Tecno 5G First Sale: ഇത് 108MP ക്യാമറയുള്ള Tecno ബജറ്റ് ഫോൺ, Spark 20 Pro 5G ആദ്യ സെയിൽ തുടങ്ങി

Tecno 5G First Sale: ഇത് 108MP ക്യാമറയുള്ള Tecno ബജറ്റ് ഫോൺ, Spark 20 Pro 5G ആദ്യ സെയിൽ തുടങ്ങി
HIGHLIGHTS

20,000 രൂപയിൽ താഴെ വിലയിൽ Tecno Spark 20 Pro 5G എത്തി

ഓൺലൈനിലും ഓഫ്‌ലൈനിലും ഫോൺ ലഭ്യമാണ്

ഇതിൽ 'ലിങ്ക് ബൂമിംഗ്' ടെക്നോളജിയും ടെക്നോ അവതരിപ്പിച്ചിട്ടുണ്ട്

Tecno വിപണിയിലെത്തിച്ച Spark 20 Pro 5G ആദ്യ വിൽപ്പനയ്ക്ക്. രണ്ട് വേരിയന്റുകളിലുള്ള ബജറ്റ് സ്മാർട്ഫോണാണിത്. 8GB റാമാണ് ടെക്നോ സ്പാർക് 20 പ്രോയ്ക്ക് വരുന്നത്. 20,000 രൂപയിൽ താഴെ വിലയിലുള്ള ഫോണിന് 108MP മെയിൻ ക്യാമറയുമുണ്ട്.

Tecno Spark 20 Pro 5G

ക്യാമറ പെർഫോമൻസിൽ മാത്രമല്ല ടെക്നോ സ്പാർക് 20 പ്രോ മികച്ചത്. പുതുതായി പുറത്തിറക്കിയ ഫോണിൽ 10 5G ബാൻഡ് നൽകിയിട്ടുണ്ട്. ഇതിൽ ‘ലിങ്ക് ബൂമിംഗ്’ ടെക്നോളജിയും ടെക്നോ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റാർട്ട്‌ട്രെയിൽ ബ്ലാക്ക്, ഗ്ലോസി വൈറ്റ് കളറുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

Tecno Spark 20 Pro 5G
Tecno Spark 20 Pro 5G

Tecno Spark 20 Pro 5G ഫീച്ചറുകൾ

1080×2460 പിക്സൽ റെസല്യൂഷനും 120Hz റീഫ്രെഷ് റേറ്റും സ്ക്രീനിനുണ്ട്. ടെക്നോ ഫോൺ സ്ക്രീനിന് 6.78 ഇഞ്ച് വലിപ്പമാണുള്ളത്. ഇത് FHD+ ഹോൾ ഡിസ്പ്ലേയുള്ള ഫോണാണ്. മീഡിയടെക് ഡൈമെൻസിറ്റി 6080 5G SoC ആണ് പ്രോസസർ. മൾട്ടിടാസ്കിങ്ങിനും ഗെയിമിങ്ങിനും സുഗമമായ പ്രകടനം കാഴ്ച വയ്ക്കുന്നു.

സ്പാർക് 20 പ്രോ ആൻഡ്രോയിഡ് 14 OS-ൽ പ്രവർത്തിക്കുന്നു. 33W സൂപ്പർ ചാർജ് ഫാസ്റ്റ് ചാർജിങ്ങിനെയും ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ ശക്തമായ 5000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുള്ള സ്മാർട്ഫോണാണിത്. ഇതിന്റെ പ്രൈമറി ക്യാമറ 108MP ആണ്. 2 മെഗാപിക്സലിന്റെ മാക്രോ ക്യാമറയും ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP ക്യാമറയുമുണ്ട്.

വിലയും വേരിയന്റും

രണ്ട് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകളിലാണ് ടെക്നോ സ്പാർക് 20 പ്രോ വന്നിട്ടുള്ളത്. 8GB + 128GB ആണ് ഒന്നാമത്തെ വേരിയന്റ്. ഇതിന് 15,999 രൂപ വില വരുന്നു. 8GB + 256GB സ്റ്റോറേജുള്ള ടെക്നോ ഫോണിന് 16,999 രൂപയുമാകുന്നു.

Read More: 2000 രൂപ Special കൂപ്പൺ ഡിസ്കൗണ്ടിൽ realme NARZO 70 5G വാങ്ങാം

എവിടെ നിന്നും വാങ്ങാം?

ഫോൺ ലോഞ്ച് ചെയ്തതിന് ശേഷം വൈകാതെ വിൽപ്പനയ്ക്കും എത്തിച്ചു. ഈ ടെക്നോ 5G ഫോൺ നിങ്ങൾക്ക് ഓൺലൈനിലും ഓഫ്‌ലൈനിലും ലഭ്യമാകും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി വാങ്ങുമ്പോൾ ഓഫർ ലഭിക്കുന്നു. യുപിഐ, പേപ്പർ ഫിനാൻസ് എന്നിവയിലൂടെയും 2,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും.

128GB ടെക്നോ ഫോണിന്റെ വില 13,999 രൂപയാണ്. 256GB ഫോണിന് 14,999 രൂപയും വില വരുന്നു. താൽപ്പര്യമുള്ളവർക്ക് ആമസോൺ ലിങ്ക് സന്ദർശിക്കാം. 8GB + 128GB ടെക്നോ ഫോണിനുള്ള ലിങ്ക്. 8GB + 256GB ടെക്നോ സ്പാർക് വാങ്ങാനുള്ള ലിങ്ക്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo