108MP Best ക്യാമറ, AI ലെൻസുള്ള Infinix 5G 10000 രൂപ വിലക്കുറവിൽ!

108MP Best ക്യാമറ, AI ലെൻസുള്ള Infinix 5G 10000 രൂപ വിലക്കുറവിൽ!
HIGHLIGHTS

12GB, 256GB സ്റ്റോറേജ് ഓപ്ഷനിലുള്ള ഫോണാണ് ഇൻഫിനിക്സിന്റെ Note 40X

മികച്ച ക്യാമറയുള്ള ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ നോക്കുന്നവർക്ക് ഇത് പറ്റിയ അവസരമാണ്

108MP ക്യാമറയുള്ള Infinix Note 40X 5G സ്മാർട്ഫോണാണിത്

Best Camera ഫോൺ നോക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Infinix 5G. മിഡ് റേഞ്ചിൽ അവതരിപ്പിച്ച സ്മാർട്ഫോണിന് വമ്പിച്ച ഇളവാണ് ഇപ്പോഴുള്ളത്. 108MP ക്യാമറയുള്ള Infinix Note 40X 5G സ്മാർട്ഫോണാണിത്.

ഒറ്റയടിക്ക് ഫോണിന് 8000 രൂപയാണ് വെട്ടിക്കുറച്ചത്. ഇത് ആമസോൺ നൽകുന്ന പരിമിത കാല ഓഫറാണെന്നത് കൂടി ശ്രദ്ധിക്കുക. 12GB, 256GB സ്റ്റോറേജ് ഓപ്ഷനിലുള്ള ഫോണാണ് ഇൻഫിനിക്സിന്റെ Note 40X.

Infinix 5G: അതിശയകരമായ ഓഫർ

Infinix 5G
ഇൻഫിനിക്സിന്റെ Note 40X

മികച്ച ക്യാമറയുള്ള ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ നോക്കുന്നവർക്ക് ഇത് പറ്റിയ അവസരമാണ്. ആമസോണിലാണ് Infinix 5G വിലക്കിഴിവിൽ വിൽക്കുന്നത്. ഇൻസ്റ്റന്റ് കിഴിവിന് പുറമെ ഫോണിന് ആകർഷകമായ ബാങ്ക് ഓഫറും ലഭിക്കുന്നു.

ഇൻഫിനിക്‌സ് നോട്ട് 40X 5G 21,999 രൂപയ്ക്കാണ് വിപണിയിലെത്തിയത്. ഇപ്പോൾ ഫോൺ 15,000 രൂപയ്ക്കും താഴെ വിലയിൽ വിൽക്കുന്നു. സ്മാർട്ഫോണുകൾ പർച്ചേസ് ചെയ്യാനുള്ള വിശ്വസനീയ ഉറവിടമാണ് ആമസോൺ. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ഫോണിന് ആമസോണിൽ 37% കിഴിവിൽ ലഭ്യമാണ്. 13,930 രൂപയ്ക്കാണ് ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിന് അതിശയകരമായ ബാങ്ക് ഓഫറും ലഭിക്കുന്നു. IDFC, HDFC, ഫെഡറൽ ബാങ്ക് കാർഡിലൂടെ നിങ്ങൾക്ക് കൂടുതൽ കിഴിവ് ലഭിക്കും. 2000 രൂപ വരെ ഇങ്ങനെ ആദായം നേടാനാകും. അതായത് മൊത്തം 10,000 രൂപ വിലക്കുറവുണ്ട്. Buy From Here.

ഇനി നോ-കോസ്റ്റ് ഇഎംഐയിൽ വാങ്ങുകാണെങ്കിൽ 676 രൂപയ്ക്ക് വാങ്ങാം. പഴയ ഫോൺ മാറ്റി ഇൻഫിനിക്സ് വാങ്ങുകയാണെങ്കിൽ, 13,100 രൂപ വരെയാണ് ഇളവ്.

Infinix Note 40X 5G: സ്പെസിഫിക്കേഷൻ

6.78 ഇഞ്ച് ഫുൾ HD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഈ 5G സ്മാർട്ട്‌ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റും ഇൻഫിനിക്സ് നോട്ട് 40X-ലുണ്ട്. 500 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള XOS 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് 1,080×2,436 പിക്സൽ റെസലൂഷൻ ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300.5G SoC ആണ് പ്രോസസർ.

ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ 108 മെഗാപിക്സലാണ് പ്രൈമറി ക്യാമറ. 2MP സെക്കൻഡറി ക്യാമറയും, എഐ ലെൻസും ഇതിലുണ്ട്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി 8MP ക്യാമറയുമുണ്ട്. 18W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 5,000mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിട്ടുള്ളത്.

Also Read: 50000 രൂപയ്ക്ക് താഴെ നിങ്ങൾക്ക് Samsung Galaxy S24 കിട്ടും! Limited Offer പാഴാക്കരുതേ…

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo