100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 8GB സ്റ്റോറേജ് OnePlus 5G മോഹവിലയിൽ വിൽക്കുന്നു, Offer ഇങ്ങനെ…
100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള OnePlus 5G ഫോണിന ഗംഭീര കിഴിവ്
50MP ക്യാമറ, 5000mAh ബാറ്ററി സ്മാർട്ഫോണിന് ഓഫർ ലഭിക്കും
ആമസോണിന്റെ ബ്ലാക്ക് ഫ്രൈഡേ സെയിലിലാണ് ഫോണിന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്
100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള OnePlus 5G ഫോണിന ഗംഭീര കിഴിവ്. 50MP ക്യാമറ, 5000mAh ബാറ്ററി സ്മാർട്ഫോണിന് ഓഫർ ലഭിക്കും. 26000 രൂപ റേഞ്ചിൽ വൺപ്ലസ് പ്രീമിയം ഫോൺ വാങ്ങാനുള്ള ആകർഷകമായ ഓഫറാണിത്.
OnePlus Nord 4 5G ഫോണിന് 27,999 രൂപയാണ് ആമസോണിലെ വില. 1000 രൂപയുടെ ബാങ്ക് ഓഫറും ഇപ്പോൾ ലഭിക്കുന്നു. ആമസോണിന്റെ ബ്ലാക്ക് ഫ്രൈഡേ സെയിലിലാണ് ഫോണിന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
OnePlus 5G ഓഫർ
ഫോണിന്റെ 8GB+128GB സ്റ്റോറേജ് ഓപ്ഷന് ഇപ്പോൾ ഓഫറുണ്ട്. 27,999 രൂപയാണ് ആമസോണിൽ വില. ഇതിന്റെ റീട്ടെയിൽ വില 29,999 രൂപയാണ്. 2000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നു. ബാങ്ക് ഓഫറിലൂടെ 1000 രൂപ കിഴിവ് നേടാം.
26,999 രൂപയ്ക്ക് ഫോൺ ഇങ്ങനെ സ്വന്തമാക്കാം. എക്സ്ചേഞ്ച് ഓഫറിൽ, വാങ്ങാനുള്ളവർക്കും കിഴിവുണ്ട്. 25,300 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് വൺപ്ലസ് നോർഡ് 4 ഫോണിന് ലഭിക്കുന്നത്.
എന്നാൽ പഴയ ഫോണിന്റെ അവസ്ഥ, ബ്രാൻഡ്, കമ്പനിയുടെ എക്‌സ്‌ചേഞ്ച് പോളിസി എന്നിവയെ ആശ്രയിച്ച് ഓഫറിൽ വ്യത്യാസം വരും. 1,357 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും വൺപ്ലസ് ഫോണിന് ലഭിക്കും. താൽപ്പര്യമുള്ളവർ, ഈ ആമസോൺ ലിങ്കിൽ നിന്നും വാങ്ങൂ…
OnePlus Nord 4: സ്പെസിഫിക്കേഷൻ
6.74 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയിലാണ് വൺപ്ലസ്സിന്റെ ഈ 5ജി ഫോൺ വരുന്നത്. ഇതിന് 120Hz റിഫ്രഷ് റേറ്റുണ്ട്. 12GB വരെ LPDDR5x റാമും 256GB ഇന്റേറേണൽ സ്റ്റോറേജും ഇതിനുണ്ട്. സ്നാപ്ഡ്രാഗൺ 7+ Gen 3 പ്രോസസറാണ് ഈ വൺപ്ലസ് സ്മാർട്ഫോണിലുള്ളത്.
8 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ ലെൻസും 50 മെഗാപിക്സൽ പ്രൈമറി ലെൻസും ഫോണിലുണ്ട്. ഫോട്ടോഗ്രാഫിക്കായി എൽഇഡി ഫ്ലാഷോട് കൂടിയ ഡ്യുവൽ ക്യാമറ യൂണിറ്റ് നൽകിയിരിക്കുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയുമുണ്ട്.
Also Read: Redmi A4 5G First Sale: ഫാസ്റ്റ് Snapdragon ഉള്ള ഒരേയൊരു ബജറ്റ് ഫോൺ, 8,499 രൂപയ്ക്ക് വാങ്ങാം
5000mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഓക്സിജൻ ഒഎസ് 14.1-ൽ പ്രവർത്തിക്കുന്ന ഫോണിലുള്ളത് ആൻഡ്രോയിഡ് 14 വേർഷനാണ്. ഇതിൽ അമോലെഡ് സ്ക്രീനായതിനാൽ തന്നെ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് കൊടുത്തിട്ടുള്ളത്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile