Redmi Note 13 5G ഇപ്പോൾ വിലക്കുറവിൽ വാങ്ങാം. 15,499 രൂപയ്ക്ക് വരെ റെഡ്മി നോട്ട് 13 ഫോണുകൾ വാങ്ങാനുള്ള അവസരമാണിത്. Redmi Note 13, 13 Pro, Pro+ എന്നീ മൂന്ന് മോഡലുകൾക്കും ഓഫറുണ്ട്. ബാങ്ക് ഓഫറുകൾ കൂടാതെ 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ഫോണിന് ലഭിക്കുന്നു. ഇവയിൽ റെഡ്മി നോട്ട് 13 ബേസിക് മോഡലിന്റെ ഓഫറിനെ കുറിച്ച് അറിയാം.
Xiaomi കമ്പനി ഇന്ത്യയിലെ യാത്രയിൽ 10 വർഷം തികയ്ക്കുന്നു. ഈ വാർഷിക ആഘോഷത്തിലാണ് ജനപ്രിയ ഫോണിന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മിഡ് റേഞ്ച് ഫോണാണ് റെഡ്മി നോട്ട് 13 സീരീസുകൾ. ക്യാമറ, ഡിസ്പ്ലേ, ബാറ്ററി എന്നിവയിലെല്ലാം റെഡ്മി ഫോണുകൾ മികച്ച പെർഫോമൻസ് തരുന്നു.
മൂന്ന് റെഡ്മി നോട്ട് 13 5G ഫോണുകൾക്കും ഷവോമി വിലക്കുറവ് പ്രഖ്യാപിച്ചു. റെഡ്മി സൈറ്റിൽ നിന്നും ആമസോണിൽ നിന്നും പർച്ചേസ് ചെയ്യുന്നവർക്ക് ഓഫർ ലഭിക്കുന്നതാണ്. 6GB+128GB റെഡ്മി നോട്ട് 13 ഇപ്പോൾ 15,000 രൂപ റേഞ്ചിൽ വരെ വാങ്ങാം. 1000 രൂപ കിഴിവും 1500 രൂപ വരെ ബാങ്ക് ഓഫറും ചേർത്ത് ഫോൺ വാങ്ങാം. ഓഫറിനെ കുറിച്ച് അറിയുന്നതിന് മുമ്പ് ഫോണിന്റെ സ്പെസിഫിക്കേഷൻ പരിശോധിക്കാം.
റെഡ്മി നോട്ട് 13 ബേസിക് മോഡലിൽ FHD+ pOLED ഡിസ്പ്ലേയുണ്ട്. ഇത് ഫ്ലാറ്റ് സ്ക്രീനിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
IP68 റേറ്റിങ്ങുള്ള സ്മാർട്ഫോണുകളാണിവ. മീഡിയാടെക് ഡൈമൻസിറ്റി 6080 പ്രോസസറാണ് ഫോണിലുള്ളത്. ഇത് 6nm Octa-core 5G-യുമായി ബന്ധിപ്പിച്ച് ഹൈ പെർഫോമൻസ് തരുന്നു. ബേസിക് മോഡലിൽ AI സപ്പോർട്ടുള്ള 108MP പ്രൈമറി ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു.
8MP അൾട്രാ വൈഡ് ക്യാമറയും. 2MP മാക്രോ ക്യാമറയും ഫോണിലുണ്ട്. ഈ ട്രിപ്പിൾ ക്യാമറയ്ക്ക് പുറമെ ഫോണിൽ 16MP ഫ്രെണ്ട് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. 33W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണിൽ 5000mAh ബാറ്ററിയാണുള്ളത്.
മുമ്പ് പറഞ്ഞ പോലെ 15,000 രൂപ റേഞ്ചിൽ റെഡ്മി ബേസിക് മോഡൽ വാങ്ങാം. പ്രോ വേർഷനുകൾ 21,000 രൂപയ്ക്കും ലഭിക്കും. ഇൻസ്റ്റന്റ് ഡിസ്കൌണ്ടിന് പുറമെ ബാങ്ക് ഓഫറുകളിലൂടെയും പണം ലാഭിക്കാം. ICICI ക്രെഡിറ്റ് കാർഡ് (ഇഎംഐ, നോൺ-ഇഎംഐ) ഓഫറുകൾ ഷവോമി നൽകുന്നു. ICICI ഡെബിറ്റ് കാർഡ് (ഇഎംഐ ഒൺലി) ഓഫറുകളും അനുവദിച്ചിട്ടുണ്ട്.
1500 രൂപ വരെ ബാങ്ക് ഓഫറിലൂടെ കിഴിവ് നേടാം. ഇതിന് പുറമെ എക്സ്ചേഞ്ച് ഓഫറിലൂടെയും റെഡ്മിയുടെ പെർഫോമൻസ് ഫോൺ വാങ്ങാം. ആമസോണിന് പുറമെ ഫ്ലിപ്കാർട്ട്, mi.com സൈറ്റുകളിൽ നിന്നും വാങ്ങാം. Xiaomi Home, Xiaomi റീട്ടെയിൽ സ്റ്റോറുകളിലും ഫോണുകൾ ലഭ്യമായിരിക്കും.
6GB+128GB റെഡ്മി നോട്ട് 13 5G: യഥാർഥ വില- 17,999 രൂപ
പുതിയ വില- 16,999 രൂപ, ബാങ്ക് ഓഫർ: 1,500 രൂപ, ഓഫറിൽ വില: 15,499 രൂപ, ആമസോൺ പർച്ചേസിനുള്ള ലിങ്ക്.
8GB+256GB റെഡ്മി നോട്ട് 13 5G: യഥാർഥ വില- 19,999 രൂപ
പുതിയ വില- 18,999 രൂപ, ബാങ്ക് ഓഫർ: 1,500 രൂപ, ഓഫറിൽ വില: 17,499 രൂപ, ആമസോൺ പർച്ചേസിനുള്ള ലിങ്ക്.
12GB+256GB റെഡ്മി നോട്ട് 13 5G: യഥാർഥ വില- 21,999 രൂപ
പുതിയ വില- 20,999 രൂപ, ബാങ്ക് ഓഫർ: 1,500 രൂപ, ഓഫറിൽ വില: 19,499 രൂപ, ആമസോൺ പർച്ചേസിനുള്ള ലിങ്ക്.