108MP ക്യാമറ POCO 5G 11999 രൂപയ്ക്ക്! 8000 രൂപയാണ് ഡിസ്കൗണ്ട്, Super Value Days ഓഫർ വിട്ടുകളയണ്ട
108MP ക്യാമറ POCO 5G ഇപ്പോൾ വമ്പൻ കിഴിവിൽ പർച്ചേസ് ചെയ്യാം
Flipkart പ്രഖ്യാപിച്ച സൂപ്പർ വാല്യു ഡേയ്‌സ് സെയിലിലാണ് ഇത്രയും വലിയ ഡിസ്കൗണ്ട് ലഭിക്കുന്നത്
ക്രിസ്മസ്സിന് പുതിയ ഫോൺ വാങ്ങാൻ പ്ലാനുള്ളവർക്കായി ഇത് വമ്പൻ ഡീലാണ്
108MP ക്യാമറ POCO 5G ഇപ്പോൾ വമ്പൻ കിഴിവിൽ പർച്ചേസ് ചെയ്യാം. പോകോയുടെ മികച്ച 5G Phone ലിസ്റ്റിലുള്ള
POCO X6 Neo 5G ആണ് കിഴിവിൽ വിൽക്കുന്നത്. ക്രിസ്മസ്സിന് പുതിയ ഫോൺ വാങ്ങാൻ പ്ലാനുള്ളവർക്കായി ഇത് വമ്പൻ ഡീലാണ്. പോകോ ഇതുവരെ ഇറക്കിയതിലെ ഏറ്റവും Slim Phone ആണിത്. പോകോ X6 നിയോയ്ക്ക് 7.69mm എക്സ്ട്രാ തിൻ ബോഡിയാണുള്ളത്.
Flipkart പ്രഖ്യാപിച്ച സൂപ്പർ വാല്യു ഡേയ്‌സ് സെയിലിലാണ് ഇത്രയും വലിയ ഡിസ്കൗണ്ട് ലഭിക്കുന്നത്. ഡിസംബർ 18 വരെയാണ് ഫ്ലിപ്കാർട്ടിന്റെ ഈ സ്പെഷ്യൽ സെയിലും ഓഫറും ലഭ്യമാകുക.
POCO 5G: ഓഫർ
8GB റാമും 128GB സ്റ്റോറേജുമുള്ള പോകോ X6 Neo 12000 രൂപയ്ക്ക് താഴെ ലഭിക്കും. ഫ്ലിപ്കാർട്ടിൽ ഫോണിന് അനുവദിച്ചിരിക്കുന്നത് 40 ശതമാനം ഡിസ്കൌണ്ടാണ്. ഈ പോകോ സ്മാർട്ഫോണിന്റെ യഥാർഥ വില 19,999 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ടിൽ 11,999 രൂപയ്ക്കാണ് ഫോൺ ഇപ്പോൾ ഓഫറിൽ വിൽക്കുന്നത്. എന്നുവച്ചാൽ ഇതിന് 8000 രൂപയാണ് വെട്ടിക്കുറച്ചത്. 7,350 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഇതിനുണ്ട്. ഇഎംഐയിൽ 4000 രൂപയ്ക്ക് നിങ്ങൾക്ക് പോകോ X6 നിയോ വാങ്ങാം. പർച്ചേസിനുള്ള ലിങ്ക്.
12GB+ 256GB സ്റ്റോറജ് ഫോണിന് 4000 രൂപ വിലക്കുറവുമുണ്ട്. 12ജിബി വെർച്വൽ റാം കൂടി ചേർത്താൽ ഇത് 24GB സ്റ്റോറേജ് ഫോണാണ്. ഈ പോകോ 5G സ്മാർട്ഫോൺ നിങ്ങൾക്ക് 17,999 രൂപയ്ക്ക് ലഭിക്കും. കൂടാതെ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ 5% ക്യാഷ്ബാക്കുമുണ്ട്. ഫോണിന് മറ്റ് ബാങ്ക് ഡിസ്കൌണ്ട് ഒന്നുമില്ല. എന്നാലും 6,000 രൂപയുടെ ഇഎംഐ ഓപ്ഷനും 11,000 രൂപ വരെ എക്സ്ചേഞ്ച് കിഴിവും ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു. ഇവിടെ നിന്നും വാങ്ങൂ…
POCO X6 Neo 5G: സ്പെസിഫിക്കേഷൻ
6.67 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയിലാണ് ഫോൺ വരുന്നത്. ഫോണിന് 1080 x 2400 പിക്സൽ റെസലൂഷൻ വരുന്നു. 120Hz റിഫ്രഷ് റേറ്റാണുള്ളത്. ഫോൺ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ 1000 നിറ്റ് പീക്ക് ബ്രൈറ്റ്നെസ് തരുന്നു. ഇതിന്റെ സ്ക്രീനിനാവട്ടെ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനാണ് നൽകിയിരിക്കുന്നത്.
Also Read: ഇന്നത്തെ Offer! 5000mAh ബാറ്ററി, Triple ക്യാമറ Samsung Galaxy 6000 രൂപ വിലക്കുറവിൽ
108 മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ഫോണാണ് പോകോ X6 നിയോ. ഇതിലെ സെക്കൻഡറി ക്യാമറ 2 മെഗാപിക്സൽ ആണ്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കും 16MP സെൻസറുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MIUI 14-ലാണ് ഇത് പ്രവർത്തിക്കുന്നത്. ഫോൺ 33W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. IP54 റേറ്റിങ്ങുള്ള സ്മാർട്ഫോണാണ് പോകോ X6 നിയോ. ഇതിന് 3.5 mm ഹെഡ്ഫോൺ ജാക്കുമുണ്ട്.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile