OnePlus Nord CE 4: ഇന്നാണ് Sale! 100W ഫാസ്റ്റ് ചാർജിങ്ങുള്ള ഏറ്റവും പുതിയ OnePlus 5G വിൽപ്പനയും ഓഫറുകളും

Updated on 04-Apr-2024
HIGHLIGHTS

OnePlus Nord CE 4 ആദ്യ സെയിൽ തുടങ്ങുന്നു...

24,000- 26,000 രൂപ റേഞ്ചിലാണ് വൺപ്ലസ് ഈ ഫോൺ വിപണിയിൽ എത്തിച്ചത്

നിരവധി പ്ലാറ്റ്ഫോമുകളിലൂടെ ഓൺലൈൻ, ഓഫ് ലൈൻ പർച്ചേസ് സാധ്യമാണ്

മിഡ് റേഞ്ച് ബജറ്റുകാർക്കായാണ് OnePlus Nord CE 4 വന്നത്. ഏപ്രിൽ ആദ്യ ദിവസം തന്നെയാണ് ഫോൺ പുറത്തിറക്കിയത്. Snapdragon 7 ജെൻ 3 ഉൾപ്പെടുത്തി വന്നിട്ടുള്ള ഫോണിന്റെ വിലയും ആകർഷകമാണ്. 24,000- 26,000 രൂപ റേഞ്ചിലാണ് വൺപ്ലസ് ഈ ഫോൺ വിപണിയിൽ എത്തിച്ചത്. ഇപ്പോഴിതാ ഫോണിന്റെ First Sale ഇന്ത്യയിൽ ആരംഭിക്കുന്നു.

OnePlus Nord CE 4 സെയിൽ

ഏപ്രിൽ 4 മുതലാണ് ഫോണിന്റെ വിൽപ്പനയെന്ന് കമ്പനി മുൻകൂട്ടി അറിയിച്ചതാണ്. ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പന ആരംഭിക്കുന്നു. നിരവധി പ്ലാറ്റ്ഫോമുകളിലൂടെ ഓൺലൈൻ, ഓഫ് ലൈൻ പർച്ചേസ് സാധ്യമാണ്. ആകർഷകമായ ഓഫറുകളും ആദ്യ സെയിലിൽ നിന്ന് ലഭിക്കുന്നതാണ്.

OnePlus Nord CE 4

OnePlus Nord CE 4 വില

8GB+128GB, 8GB+256GB എന്നിങ്ങനെ 2 സ്റ്റോറേജുകളിലുള്ള ഫോണുകളാണുള്ളത്. ഇവയിൽ 128ജിബി വൺപ്ലസ് ഫോണിന്റെ വില 24,999 രൂപയാണ്. 256ജിബി സ്റ്റോറേജിന് 26,999 രൂപയുമാണ് വില. ഫോണിന്റെ ആദ്യ സെയിൽ ഓഫറിന് മുമ്പ് ഫീച്ചറുകൾ നോക്കാം.

നോർഡ് CE 4 Specs

6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ 120Hz റിഫ്രഷ് റേറ്റ് സ്മൂത്ത് സ്ക്രോളിങ്ങിന് അനുയോജ്യം. നോർഡ് സിഇ 4ൽ ഫ്ലൂയിഡ് AMOLED ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്.

Sony LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറയാണ് ഫോണിലുള്ളത്. ഇതിൽ 8MP അൾട്രാ-വൈഡ് ലെൻസുമുണ്ട്. 16 എംപി സെൽഫി ഷൂട്ടർ നൽകിയിരിക്കുന്നു.

ഒക്ടാ കോർ പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റ് പെർഫോമൻസ് വളരെ മികച്ചതാണ്. ക്വാൽകോം എഐ എഞ്ചിനും ഈ വൺപ്ലസ് ഫോണിലുണ്ട്. 100W ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5500mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. 29 മിനിറ്റിൽ 100 ശതമാനം ചാർജിങ്ങാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിൽ OnePlus OxygenOS 14 ഒഎസ്സാണുള്ളത്. 2 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നു.

വിൽപ്പനയും ഓഫറും

ആമസോൺ, OnePlus സ്റ്റോർ ആപ്പ് എന്നിവിടങ്ങളിൽ നിന്ന് വാങ്ങാം. ക്രോമ, റിലയൻസ് ഡിജിറ്റൽ, oneplus.in എന്നിവയാണ് മറ്റ് ഓൺലൈൻ ഓപ്ഷനുകൾ. വൺപ്ലസ് എക്സ്പീരിയൻ സ്റ്റോറുകളിലും നോർഡ് സിഇ 4 ലഭ്യമായിരിക്കും. കമ്പനിയുടെ ഓഫ്‌ലൈൻ പാർട്നർമാരിൽ നിന്നും ഫോൺ വാങ്ങാം.

Read More: Realme 12X 5G Launched: സിമ്പിൾ, ബട്ട് സൂപ്പർ ബജറ്റ് ഫോണുമായി Realme| TECH NEWS

ഏപ്രിൽ 4 മുതൽ 30 വരെ പർച്ചേസ് ചെയ്യുന്നവർക്ക് ആകർഷകമായ ഓഫറുകളുണ്ട്. Nord CE4 വാങ്ങുമ്പോൾ 2,250 രൂപയുടെ ജിയോ ആനുകൂല്യം നേടാവുന്നതാണ്. പഴയ വൺപ്ലസ് ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ 2,500 രൂപയുടെ എക്സ്ചേഞ്ച് ഓഫർ ലഭിക്കും. 6 മാസം വരെയുള്ള Cost EMI ആനുകൂല്യങ്ങളും സെയിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :