ചറുള്ള 50MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.
ഇതിലെ ബാറ്ററി 5500mAh ആണ്. 80W വയർഡ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. പൊടി, വെള്ളം പ്രതിരോധിക്കുന്നതിന് IP68 റേറ്റിങ്ങുണ്ട്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.