Apple ഏറ്റവും പുതിയതായി വിപണിയിൽ എത്തിച്ചതാണ് iPhone 15. ഏറ്റവും നൂതന ഫീച്ചറുകളുള്ള ആപ്പിൾ ഐഫോണാണിത്. നാല് മോഡലുകളായിരുന്നു ഈ സീരീസിൽ ഉണ്ടായിരുന്നത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവയാണ് ബേസിക് മോഡലുകൾ. ഇതിലെ പ്രോ വേർഷനുകളാണ് ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ്.
ഇപ്പോഴിതാ ഏറ്റവും മികച്ച ഈ പ്രീമിയം ഫോണിന് ഓഫർ പ്രഖ്യാപിച്ചു. ഐഫോൺ 15ന്റെ സ്റ്റാൻഡേർഡ് വേർഷനാണ് വിലക്കിഴിവ്. 11 ശതമാനം ഡിസ്കൌണ്ടിൽ ഇപ്പോൾ ഐഫോൺ 15 സ്വന്തമാക്കാം. അതും 15 സീരീസിലെ 128GB സ്റ്റോറേജിനാണ് ഓഫർ.
ബേസിക് ഐഫോൺ 15ന് 6.1 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് വരുന്നത്. പകൽസമയങ്ങളിൽ 2,000 നിറ്റ്സ് ബ്രൈറ്റ്നെസ് ലഭിക്കും. ഇതിന് തൊട്ടുമുമ്പുള്ള ഐഫോൺ 14ൽ ഉണ്ടായിരുന്നതിനേക്കാൾ ഇത് നാലിരട്ടിയാണ്. റീസൈക്കിൾ ചെയ്യാവുന്ന മെറ്റീരിയൽസ് പുതിയ സീരീസിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നു.
100% റീസൈക്കിൾ ചെയ്യാവുന്ന കൊബാൾട്ട് ബാറ്ററിയാണ് ഐഫോൺ 15ലുള്ളത്. 75% റീസൈക്കിൾ ചെയ്യാവുന്ന അലൂമിനിയം ഫ്രെയിമും ഉപയോഗിച്ചിരിക്കുന്നു. ഇതിൽ ആപ്പിൾ ഫൈൻഡ് മൈ പോലുള്ള ഫീച്ചറുകളും ഉപയോഗിച്ചിരിക്കുന്നു.
A16 ബയോണിക് ചിപ്പാണ് ഐഫോൺ 15ലുള്ളത്. ഒരു ദിവസം മുഴുവൻ ബാറ്ററി ലൈഫ് നൽകുന്നതിന് ഐഫോൺ 15 ഉത്തമം. ആപ്പിൾ ഫോണുകൾ അവയുടെ ക്യാമറ ക്വാളിറ്റിയ്ക്കാണ് പേരുകേട്ടത്. ഐഫോൺ 15ന്റെ മെയിൻ ക്യാമറ 48MPയാണ്. ഇതിന്റെ ടെലിഫോട്ടോ ലെൻസുകൾക്ക് 2x ഒപ്റ്റിക്കൽ സൂം ഫീച്ചർ ലഭിക്കും.
ആമസോണിലാണ് ഐഫോൺ 15ന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഫോണിന്റെ 128 ജിബി വേരിയന്റിന് ശരിക്കുള്ള വില 79,900 രൂപയാണ്. എന്നാൽ ഇപ്പോൾ ഓഫറിൽ 70,999 രൂപയ്ക്ക് ഇത് വാങ്ങാം. ഏറ്റവും പുതിയ ഐഫോൺ ഇത്രയും വിലക്കുറവിൽ വാങ്ങാമെന്നത് വിരളമായി ലഭിക്കുന്ന അവസരമാണ്. ഏകദേശം 8900 രൂപ വരെ വിലക്കുറവ് ലഭിക്കും. Click here for Offer
ഇതിന് പുറമെ ബാങ്ക് ഓഫറുകളും ലഭ്യമാണ്. 150 രൂപയുടെ ഡിസ്കൌണ്ട് HDFC കാർഡ് പേയ്മെന്റിലൂടെ നേടാം. ആപ്പിളിന്റെ ഒഫീഷ്യൽ സൈറ്റിൽ ഇപ്പോഴും 79,000 രൂപയ്ക്ക് മുകളിലാണ് ഫോൺ വിൽക്കുന്നത്. കൂടാതെ ലും ക്രോമ പോലുള്ള സൈറ്റിലും ഇതേ വിലയാണ്.
READ MORE: Smart Watch-ൽ ഗംഭീര തിരിച്ചുവരവ്! OnePlus Watch 2 ഇന്ത്യയിലെത്തി
അതിനാൽ വിലക്കുറവിൽ ആപ്പിൾ ഫോൺ വാങ്ങാനുള്ള സുവർണാവസരമാണിത്. ഇതിന്റെ 128ജിബി സ്റ്റോറേജ് കറുപ്പ്, നീല, പച്ച, പിങ്ക്, മഞ്ഞ നിറങ്ങളിൽ ലഭിക്കും.