ഇന്ത്യയുടെ ജനപ്രിയ ഫ്ലാഗ്ഷിപ്പ് ഫോൺ iQOO 12 5G വിലക്കിഴിവിൽ. 25,000 രൂപയ്ക്ക് താഴെ iQOO 5G വാങ്ങാൻ സുവർണാവസരം. ഐക്യൂ തങ്ങളുടെ പുത്തൻ ഫ്ലാഗ്ഷിപ്പായ iQOO 13 അടുത്ത മാസം ഇന്ത്യയിലെത്തിക്കും. ഈ സമയത്താണ് ആകർഷകമായ ഡിസ്കൌണ്ട് നിലവിലെ ഫ്ലാഗ്ഷിപ്പിന് പ്രഖ്യാപിച്ചിരിക്കുന്നത്.
Snapdragon പ്രോസസറിലോടുന്ന മികവുറ്റ സ്മാർട്ഫോണാണിത്. അതുപോലെ ഫോണിന്റെ ഡിസൈനും കളറും വിപണി ശ്രദ്ധ പിടിച്ചുപറ്റി. ഐഫോണിനോട് താൽപ്പര്യമില്ലാത്തവർക്ക് അതിനേക്കാൾ പതിന്മടങ്ങ് വിലക്കുറവിൽ ഐക്യൂ 12 വാങ്ങാം. ഇപ്പോഴാണെങ്കിൽ ആമസോണിൽ പല തരത്തിലുള്ള ഓഫറുകളും നൽകുന്നു.
ഡിസൈനിലും പെർഫോമൻസിലും പ്രീമിയം ക്വാളിറ്റിയാണ് ഐഖൂ 12 തരുന്നത്. സ്മാർട്ഫോൺ ആമസോണിൽ നിന്ന് 25,000 രൂപയ്ക്ക് കിട്ടും. കുറഞ്ഞ വിലയ്ക്ക് ഈ ശക്തമായ പെർഫോമൻസ് ഫോൺ വാങ്ങാൻ ചില ട്രിക്കുകളുണ്ട്.
ഐക്യൂ 12-ന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിനാണ് കിഴിവ്. ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയത് 59,999 രൂപയ്ക്കാണ്. ആമസോണിൽ നിങ്ങൾക്ക് ഇത് 12% കിഴിവിൽ ലഭിക്കും. ഈ ഡിസ്‌കൗണ്ടിന് ശേഷം ഫോൺ 52,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.
ബാങ്ക് ഓഫറിലൂടെ 3000 രൂപ കിഴിവ് കൂടിയുണ്ട്. ആമസോൺ ഇപ്പോൾ 40,000 രൂപയ്ക്ക് മുകളിൽ എക്സ്ചേഞ്ച് ഓഫറും പ്രഖ്യാപിച്ചു. എന്നാൽ എക്സ്ചേഞ്ച് ഓഫറിനായി കമ്പനി അറിയിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും പാലിക്കണം. കൂടാതെ, ഇഎംഐ വഴി വാങ്ങേണ്ടവർക്ക് 4159 രൂപയുടെ ഡിസ്കൌണ്ടും നേടാം. ഇവിടെ നിന്നും വാങ്ങൂ…
ഈ ഐക്യൂ ഫോണിലുള്ളത് വലിയ 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ്. ഇത് ആൻഡ്രോയിഡ് 13-ലാണ് പ്രവർത്തിക്കുന്നത്. 1.5 കെ പിക്സൽ റെസല്യൂഷൻ ഫോണിന്റെ സ്ക്രീനിനുണ്ട്. 144 ഹെർട്സ് റിഫ്രഷ് റേറ്റ് ഇതിന്റെ ഡിസ്പ്ലേയിലുണ്ട്. സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റാണ് പെർഫോമൻസ് നൽകുന്നത്. ഫോണിന് 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. ഇത് വികസിപ്പിക്കാനാകില്ല.
പവറിലും ഒരു ആശങ്കയും വേണ്ട. ഇതിലുള്ളത് 5000mAh ബാറ്ററിയാണ്. 120W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഫോണിനുണ്ട്. ഫോട്ടോഗ്രാഫിക്കും വീഡിയോ കോളുകൾക്കുമായി ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. ഫോണിന്റെ മെയിൻ ക്യാമറ 50 എംപി ആണ്. സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറയുമുണ്ട്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.