5500mAh ബാറ്ററിയും 120W ഫാസ്റ്റ് ചാർജിങ്ങുമുള്ള Realme GT 6T 5G ആദായ വിലയിൽ. മിഡ് റേഞ്ച് ഫോണുകളിൽ മികച്ച റിയൽമി സ്മാർട്ഫോണാണിത്. നിങ്ങൾ ഒരു റിയൽമി വരിക്കാരനാണെങ്കിൽ കരുത്തുറ്റ പ്രകടനമുള്ള സ്മാർട്ഫോൺ തന്നെ വാങ്ങാം.
ഈ Realme 5G ഫോൺ ഗണ്യമായ കിഴിവോടെ ഫ്ലിപ്പ്കാർട്ടിൽ വിൽക്കുന്നു. കൂടാതെ ഫോണിന് ആകർഷകമായ മറ്റ് കിഴിവുകളും ലഭ്യമാണ്. 32MP സെൽഫി ക്യാമറയും 50MP പ്രൈമറി ക്യാമറയുമുള്ള സ്മാർട്ഫോണാണിത്. സ്‌നാപ്ഡ്രാഗൺ 7+ Gen 3 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു. ഒരു ഓൾറൌണ്ടർ ഫോൺ നോക്കുന്നവർക്ക് റിയൽമി ജിടി 6ടിയും പരിഗണിക്കാം.
6001 രൂപയുടെ ഫ്ലാറ്റ് കിഴിവോടെയാണ് ഫോൺ വിൽക്കുന്നത്. ഇതുകൂടാതെ ബാങ്ക് ഓഫറുകളും ഫ്ലിപ്കാർട്ട് നൽകുന്നു. 8 GB റാമും 128 GB സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. 33,999 രൂപ വിലയുള്ള ഫോൺ ഫ്ലിപ്കാർട്ട് 27,998 രൂപയ്ക്ക് വിൽക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് പർച്ചേസിൽ 6000 രൂപയോളം ഇളവ് ലഭിക്കും. കൂടുതൽ പണം ലാഭിക്കണമെങ്കിൽ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓപ്ഷനുകളും നോക്കാവുന്നതാണ്.
HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഉപയോഗിച്ചാൽ 450 രൂപ കുറയും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലൂടെ 5% ക്യാഷ്ബാക്കുമുണ്ട്. ഇതിന് പുറമെ 985 രൂപയുടെ ഇഎംഐ ഓപ്ഷനും ലഭ്യമാണ്. ഇവിടെ നിന്നും വാങ്ങൂ.
2780×1264 പിക്‌സൽ റെസല്യൂഷനുള്ള സ്മാർട്ഫോണാണിത്. ഈ റിയൽമി ജിടി 6ടി ഫോണിന്റെ സ്ക്രീൻ വലിപ്പം 6.78 ഇഞ്ചാണ്. ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. 8T LTPO AMOLED ഡിസ്‌പ്ലേയെ ഇത് സപ്പോർട്ട് ചെയ്യുന്നു. 12GB വരെ LPDDR5x റാമും 512GB UFS 4.0 ഇന്റേണൽ സ്റ്റോറേജുമുണ്ട്.
സ്നാപ്ഡ്രാഗൺ 7+ Gen 3 ചിപ്‌സെറ്റാണ് ഫോണിലെ പ്രോസസർ. ഫോട്ടോഗ്രാഫിക്കായി 50 മെഗാപിക്സൽ പ്രൈമറി ക്യാമറ നൽകിയിട്ടുണ്ട്. 8MP അൾട്രാവൈഡ് ആംഗിൾ ക്യാമറയും ഇതിൽ നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയുമുണ്ട്.
Also Read: Nothing Phone ഒരേ പൊളി! നമ്മുടെ നൊസ്റ്റു നോക്കിയ Snake game നതിങ്ങിന്റെ ഹോം സ്ക്രീനിൽ| New Feature
5500mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 120W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. ബയോമെട്രിക് സുരക്ഷയ്ക്കായി ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 5-ലാണ് ഇതിലുള്ളത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.