OnePlus Nord 4 Offer: ഇടയ്ക്കിടെ ഫോൺ മാറ്റാൻ താൽപ്പര്യമില്ലാത്തവരാണോ? എങ്കിൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഒരു സ്‌മാർട്ട്‌ഫോൺ തന്നെ നോക്കി വാങ്ങണം. OnePlus മിഡ് റേഞ്ചിൽ അവതരിപ്പിച്ച ഫോണുകൾ ഇതിനായുള്ള മികച്ച ഓപ്ഷനാണ്.
OnePlus Nord 4 5ജി സ്മാർട്ഫോൺ നിങ്ങൾക്ക് ഇതിനായി തെരഞ്ഞെടുക്കാം. കാരണം ക്യാമറയിലും പെർഫോമൻസിലുമെല്ലാം മികച്ച ഫീച്ചറുകൾ ഇവയിൽ ലഭിക്കുന്നു. ഒപ്പം പ്രീമിയം ഡിസൈനും OnePlus Nord 4 5G സ്മാർട്ഫോണിൽ ലഭിക്കുന്നുണ്ട്.
ആമസോണിൽ വൺപ്ലസ് നോർഡ് ഫോണിന് ഗംഭീര കിഴിവാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. 8GB+256GB സ്റ്റോറേജ് ഫോണിന്റെ വിപണി വില 32,999 രൂപയാണ്. എന്നാൽ ഈ സ്മാർട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 29,999 രൂപയ്ക്കാണ്.
അതായത് ഇപ്പോൾ ആമസോണിൽ നിന്ന് 9% കിഴിവിൽ ഫോൺ വാങ്ങാം. ഒറ്റയടിക്ക് ആമസോൺ 3000 രൂപയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. പോരാഞ്ഞിട്ട് ഫോണിന് 2000 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്. ഇങ്ങനെ മൊത്തം 5000 രൂപ വരെ ലാഭിക്കാം. ഇതുകൂടി ഉൾപ്പെടുത്തിയാൽ 27,999 രൂപയ്ക്ക് ഫോൺ കൈയിലിരിക്കും. Buy From Here
ഫോണിന്റെ ടോപ് വേരിയന്റിന് 8 ശതമാനവും കുറഞ്ഞ വേരിയന്റിന് 7 ശതമാനവും ഡിസ്കൌണ്ട് നേടാം. ഇവയ്ക്കും 2000 രൂപയുടെ ബാങ്ക് കിഴിവുണ്ട്.
Also Read: 200MP Camera Phones: Best ഫോട്ടോഗ്രാഫി! Redmi, Samsung, Realme ബ്രാൻഡുകളിൽ നിന്നും…
എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് ഉപഭോക്താക്കൾക്കാണ് ബാങ്ക് ഓഫർ. 2000 രൂപ കിഴിവ് ലഭിക്കും. എന്നാൽ ഇതിൽ നിങ്ങൾക്ക് 28,400 രൂപ വരെയാണ് ഈ വേരിയന്റിന് അനുവദിച്ചിട്ടുള്ള എക്‌സ്‌ചേഞ്ച് ഓഫർ. എന്നാൽ മാറ്റി വാങ്ങുന്ന ഫോണിന് അനുസരിച്ച് ഓഫറിൽ വ്യത്യാസം വരും. 1,351 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനിലും ഫോൺ വാങ്ങാം.
6.7 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുള്ള 5G സ്മാർട്ട്‌ഫോണാണിത്. സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റാണ് വരുന്നത്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റാണ് ഫോണിലുള്ളത്.
ആൻഡ്രോയിഡ് 14 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 8ജിബി റാമും 128ജിബി സ്റ്റോറേജുമായാണ് ഫോൺ എത്തുന്നത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഫോണിലുണ്ട്. മുൻവശത്ത്, സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറ നൽകിയിരിക്കുന്നു. 100W SuperVOOC ഫാസ്റ് ചാർജിങ്ങുള്ള ഫോണാണിത്. ഇതിന് 5500എംഎഎച്ച് ബാറ്ററിയുണ്ട്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.