Honor X9b 5G ഫോണിന് മുമ്പെങ്ങുമില്ലാത്ത അതിശയകരമായ ഡിസ്കൗണ്ട് ഓഫർ. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത 5G Phone ആണ് ഹോണർ X9b. ഇപ്പോൾ വൻവിലക്കിഴിവിൽ സ്മാർട്ഫോൺ സ്വന്തമാക്കാം. 26000 രൂപ വില വരുന്ന ഫോൺ 22,000 രൂപ റേഞ്ചിൽ വാങ്ങാനുള്ള സുവർണാവസരമാണിത്.
ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസറാണ് ഈ ഹോണർ ഫോണിലുള്ളത്. 108 മെഗാപിക്സൽ ക്യാമറയും, 5800mAh ബാറ്ററിയും എടുത്തുപറയേണ്ട ഫീച്ചറുകളാണ്. ഇപ്പോൾ വൻവിലക്കിഴിവ് പ്രഖ്യാപിച്ചതിനാൽ ഫോൺ വാങ്ങാനുള്ള മികച്ച അവസരമാണിത്. ഫോണിന്റെ ഓഫറിന് മുന്നേ എന്തെല്ലാം പ്രത്യേകതകളാണ് Honor X9b-യ്ക്കുള്ളതെന്ന് നോക്കാം.
6.78 ഇഞ്ച് പഞ്ച്-ഹോൾ കർവ്ഡ് ഡിസ്പ്ലേയാണ് ഹോണർ ഫോണിനുള്ളത്. സ്ക്രീൻ OLED പാനലാണ്. 1200 nits പീക്ക് ബ്രൈറ്റ്നെസ് ഫോണിനുണ്ട്. 2652 x 1200 പിക്സൽ റെസലൂഷനും 1920Hz PWM ഡിമ്മിങ്ങുമുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 6 Gen 1 SoC പ്രോസസറുള്ള സ്മാർട്ഫോണാണിത്. LPDDR4x റാമും UFS 3.1 സ്റ്റോറേജുമാണ് Honor X9b-യിലുള്ളത്.
108എംപി പ്രൈമറി സെൻസറുള്ള സ്മാർട്ഫോണാണ് ഹോണർ X9b. ഇതിന് 5 മെഗാപിക്സൽ അൾട്രാവൈഡ് സെൻസറുമുണ്ട്. 2എംപി മാക്രോ സെൻസർ കൂടി ചേരുന്ന ട്രിപ്പൽ-റിയർ ക്യാമറയാണുള്ളത്. സെൽഫികൾക്കായി ഫോണിന്റെ മുൻവശത്ത് 16MP സെൽഫി ക്യാമറയുണ്ട്. 5800 mAh ബാറ്ററിയാണ് ഹോണർ X9b ഫോണിലുള്ളത്. ഇതിന് 35W വയർഡ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്നതാണ്.
185 ഗ്രാം ഭാരമുള്ള സ്മാർട്ഫോണാണ് ഹോണർ X9b. വെഗൻ ലെതർ ഫിനിഷിങ്ങാണ് ഈ സ്മാർട്ഫോണിലുള്ളത്.
വൈഫൈ 5, ബ്ലൂടൂത്ത് 5.1 എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ. യുഎസ്ബി 2.0 ടൈപ്പ്-സി പോർട്ടിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. ഫോൺ സെക്യൂരിറ്റി ഫീച്ചറുകളിൽ ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സ്കാനറുമുണ്ട്.
25,999 രൂപയായിരുന്നു ഫോണിന്റെ വിപണി വില. എന്നാൽ ഇപ്പോൾ ഫോൺ 24,999 രൂപയ്ക്ക് സ്വന്തമാക്കാം. ബാങ്ക് ഓഫറുകൾ ഉൾപ്പെടാതെയുള്ള കിഴിവാണിത്. ഇതിന് പുറമെ ബാങ്ക് ഓഫറുകളിലൂടെ 22,999 രൂപയ്ക്ക് ഫോൺ വാങ്ങാം.
എല്ലാ ബാങ്ക് കാർഡുകൾക്കും ഓഫർ ലഭ്യമാണ്. 2,499 രൂപ വരെയാണ് ഇങ്ങനെ വിലക്കിഴിവ് ലഭിക്കുന്നത്. ആമസോൺ വഴി ഈ സ്പെഷ്യൽ ഓഫറിൽ ഫോൺ പർച്ചേസ് ചെയ്യാം.
ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുമുണ്ട്. 4000 രൂപയുടെ അധിക എക്‌സ്‌ചേഞ്ച് ബോണസും ഹോണറിന് ലഭിക്കും. ഈ കിഴിവുകൾക്ക് പുറമെ വയലറ്റ് Htech ചാർജറും ഒപ്പം കിട്ടും. 699 രൂപ വില വരുന്ന 30W ചാർജറാണ് ഫ്രീയായി കിട്ടുന്നത്. ഓഫറിൽ വാങ്ങാനുള്ള, ആമസോൺ ലിങ്ക്.