25,000 രൂപയ്ക്ക് Infinix GT 20 Pro ഇന്ത്യയിലെത്തിച്ച് ചൈനീസ് കമ്പനി. മികച്ച ഡിസ്പ്ലേയും ബാറ്ററിയും triple Camera ഫീച്ചറുകളുമുള്ള ഫോണാണിത്. ഗെയിമിങ് പ്രേമികൾക്ക് ഇണങ്ങുന്ന സ്മാർട്ഫോണാണ് ഇൻഫിനിക്സ് ഇന്ത്യക്കാർക്കായി കൊണ്ടുവന്നത്. മെയ് 21-ന് പുറത്തിറക്കിയ ഫോണിന് ലോഞ്ച് ഓഫറായി ഗെയിമിങ് കിറ്റും നൽകുന്നു.
144Hz ഡിസ്‌പ്ലേ, ഡൈമെൻസിറ്റി 8200 അൾട്ടിമേറ്റ് SoC പ്രോസസർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 5,000mAhന്റെ പവർഫുൾ ബാറ്ററി നൽകിയിട്ടുണ്ട്. വൺപ്ലസിനും നതിങ് ഫോണിനും എതിരാളിയായാണ് ഇൻഫിനിക്സ് എത്തിയിരിക്കുന്നത്.
OnePlus Nord CE 4, Nothing Phone 2a എന്നിവയ്ക്ക് ഇവൻ ശക്തനായ പോരാളിയാണ്. iQOO Z9 എന്ന ജനപ്രീയ സ്മാർട്ഫോണിനോടും മല്ലടിക്കുന്ന ഫീച്ചറുകളുണ്ട്. 2 വേരിയന്റുകളിലായാണ് ഈ ഇൻഫിനിക്സ് ഫോൺ എത്തിയിട്ടുള്ളത്. ലോഞ്ച് ഉത്സവത്തിൽ ഗെയിമിങ് കിറ്റ് ഫ്രീയായി ലഭിക്കും. ജിടി ഫിംഗർ സ്ലീവ് ഉൾപ്പെടെയുള്ളവ ഇതിലുണ്ട്. GT മെക്കാ കെയ്‌സ്, GT കൂളിംഗ് ഫാൻ എന്നിവയെല്ലാം ഫോണിനൊപ്പം കിട്ടും. Infinix GT 20 Pro സ്പെസിഫിക്കേഷനുകൾ ഇവയെല്ലാമാണ്…
144Hz റീഫ്രെഷ് റേറ്റാണ് ഇൻഫിനിക്സ് ജിടി 20 പ്രോയിലുള്ളത്. FHD+ AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇതിന്റെ സ്ക്രീനിന് 360Hz ടച്ച് സാമ്പിൾ റേറ്റുണ്ട്. 6.78-ഇഞ്ച് 10-ബിറ്റ് FHD+ AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1,300nits പീക്ക് ബ്രൈറ്റ്നെസ്സും ഈ സ്മാർട്ഫോണിലുണ്ട്.
മീഡിയടെക് ഡൈമെൻസിറ്റി 8200 അൾട്ടിമേറ്റ് ചിപ്പ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 90FPS ഉയർന്ന ഫ്രെയിം റേറ്റ് ഈ ഇൻഫിനിക്സ് ഫോണിലുണ്ട്. SDR മുതൽ HDR വരെയുള്ള ഫീച്ചറുകളും Pixelworks X5 Turbo ഡിസ്പ്ലേ ഗെയിമിങ് ചിപ്പുമുണ്ട്. സോഫ്റ്റ് വെയർ മികച്ചതായതിനാൽ ഗെയിമിങ്ങിലും സുഗമമായ അനുഭവം ഉറപ്പിക്കാം. ആൻഡ്രോയിഡ് 14 എന്ന ഏറ്റവും പുതിയ OS ആണ് സ്മാർട്ഫോണിലുള്ളത്.
108 മെഗാപിക്സൽ പ്രൈമറി ക്യാമറ എന്നത് എടുത്തുപറയേണ്ട ഫീച്ചറാണ്. ഇതുകൂടാതെ ട്രിപ്പിൾ ക്യാമറയിൽ രണ്ട് 2MP സെൻസറുകളും പായ്ക്ക് ചെയ്തിരിക്കുന്നു. ഫോണിന്റെ ഫ്രെണ്ട് ക്യാമറ 32 മെഗാപിക്സലിന്റേതാണ്. അതിനാൽ ഫോട്ടോഗ്രാഫിയിൽ ഇൻഫിനിക്സ് പ്രീമിയം ക്വാളിറ്റി ഉറപ്പാക്കുന്നുണ്ട്.
45W ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. 5,000mAh ബാറ്ററിയാണ് ഇൻഫിനിക്സ് ജിടി 20 പ്രോയിലുള്ളത്. പ്രൊപ്രൈറ്ററി VC ചേമ്പർ കൂളിംഗ് ടെക്നോളജി ഈ ഇൻഫിനിക്സ് ഫോണിലും കമ്പനി ആവർത്തിച്ചിട്ടുണ്ട്.
2 വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. 8GB RAM + 256GB സ്റ്റോറേജ് മോഡലിന് 24,999 രൂപയാണ് വില. 12GB + 256GB സ്റ്റോറേജ് ഫോണിന് 26,999 രൂപയാകും. എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾക്ക് ഓഫറുണ്ട്. 2,000 രൂപയുടെ കിഴിവ് വരെ ഇതിലുണ്ടാകും. ഇങ്ങനെയെങ്കിൽ 22,999 രൂപയ്ക്ക് ഫോൺ വാങ്ങാവുന്നതാണ്.
Read More: Tecno Camon 30 Series: ഇന്ത്യയിലെ ആദ്യ 100MP OIS മോഡ് ഷോട്ടുകളുള്ള ഫോൺ ഇന്ത്യയിലെത്തി| TECH NEWS
മെയ് 28 മുതലാണ് ഇൻഫിനിക്സ് ജിടി 20 പ്രോയുടെ വിൽപ്പന നടക്കുക. ഫ്ലിപ്പ്കാർട്ട് വഴി ഇ-കൊമേഴ്സ് സെയിൽ നടത്തുന്നതാണ്.