10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 2019 ലെ 4G സ്മാർട്ട് ഫോണുകൾ
കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ
റിയൽ മി C1 ;
6.2 ഇഞ്ചിന്റെ വലിയ Notch സ്ക്രീൻ ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ഡിസ്‌പ്ലേ തന്നെയാണ് .കുറഞ്ഞ ചിലവിൽ വലിയ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ സ്നാപ്ഡ്രാഗന്റെ 450 പ്രോസസറിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിൻെറ പ്രവർത്തനം .ഇപ്പോൾ രണ്ടു വേരിയന്റുകൾ വിപണിയിൽ ലഭ്യമാകുന്നു .2 ജിബിയുടെ റാംമ്മിൽ 32 ജിഐബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ എത്തിയിരിക്കുന്നു .
ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഫേസ് അൺലോക്കിങ് സംവിധാനവും ഈ മോഡലുകൾക്കുണ്ട് .അതുപോലെതന്നെ 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കുറഞ്ഞ വിലയിൽ മികച്ച ക്യാമറകളും കൂടാതെ മികച്ച ഡിസ്‌പ്ലേയിലും വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടിയാണിത് .
സാംസങ്ങ് ഗാലക്സി M10 ;
6.2 ഇഞ്ചിന്റെ HD + ഇൻഫിനിറ്റി V ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് ..3,400mAhന്റെ ബാറ്ററി ലൈഫാണ് ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .13മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .Exynos 7870 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . ആൻഡ്രോയിഡിന്റെ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . എന്നാൽ ഇതിൽ Android 9.1 ഉടൻ തന്നെ ലഭ്യമാകുന്നതാണു് .സാംസങ്ങിന്റെ ഒരു ബഡ്ജറ്റ് ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോണുകൾ ആണിത് .
രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .2 ജിബിയുടെ റാംമ്മിൽ കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ അതുപോലെതന്നെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളാണ് .ഫെബ്രുവരി 5 മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .7990 രൂപമുതൽ 8990 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .
അസൂസിന്റെ max പ്രൊ M1
അസൂസിന്റെ max പ്രൊ M1 എന്ന മോഡലിൽ ഏറ്റവും എടുത്തു പറയേണ്ടത് അതിന്റെ കരുത്താർന്ന ബാറ്ററി ലൈഫ് തന്നെയാണ് .കൂടാതെ അതിന്റെ ഡിസ്‌പ്ലേയും .5.99 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .13+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് . അതിനു ശേഷം ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ കരുത്താർന്ന ബാറ്ററി ലൈഫിനെകുറിച്ചാണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ വിലവരുന്നത് 3 ജിബിയുടെ റാം മോഡലിന് 8499 രൂപയും കൂടാതെ 4 ജിബിയുടെ മോഡലിന് 11999 രൂപയും ആണ് വില .
ഷവോമി റെഡ്മി ഗോ
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 1280 * 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .അതുപോലെതന്നെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .Android 8.1 Oreo (Go Edition) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .കൂടാതെ 128 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളുടെ സവിശേഷതകളും ആവറേജ് മാത്രമാണ് .8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .3000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്