digit zero1 awards

Limited Time Deal: 128GB Realme Narzo 5G ഫോണുകൾ 15000 രൂപയ്ക്ക് താഴെ വാങ്ങാം

Limited Time Deal: 128GB Realme Narzo 5G ഫോണുകൾ 15000 രൂപയ്ക്ക് താഴെ വാങ്ങാം
HIGHLIGHTS

Realme Narzo സീരീസിലെ 2 ഫോണുകൾക്ക് പരിമിതകാല ഓഫർ

റിയൽമി നാർസോ 60X 5G-യ്ക്ക് 4000 രൂപ വിലക്കിഴിവാണ് പ്രഖ്യാപിച്ചത്

റിയൽമി നാർസോ 60 5G ഫോണിന് 5000 രൂപ വിലക്കുറവും ലഭിക്കുന്നു

15000 രൂപയ്ക്ക് താഴെ Realme Narzo സീരീസിലെ 2 ഫോണുകൾക്ക് ഓഫർ. Amazon ലിമിറ്റഡ് ടൈം ഡീലിലാണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 25% വിലക്കിഴിവിലാണ് നാർസോ ഫോണുകൾ വിൽക്കുന്നത്. realme narzo 60X, realme narzo 60 എന്നിവയ്ക്കാണ് ഓഫർ. ഇവ രണ്ടും relame 5G ഫോണുകളാണ്.

Realme Narzo വിലക്കിഴിവിൽ

റിയൽമി നാർസോ 60X 5G-യ്ക്ക് 4000 രൂപ വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. റിയൽമി നാർസോ 60 5G ഫോണിന് 5000 രൂപ വിലക്കുറവും നൽകുന്നു. ഇതുകൂടാതെ 1000 രൂപയുടെ ബാങ്ക് കാർഡ് കിഴിവും ലഭ്യമാണ്. ഓഫർ വിശദമായി അറിയുന്നതിന് മുമ്പ് രണ്ട് ഫോണുകളുടെയും ഫീച്ചർ നോക്കാം.

Realme Narzo 60
Realme narzo 60

Realme narzo 60 5G ഫീച്ചറുകൾ

ഗെയിമിങ്ങിനും ഡെയിലി ടാസ്‌ക്കുകൾക്കും നാർസോ 60 ഒരു മികച്ച ഫോണാണ്. മാലി-G57 MC2 GPU ഉള്ള ഒക്ട കോർ പ്രോസസറാണ് ഇതിലുള്ളത്. ഫോണിന് 5000mAh ബാറ്ററി കപ്പാസിറ്റിയുണ്ട്. Super AMOLED ഡിസ്പ്ലേയാണ് ഈ നാർസോ ഫോണിനുള്ളത്. 6.43 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയുണ്ട്.

മീഡിയാടെക് ഡൈമൻസിറ്റി 6020 5G ചിപ്സെറ്റ് ഉൾപ്പെടുത്തിയിട്ടുള്ള ഫോണാണിത്. 64MPയും 2MPയും ചേർന്ന ക്യാമറയാണ് ഇതിലുള്ളത്. 16MPയുടെ സെൽഫി ക്യാമറയും ഉൾപ്പെടുന്നു. 5000mAh ആണ് ബാറ്ററി. realme UI അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 13ൽ ഫോൺ പ്രവർത്തിക്കുന്നു.

Realme narzo 60X 5G ഫീച്ചറുകൾ

6.72 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് റിയൽമി നാർസോ 60എക്സിനുള്ളത്. ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 6100+ 5G ചിപ്സെറ്റ് ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ TSMC 6nm പ്രോസസ്സും 2.2 GHz വരെ ക്ലോക്ക് സ്പീഡുള്ള ഒരു CPU-വും നൽകിയിട്ടുണ്ട്. 5000mAh-ന്റെ കൂറ്റൻ ബാറ്ററിയാണ് സ്മാർട്ഫോണിലുള്ളത്.

50MP + 2MP + 5MP ചേർന്ന ട്രിപ്പിൾ ക്യാമറയാണ് ഇതിലുള്ളത്. 8MPയുടെ സെൽഫി ക്യാമറ റിയൽമി നാർസോ 60X-യിലുണ്ട്. റിയൽമി UI 4.0ൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് 13ൽ ഫോൺ പ്രവർത്തിക്കുന്നു.

Realme Narzo 5G ഫോണുകൾ
Realme Narzo 5G ഫോണുകൾ

റിയൽമി നാർസോ 60 വില

ആമസോൺ രണ്ട് ഫോണുകൾക്കും 25% കിഴിവ് ഓഫർ ചെയ്യുന്നുണ്ട്. 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 19,999 രൂപയാണ് ശരിക്കുള്ള വില. എന്നാൽ ഓഫറിൽ 14,999 രൂപയ്ക്ക് ഫോൺ പർച്ചേസ് ചെയ്യാം.

ഇതിന് പുറമെ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളുമുണ്ട്. 1000 രൂപയുടെ കിഴിവാണ് ബാങ്ക് ഓഫർ ഡിസ്കൌണ്ടായി ലഭിക്കുന്നത്. കൂടാതെ നോ കോസ്റ്റ് ഇഎംഐ ഓപ്‌ഷനും ഇതിലുണ്ട്. ആമസോൺ ലിങ്ക്, നാർസോ 60

Read Motre: Price Cut: 32MP സെൽഫി ക്യാമറയുള്ള Motorola Edge ഫോണിന് വമ്പൻ വിലക്കിഴിവ്

റിയൽമി നാർസോ 60X വില

15,999 രൂപയാണ് റിയൽമി നാർസോ 60X-യുടെ ശരിക്കുള്ള വില. 11,999 രൂപയാണ് ഓഫറിൽ നാർസോ 60എക്സിന്റെ ഇപ്പോഴത്തെ വില. ബാങ്ക് ഓഫറിലൂടെ 1000 രൂപയുടെ കിഴിവുണ്ട്.

6GB,128GB സ്റ്റോറേജുള്ള നാർസോ 60എക്സിനാണ് ഡിസ്കൌണ്ട്. ഇതിലും എക്സ്ചേഞ്ച് ഓഫറും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും. ഇവയെല്ലാം ആമസോണിന്റെ ലിമിറ്റഡ് ടൈം ഡീലാണ്. ആമസോൺ ലിങ്ക്, നാർസോ 60X ഓഫർ

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo