samsung galaxy s24 now at rs 40000 after unbeatable price cut
128GB പ്രീമിയം Samsung Galaxy S24 ഫോൺ നിങ്ങൾക്ക് വമ്പിച്ച കിഴിവിൽ വാങ്ങാം. 40000 രൂപ റേഞ്ചിൽ Samsung 5G വാങ്ങാനുള്ള സുവർണാവസരമാണ് നിങ്ങൾക്ക് ലഭിക്കുന്നത്. Samsung Fan Edition ഫോണിനാണ് ഇപ്പോൾ കിഴിവുള്ളത്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറക്കിയ ഫോണാണ് സാംസങ് ഗാലക്‌സി എസ്24 ഫാൻ എഡിഷൻ. ഇപ്പോൾ ഇ-കൊമേഴ്‌സ് സൈറ്റുകളിൽ ഫോണിന് വൻ കിഴിവ് ലഭിക്കുന്നു. ആമസോണിലാണ് ഗാലക്സി എസ്24 ഡിസ്കൌണ്ടിലുള്ളത്. ഇത് 40,000 രൂപയ്ക്ക് സാംസങ് ഫാൻ എഡിഷൻ ലഭിക്കും.
സാംസങ് ഗാലക്‌സി എസ്24 എഫ്ഇ ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. 59,999 രൂപയ്ക്കാണ് ഈ ഫോൺ ലോഞ്ച് ചെയതത്. എന്നാൽ ഇപ്പോൾ ആമസോണിൽ ഫോണിന് വില 41,999 രൂപയാകുന്നു. എച്ച്ഡിഎഫ്സി കാർഡിലൂടെ 1,500 രൂപയുടെ കിഴിവും നേടാം. ഇങ്ങനെ 40000 രൂപയാക്കി ഫോൺ വാങ്ങാനുള്ള അവസരം ലഭിക്കുന്നതാണ്.
ഇതിന് 3,296.24 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ നൽകുന്നു.
Also Read: April 2025: ഇപ്പോൾ വാങ്ങാൻ 15000 രൂപയ്ക്ക് താഴെ Best Samsung Phones
ഗാലക്സി എസ്24 FE 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഇൻഫിനിറ്റി-ഒ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണ്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. 1900 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഇതിന് ലഭിക്കും. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷനാണ് ഫോണിനുള്ളത്.
സാംസങ് എക്‌സിനോസ് 2400e 4nm പ്രോസസറാണ് ഫോണിലുള്ളത്. സാംസങ് എക്സ്ക്ലിപ്സ് 940 ജിപിയുവുമായി ഇത് ജോടിയാക്കിയിരിക്കുന്നു. ആൻഡ്രോയിഡ് 14 ഔട്ട് ഓഫ് ബോക്‌സും വൺ യുഐ 6.1 ഉം സോഫ്റ്റ് വെയറുമാണ് ഇതിലുള്ളത്. വരും മാസങ്ങളിൽ ഏറ്റവും പുതിയ വൺ യുഐ 7 അപ്‌ഡേറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിങ്ങൾക്ക് ഏഴ് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും ഏഴ് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ലഭിക്കുന്നു.
50 എംപി പ്രൈമറി ഷൂട്ടറും 12 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഇതിനുണ്ട്. 3x ഒപ്റ്റിക്കൽ സൂമുള്ള 8 എംപി ടെലിഫോട്ടോ സെൻസറും സാംസങ് ഫോണിലുണ്ട്. മുൻവശത്ത് 10 എംപി ഷൂട്ടർ കൊടുത്തിട്ടുണ്ട്.
4,700mAh ബാറ്ററിയാണ് ഫോണിലുള്ളത്. 25W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. വെള്ളം, പൊടി പ്രതിരോധം എന്നിവയ്ക്കായി IP68 റേറ്റിങ്ങുണ്ട്. ഒപ്റ്റിക്കൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നു.