ഇന്നത്തെ ഓഫർ, Limited Time Offer! OnePlus Nord 5G വിലക്കിഴിവിൽ വാങ്ങാം

Updated on 22-Aug-2024
HIGHLIGHTS

OnePlus Nord 4 5G വിലക്കിഴിവിൽ വാങ്ങാൻ സുവർണാവസരം

നിലവിൽ പരിമിത കാല ഓഫറാണിത്

ഫ്രീഡം സെയിലിന്റെ ഭാഗമായാണ് വൺപ്ലസ് സൈറ്റിൽ വിലക്കിഴിവ്

OnePlus മിഡ് റേഞ്ചിലെ ജനപ്രിയ ഫോണാണ് OnePlus Nord 4 5G. ഇപ്പോഴിതാ വൺപ്ലസ് നോർഡ് വിലക്കിഴിവിൽ വാങ്ങാൻ സുവർണാവസരം. വൺപ്ലസ് നോർഡ് 4 ഇന്ത്യയിൽ 30,000 രൂപ വിലയ്ക്ക് പുറത്തിറക്കിയ ഫോണാണ്. സ്മാർട്ഫോണിന് നിലവിൽ പരിമിത കാല ഓഫറായി കിഴിവ് അനുവദിച്ചിരിക്കുന്നു.

OnePlus Nord 4 ഡീൽ

വൺപ്ലസ് നോർഡ് 4-ന് 2000 രൂപയുടെ വിലക്കിഴിവാണ് അനുവദിച്ചിരിക്കുന്നത്. 128GB സ്റ്റോറേജിനാണ് കമ്പനി ഡിസ്കൌണ്ട് നൽകുന്നത്. ഓഫർ വൺപ്ലസ് ഇന്ത്യ സ്റ്റോറിലാണ് ലഭ്യമായിട്ടുള്ളത്. ഫ്രീഡം സെയിലിന്റെ ഭാഗമായാണ് വൺപ്ലസ് സൈറ്റിൽ വിലക്കിഴിവ്. ഓഫറിന് മുന്നേ വൺപ്ലസ് നോർഡ് 4 സ്പെസിഫിക്കേഷനുകൾ നോക്കാം.

OnePlus Nord 4 സ്പെസിഫിക്കേഷൻ

6.74-ഇഞ്ച് U8+ OLED ഡിസ്‌പ്ലേ ഫോണാണിത്. ഈ വൺപ്ലസ് നോർഡിന് 120Hz റിഫ്രെഷ് റേറ്റ് വരുന്നു. 2,150nits പീക്ക് ബ്രൈറ്റ്നെസ്സാണ് സ്മാർട്ഫോണിനുള്ളത്. ഇതിനുള്ളിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 7+ Gen 3 SoC പ്രോസസറുണ്ട്.

ആൻഡ്രോയിഡ് 14 ഔട്ട് ഓഫ് ബോക്സിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് 4 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുണ്ട്. 6 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഫോണിന് ലഭിക്കുന്നു.

100W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. ഇതിനുള്ളിൽ 5,500mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഫോട്ടോഗ്രാഫിയിൽ, നിങ്ങൾക്ക് OIS സപ്പോർട്ട് ലഭിക്കുന്നതാണ്. 50-മെഗാപിക്സൽ പ്രൈമറി ക്യാമറയിൽ സോണി LYT600 സെൻസർ ഉണ്ട്. 8 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ റിയർ ക്യാമറയും നൽകിയിരിക്കുന്നു. ഫോണിന്റെ മുൻവശത്ത് 16 മെഗാപിക്സൽ സെൻസർ ഉണ്ട്.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഈ വൺപ്ലസ് ഫോണിലുള്ളത്. ഇതിൽ ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകളാണുള്ളത്. 0809 എഎസി ലീനിയർ മോട്ടോർ, ഐആർ ബ്ലാസ്റ്റർ എന്നിവയും നൽകിയിരിക്കുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ IP65 റേറ്റിങ് ഫോണിന് ലഭിച്ചിട്ടുണ്ട്.

Read More: New Oppo 5G: 32 MP Sony IMX615 സെൽഫി ക്യാമറയുള്ള Oppo F27 ഇന്ത്യയിലെത്തി

വില എത്ര?

8GB RAM + 128GB സ്റ്റോറേജ് മോഡലിന് 29,999 രൂപയിൽ വിൽപ്പന നടക്കുന്നു. OnePlus.in വഴിയാണ് നോർഡ് 4-ന് ഓഫറുള്ളത്. ഇതിന് പുറമെ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ കിഴിവ് നേടാം. 2,000 രൂപ വിലക്കുറവ് നിങ്ങൾക്ക് ബാങ്ക് ഓഫറായി ലഭിക്കുന്നു. വൺകാർഡ് ക്രെഡിറ്റ് കാർഡിനും ഇതേ കിഴിവ് ബാധകമാണ്. ഇങ്ങനെ 8ജിബി സ്റ്റോറേജ് ഫോൺ 27,999 രൂപയ്ക്ക് വാങ്ങാം.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :