മച്ചാനേ ഇത് പോരളിയാ…! iQOO 12 Legend 12GB ഫോൺ 40000 രൂപയ്ക്കടുത്ത് കിട്ടിയാൽ പിന്നെന്ത് വേണം

ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയാണ് ഐഖൂ 12-ന് ലഭിക്കുന്നത്
ഐഖൂ 12 ലെജൻഡ് എഡിഷൻ എന്ന ജനപ്രിയ മോഡലിനാണ് കിഴിവ് ലഭിക്കുന്നത്
ഐഖൂ 12 യുവാക്കളുടെ പൾസറിഞ്ഞ സ്മാർട്ഫോൺ കൂടിയാണ്
iQOO 12 Legen Edition നിങ്ങൾക്ക് ആമസോണിൽ നിന്ന് വമ്പൻ വിലക്കുറവിൽ വാങ്ങാം. ഐഖൂവിന്റെ ഫ്ലാഗ്ഷിപ്പ് മോഡലിനാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. 59999 രൂപയായിരുന്നു ലോഞ്ച് വിലയെങ്കിലും, പിന്നീട് ഈ ഫോൺ 52999 രൂപയ്ക്കായിരുന്നു വിറ്റിരുന്നത്. ഇനി ഐഖൂ 12 ഇതിനേക്കാൾ വിലക്കിഴിവിൽ വാങ്ങാൻ സുവർണാവസരം ഒരുങ്ങുകയാണ്.
iQOO 12 Legend Edition ഓഫർ
ആമസോണിൽ ഫോൺ 41,999 രൂപയ്ക്ക് ലഭ്യമാണ്. ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയാണ് ഐഖൂ 12-ന് ലഭിക്കുന്നത്. ഇത് ബാങ്ക് ഓഫറുകളോ എക്സ്ചേഞ്ച് ഡീലുകളോ ഉൾപ്പെടാതെയുള്ള വിലയാണ്. ഒറ്റയടിക്ക് 11,000 രൂപ കിഴിവാണെന്ന് തന്നെ പറയാം. ഐഖൂ 12 ലെജൻഡ് എഡിഷൻ എന്ന ജനപ്രിയ മോഡലിനാണ് കിഴിവ് ലഭിക്കുന്നത്.
ബ്രാൻഡ് നാമം നിങ്ങൾക്ക് ഒരു പ്രശ്നമല്ലെങ്കിൽ ഫ്ലാഗ്ഷിപ്പിൽ ഇത് ബെസ്റ്റ് ചോയിസാണ്. പോരാഞ്ഞിട്ട് ഐഖൂ 12 യുവാക്കളുടെ പൾസറിഞ്ഞ സ്മാർട്ഫോൺ കൂടിയാണ്. ഇഎംഐയിൽ വാങ്ങുന്നവർക്ക് 1,892.32 രൂപയുടെ നോ- കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കുന്നു.
ഐഖൂ 12: ഫീച്ചറുകൾ
നല്ല വിലയിൽ മികച്ച ഫീച്ചറുകളുള്ള ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഒട്ടും വിട്ടുകളയരുത്. അതിനാൽ തന്നെ ആമസോണിലെ ഈ ഓഫർ മിസ്സാക്കരുത്. Digit Zero1 Award-ൽ പ്രീമിയം ഫോണുകളിൽ മികച്ച സ്മാർട്ഫോണായും ഐഖൂ 12 തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണ് ഐഖൂ 12 5ജി. 144Hz വേരിയബിൾ റിഫ്രഷ് റേറ്റും HDR10+ സപ്പോർട്ടുമുള്ള ഫോണാണിത്. ഗെയിമിങ്ങിലും മൾട്ടി ടാസ്കിങ്ങിലും ഇത് വമ്പൻ പെർഫോമൻസ് ഉറപ്പാക്കുന്നു.
ആൻഡ്രോയിഡിലെ ഏറ്റവും മികച്ച ചിപ്‌സെറ്റുകളിൽ ഒന്നായ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ആണ് ഫോണിലുള്ളത്. സാംസങ്ങിന്റെ ഉൾപ്പെടെ പല ഫ്ലാഗ്ഷിപ്പുകളും ഈ പ്രോസസറാണ് ഉപയോഗിച്ചുവന്നിരുന്നത്.
ട്രിപ്പിൾ റിയർ ക്യാമറയാണ് ഐഖൂ 12 ഫോണിലുള്ളത്. ഇതിലെ പ്രൈമറി ക്യാമറ 50MP ആണ്. 50MP അൾട്രാ വൈഡ് ക്യാമറയും, 64MP ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. ഫ്ലാഗ്ഷിപ്പ് പെർഫോമൻസിനൊപ്പം മികച്ച ഫോട്ടോഗ്രാഫിയും ഇത് ഉറപ്പാക്കുന്നു.
ഈ ഫോണിൽ 5000mAh ബാറ്ററിയാണ് ഐഖൂ 12 ഫോണിലുള്ളത്. 120W ഫാസ്റ്റ് ചാർജിംഗും ഇതിലുണ്ട്. ഗെയിമിംഗ് മികവിൽ സമാനതകളില്ലാത്ത വേഗത ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണിൽ ലഭിക്കും.
Anju M U
An aspirational writer who master graduated from Central University of Tamil Nadu, has been covering technology news in last 3 years. She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile