ഒരു പക്ഷേ ഐഫോണിനേക്കാൾ നിങ്ങൾക്കിഷ്ടം Google Pixel ഫോണായിരിക്കും, അല്ലേ? അങ്ങനെയെങ്കിൽ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറും ചേർത്ത് ഫോൺ വാങ്ങാം. ഫ്ലിപ്കാർട്ടിൽ ആകർഷകമായ ഓഫറാണ് ഗൂഗിൾ പിക്സൽ ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്.
Google Pixel 8 ഇപ്പോൾ 15 ശതമാനം വിലക്കുറവിൽ പർച്ചേസ് ചെയ്യാം. 15,000 രൂപയാണ് തൽക്ഷണ കിഴിവിലൂടെ വെട്ടിക്കുറച്ചിരിക്കുന്നത്. ഇതുകൂടാതെ വമ്പൻ എക്സ്ചേഞ്ച് ഓഫറും ബാങ്ക് ഓഫറും ലഭിക്കുന്നതാണ്. ഫോണിന്റെ ഓഫറിനെ കുറിച്ച് അറിയാൻ താൽപ്പര്യമുള്ളവർ തുടർന്ന് വായിക്കുക. ഗൂഗിൾ പിക്സൽ 8 ഫോണിന്റെ പ്രത്യേകതകളും വാങ്ങാനുള്ള ലിങ്കും ഇവിടെ നൽകുന്നു.
ഡിസ്പ്ലേ: 120Hz റീഫ്രെഷ് റേറ്റുള്ള സ്മാർട്ഫോണാണ് ഗൂഗിൾ പിക്സൽ 8. ഇതിന്ന് 6.2-ഇഞ്ച് HDR10+ OLED പാനൽ ഡിസ്‌പ്ലേയാണുള്ളത്. 1400 നിറ്റ്‌സ് വരെ ഫോണിന് ബ്രൈറ്റ്നെസ്സുണ്ട്. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷനും ഈ സ്മാർട്ഫോണിന് ലഭിക്കുന്നു.
ബാറ്ററി: 4,575mAh ബാറ്ററി സപ്പോർട്ടുള്ള ഫോണാണ് ഗൂഗിൾ പിക്സൽ 8. ഇതിന് 27W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ളതിനാൽ അതിവേഗം ചാർജിങ് നടക്കും.
പ്രോസസറും സോഫ്റ്റ് വെയറും: ഫോണിൽ ഗൂഗിൾ ടെൻസർ ജി3 പ്രോസസറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആൻഡ്രോയിഡ് 14 ഒഎസിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്.
ക്യാമറ: 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയുള്ള സ്മാർട്ഫോണാണിത്. ഇതിൽ 12 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടർ നൽകിയിട്ടുണ്ട്. ഈ ഡ്യുവൽ ക്യാമറയ്ക്ക് പുറമെ മികവുറ്റ സെൽഫി ക്യാമറയും ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നു. 10.5-മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ.
ഗൂഗിൾ പിക്സൽ 8 ഫോണിന്റെ യഥാർഥ വില 75,999 രൂപയാണ്. ഇതിന് ഫ്ലിപ്കാർട്ടിലെ ഇപ്പോഴത്തെ വില 63,999 രൂപയാണ്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 8000 രൂപ ഡിസ്കൌണ്ട് ലഭിക്കുന്നു. 8 GB റാമും 128 GB സ്റ്റോറേജുമുള്ള പിക്സൽ ഫോണിന്റെ വിലയാണിത്.
READ MORE: Discount Sale: കമ്മ്യൂണിറ്റി സെയിലിൽ 100W SUPERVOOC ചാർജിങ് OnePlus Nord CE 4 ഓഫറിൽ വാങ്ങാം
ഇതും കൂടാതെ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് നൽകുന്നു. 54000 രൂപയുടെ കിഴിവാണ് എക്സ്ചേഞ്ച് ഓഫറിലുള്ളത്. എന്നാൽ ഇത് നിങ്ങൾ മാറ്റി വാങ്ങുന്ന ഫോണിന്റെ മോഡലും പഴക്കവും അനുസരിച്ചിരിക്കും. ചില മോഡലുകൾക്ക് എക്സ്ട്രാ ആയി 4000 രൂപ കിഴിവ് വീണ്ടും ലഭിക്കും. മിന്റ്, ഹാസൽ, റോസ്, ഒബ്സീഡിയൻ കളറുകളിൽ ഫോൺ ലഭ്യമാണ്. ഓഫറിൽ വാങ്ങാനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്, ഇവിടെ ടാപ്പ് ചെയ്യൂ…