108MP ക്യാമറയുമായി HMD Skyline സ്മാർട്ഫോൺ പുറത്തിറക്കി. നോക്കിയ ഫോണുകളുടെ നിർമാതാക്കളാണ് ഹ്യൂമൻ മൊബൈൽ ഡിവൈസ് (HMD)കമ്പനി. അടുത്തിടെയായി കമ്പനി സ്വന്തം സ്മാർട്ഫോണുകളും പുറത്തിറക്കുന്നുണ്ട്. ഈ ശ്രേണിയിലേക്ക് എത്തിയ പുതിയ താരമാണ് HMD സ്കൈലൈൻ.
ഒട്ടനവധി വെറൈറ്റി ഫീച്ചറുകളോടെയാണ് HMD Skyline അവതരിപ്പിച്ചത്. Gen2 റിപ്പയറബിലിറ്റി എന്ന പേരിൽ റിപ്പയർ ചെയ്യാവുന്ന ഡിസൈനാണ് സ്മാർട്ഫോണിൽ അവതരിപ്പിച്ചിട്ടുള്ളത്. ഒരു സ്ക്രൂഡ്രൈവറും ഗിറ്റാർ പിക്കും ഉപയോഗിച്ച് നിങ്ങൾക്ക് പിൻ കവർ തുറക്കാനാകും. ഫോണിലെ പണികൾക്ക് ഇനി മൊബൈൽ ഷോറൂമുകളിലേക്ക് പോകാതെ നിങ്ങൾക്ക് തന്നെ റിപ്പയർ ചെയ്യാം.
6.55 ഇഞ്ച് pOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. സ്ക്രീനിൽ 144 ഹെർട്‌സ് റിഫ്രെഷ് റേറ്റ് ലഭിക്കും. HDR10 വീഡിയോ പ്ലേബാക്കും ഡിസ്പ്ലേയ്ക്ക് ലഭിക്കും. ഫോണിലെ പ്രോസസർ Snapdragon 7s Gen 2 SoC ആണ്.
ഹൈബ്രിഡ് ഒഐഎസ് ഉള്ള സെൻസറാണ് പിൻക്യാമറയിൽ നൽകിയിരിക്കുന്നത്. 108MP പിൻ ക്യാമറയാണ് എച്ച്എംഡി സ്കൈലൈനിലുള്ളത്. ഇതിൽ 13MP അൾട്രാ വൈഡ് ക്യാമറയും നൽകിയിരിക്കുന്നു. 50mm പോർട്രെയ്റ്റുകൾക്കായി 50MP ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. ഓട്ടോഫോക്കസും ഐ ട്രാക്കിങ്ങുമുള്ള 50MP ഫ്രണ്ട് ക്യാമറയുമുണ്ട്.
4600mAh ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിട്ടുള്ളത്. 48 മണിക്കൂർ വരെ ഇത് ബാറ്ററി ലൈഫ് നിലനിൽക്കുന്നതാണ്. 33W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്.
Qi2 ചാർജർ ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യാൻ അനുവദിക്കുന്നു. Qi വയർലെസ് ചാർജിംഗും ഫോണിലുണ്ട്. USB Type-C ഓഡിയോ സപ്പോർട്ടുള്ള ഫോണാണിത്.
Read More: New iPhone Offer: വിശ്വസിച്ചാലും ഇല്ലെങ്കിലും, 66600 രൂപയ്ക്ക് iPhone 16! എങ്ങനെയെന്നാൽ….
എച്ച്എംഡി സ്കൈലൈൻ മിഡ് റേഞ്ച് വിഭാഗത്തിലാണ് അവതരിപ്പിച്ചത്. നിയോൺ പിങ്ക്, ട്വിസ്റ്റഡ് ബ്ലാക്ക് നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയത്. 12GB + 256GB സ്റ്റോറേജാണ് എച്ച്എംഡി ഗ്ലോബലിനുള്ളത്. ഇതിന് 35,999 രൂപയാണ് വിലയാകുന്നത്. ആമസോണിലും HMD.com എന്നിവിടങ്ങളിലും ഫോൺ വിൽപ്പനയ്ക്ക് എത്തുന്നു. സെപ്റ്റംബർ 17 മുതലാണ് സെയിൽ. റീട്ടെയിൽ സ്റ്റോറുകളിലും ഇന്ന് മുതൽ തന്നെ ലഭ്യമാകും.
എച്ച്എംഡി സ്കൈലൈന് ആകർഷകമായ ലോഞ്ച് ഓഫറുകളും ലഭിക്കുന്നതാണ്. 33W Type C ചാർജർ ഫോണിനൊപ്പം കോംപ്ലിമെന്ററിയായി ലഭിക്കും.