iPhone Mega Discount: നിങ്ങളുടെ ഐഫോൺ Upgrade ചെയ്യാൻ സമയമായി! വമ്പൻ കിഴിവിലും എക്സ്ചേഞ്ചിലും 128 GB iPhone 15 സ്വന്തമാക്കാം

HIGHLIGHTS

നിങ്ങൾക്ക് പുതിയ ഐഫോൺ വാങ്ങാനും, പഴയ ഫോൺ മാറ്റി വാങ്ങാനും സുവർണാവസരം എത്തി

128 GB iPhone 15 വമ്പിച്ച വിലക്കുറവിൽ ആമസോണിൽ വിൽക്കുന്നു

48 മെഗാപിക്സൽ ക്യാമറയുള്ള ഐഫോൺ 15 എന്ന സ്റ്റാൻഡേർഡ് മോഡലിന്റെ കിഴിവെങ്ങനെയാണെന്ന് നോക്കാം

iPhone Mega Discount: നിങ്ങളുടെ ഐഫോൺ Upgrade ചെയ്യാൻ സമയമായി! വമ്പൻ കിഴിവിലും എക്സ്ചേഞ്ചിലും 128 GB iPhone 15 സ്വന്തമാക്കാം

iPhone Mega Discount: നിങ്ങൾക്ക് പുതിയ ഐഫോൺ വാങ്ങാനും, പഴയ ഫോൺ മാറ്റി വാങ്ങാനും സുവർണാവസരം എത്തി. 128 GB iPhone 15 വമ്പിച്ച വിലക്കുറവിൽ ആമസോണിൽ വിൽക്കുന്നു. മറ്റൊരു ഓൺലൈൻ സെയിൽ സൈറ്റും നൽകാത്ത കിഴിവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

48 മെഗാപിക്സൽ ക്യാമറയുള്ള ഐഫോൺ 15 എന്ന സ്റ്റാൻഡേർഡ് മോഡലിന്റെ കിഴിവെങ്ങനെയാണെന്ന് നോക്കാം.

iPhone 15
iPhone 15

iPhone Mega Discount: ഓഫർ വിശദമായി

ഐഫോൺ 15 ഫോണിന്റെ 128 ജിബി വേരിയന്റിനാണ് നിലവിൽ കിഴിവുള്ളത്. ഈ ഫോൺ ആമസോണിൽ 61,390 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഒറിജിനൽ വിലയായ 79,900 രൂപയിൽ നിന്നും 18000 രൂപയോളം വില കുറച്ചുവെന്ന് പറയാം. ഇങ്ങനെ 23 ശതമാനം കിഴിവ് മറ്റൊരു ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലും ലഭ്യമല്ല.

നിങ്ങളൊരു ആമസോൺ പ്രൈം മെമ്പർ കൂടിയാണെങ്കിൽ ഇപ്പോൾ ഓർഡർ ചെയ്താൽ പെട്ടെന്ന് ഫോൺ കൈയിലെത്തും. അതും ഫ്രീ ഡെലിവറി ഓപ്ഷനാണ് പ്രൈം മെമ്പർഷിപ്പിലൂടെ ലഭിക്കുന്നത്.

എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് വഴിയുള്ള പേയ്മെന്റിന് 1250 രൂപയുടെ ഇളവുമുണ്ട്. ഇങ്ങനെ 60000 രൂപ റേഞ്ചിൽ സ്മാർട്ഫോൺ സ്വന്തമാക്കാം. 2,764.29 രൂപ വരെ ഫോണിന് നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കുന്നുണ്ട്. 46,100 രൂപയാണ് എക്സ്ചേഞ്ച് ഓഫർ. നിങ്ങൾ നല്ലൊരു പ്രീമിയം ഫോൺ മാറ്റി വാങ്ങുന്നെങ്കിൽ ഇത്രയും രൂപയ്ക്ക് ഐഫോൺ കിട്ടും. എന്നുവച്ചാൽ എക്സ്ചേഞ്ച് ഓഫറിലൂടെ ആമസോൺ വെട്ടിക്കുറച്ചത് 15,290 രൂപയാണ്. ആമസോൺ പ്രൈം മെമ്പറാകാൻ താൽപ്പര്യമുണ്ടെങ്കിൽ, ഇതാ ലിങ്ക്.

ഐഫോൺ 15 ഫീച്ചറുകൾ എന്തെല്ലാം?

ഐഫോൺ 15-ന്റെ ഡിസ്പ്ലേ 6.1 ഇഞ്ച് സൂപ്പർ റെറ്റിനയാണ്. ഇത് സെറാമിക് ഷീൽഡ് ഗ്ലാസുമായി വരുന്നു. ഫോട്ടോഗ്രാഫിയ്ക്കായി ഫോണിൽ ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. എന്നുവച്ചാൽ പ്രൈമറി സെൻസർ 48MPയും മറ്റൊന്ന് 12 മെഗാപിക്സലുമാണ്. ഇതിൽ 12 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും കൊടുത്തിട്ടുണ്ട്.

15W ഫാസ്റ്റ് ചാർജിംഗിനെ ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 3349mAh ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്. ഒരു ദിവസം മുഴുവൻ കണക്റ്റു ചെയ്യാനാകുന്ന തരത്തിലുള്ള ബാറ്ററിയാണിത്.

Read More:  vivo V40 Pro Offer: ZEISS പോർട്രെയിറ്റ് ട്രിപ്പിൾ ക്യാമറയും, 50MP സെൽഫി സെൻസറുമുള്ള വിവോ 5G മെഗാ ഡിസ്കൗണ്ടിൽ

ഐഫോൺ 15 ന് ഗ്ലാസ് പിൻ പാനലോട് കൂടിയ മിനുസമാർന്ന അലുമിനിയം ഫ്രെയിമാണ് കൊടുത്തിട്ടുള്ളത്. ഇത് IP68 റേറ്റിംഗുള്ള ഫോണാണ്. ഈ സ്മാർട്ഫോൺ ഡോൾബി വിഷനെ പിന്തുണയ്ക്കുന്നു.

iOS 17-ല്‍ പ്രവര്‍ത്തിക്കുന്ന ഫോണാണിത്. ഇതിൽ 6GB വരെ റാമും 512GB വരെ സ്റ്റോറേജ് ഓപ്ഷനുമുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo