51999 രൂപയ്ക്ക് OnePlus 12 5G വാങ്ങാൻ അവസരം കിട്ടിയാൽ നിങ്ങൾ മിസ്സാക്കുമോ? എങ്കിൽ ഏറ്റവും കിടിലൻ ഫ്ലാഗ്ഷിപ്പുകളിലൊന്നായ വൺപ്ലസ് 12 ഓഫറിൽ വാങ്ങാം. ഫോണിന്റെ യഥാർഥ വില 60,000 രൂപയ്ക്കും മുകളിലാണ്. ഇപ്പോൾ 51,999 രൂപയ്ക്ക് വാങ്ങാനുള്ള അവസരമാണ് നിങ്ങൾക്ക് ലഭിക്കുന്നത്.
മികച്ച ക്യാമറ, ബാറ്ററി, 100W SUPERVOOC ചാർജിങ്ങുമുള്ള ഫോണാണിത്. ഈ ഫ്ലാഗ്ഷിപ്പിൽ വൺപ്ലസ് ഉൾപ്പെടുത്തിയിട്ടുള്ളത് ക്വാൽകോമിന്റെ ബെസ്റ്റ് സ്നാപ്ഡ്രാഗൺ പ്രോസസറാണ്.
OnePlus ഫോൺ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഇനിയും വൈകരുത്. കാരണം ഇത് ആമസോണിന്റെ ലിമിറ്റഡ് ടൈം ഡീലാണ്. വൺപ്ലസ് കമ്മ്യൂണിറ്റി സെയിലിലൂടെയാണ് ഇത്രയും കിഴിവ് അനുവദിച്ചിരിക്കുന്നത്.
12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. ഇപ്പോൾ വൺപ്ലസ് 12 ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 58,999 രൂപയ്ക്കാണ്. ഫോണിന് ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ വേറെയും കിഴിവ് നേടാം. ഇങ്ങനെ 7000 രൂപ ഡിസ്കൌണ്ടാണ് ലഭിക്കുന്നത്. ഈ ബാങ്ക് ഓഫർ കൂടി നോക്കി വാങ്ങിയാൽ, 51999 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. ഇവിടെ നിന്നും വാങ്ങൂ…
ആമസോൺ ഫോണിനായി 4,630 രൂപ നോ-കോസ്റ്റ് ഇഎംഐ ഓഫറും നൽകുന്നു. 46,050 രൂപ വരെ നിങ്ങൾക്ക് എക്‌സ്‌ചേഞ്ച് ഓഫറും നേടാം. എന്നാൽ മാറ്റി വാങ്ങുന്ന ഫോണിന്റെ അവസ്ഥയും, കമ്പനിയുടെ എക്‌സ്‌ചേഞ്ച് പോളിസിയും അനുസരിച്ച് ഓഫർ മാറാം.
3168×1440 പിക്സൽ റെസല്യൂഷനുള്ള സ്ക്രീനാണ് വൺപ്ലസ് 12-നുള്ളത്. ഇതിന് 6.82 ഇഞ്ച് ക്വാഡ് എച്ച്ഡി + വളഞ്ഞ അമോലെഡ് ഡിസ്പ്ലേയാണ് വരുന്നത്. ഫോൺ 16GB വരെ LPDDR5x റാമും 512GB UFS 4.0 സ്റ്റോറേജിൽ വരുന്നു.
ക്വാൽകോമിന്റെ Snapdragon8 Gen 3 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു. എടുത്തുപറയേണ്ട മറ്റൊരു സവിശേഷത ഫോണിന്റെ ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയാണ്. 100-വാട്ട് ഫാസ്റ്റ് ചാർജിംഗിനെ ഈ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു.
Also Read: Moto G35 5G Sale: Perfect ഓൾ റൗണ്ടർ, ക്വാഡ് പിക്സൽ 4K വീഡിയോ റെക്കോഡിങ് Moto 5G വിൽപ്പനയ്ക്കെത്തി
Also Read: 108MP ക്യാമറ POCO 5G 11999 രൂപയ്ക്ക്! 8000 രൂപയാണ് ഡിസ്കൗണ്ട്, Super Value Days ഓഫർ വിട്ടുകളയണ്ട
50 മെഗാപിക്സൽ പ്രൈമറി ലെൻസാണ് വൺപ്ലസ് 12-ലുള്ളത്. 48 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ ലെൻസും 64MP ഓമ്‌നിവിഷൻ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. ഈ ട്രിപ്പിൾ റിയർ ക്യാമറയിലൂടെ മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ലഭിക്കും. ഇതുകൂടാതെ ഫോണിൽ 32MP സെൽഫി ക്യാമറയുമുണ്ട്. ഇതിൽ 5400mAh ബാറ്ററിയാണ് വരുന്നത്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 14ലാണ് ഇത് പ്രവർത്തിക്കുന്നത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.