OnePlus 12R ഇപ്രാവശ്യം ഇറങ്ങിയ ജനപ്രിയമായ പ്രീമിയം സ്മാർട്ഫോണാണ്. ഇതിന് ശേഷം കമ്പനി ഒരു പുതിയ വേർഷൻ വൺപ്ലസ് 12ആർ കൂടി വിപണിയിൽ എത്തിച്ചു. ഗെയിമിങ്ങിനെ അടിസ്ഥാനമാക്കിയുള്ള ഫോണാണ് വൺപ്ലസ് അവതരിപ്പിച്ചത്. OnePlus 12R Genshin Impact Edition-ന്റെ വിൽപ്പന ഇന്ന് ആരംഭിക്കുന്നു.
മാർച്ച് 19 ഉച്ചയ്ക്ക് 12 മണി മുതലാണ് ഫോണിന്റെ വിൽപ്പന. MWC 2024 സമ്മേളനത്തിൽ വച്ചായിരുന്നു ഫോൺ അവതരിപ്പിച്ചത്. വിലയും ഓഫറുകളും അറിയുന്നതിന് മുന്നേ ജെൻഷിൻ ഇമ്പാക്റ്റ് എഡിഷനിലെ ഫീച്ചറുകൾ നോക്കാം.
OnePlus Ace 3 എന്നും വൺപ്ലസ് 12ആർ പുതിയ എഡിഷനെ വിളിക്കാം. ഇത് മോട്ടിഫുകളും ഇലക്‌ട്രോ എലമെനറ് ഡിസൈനുമായി വരുന്ന ഫോണാണ്. ഏറ്റവും സുഖമമായ ഗെയിമിങ് ഫീൽ നിങ്ങൾക്ക് വൺപ്ലസ് 12ആർ ജെൻഷിൻ എഡിഷനിൽ ലഭിക്കും.
1.5K 1-120Hz ProXDR ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുമുണ്ട്. ഇതിൽ ഹൈപ്പർറെൻഡറിങ് ടെക്നോളജിയും ലഭിക്കുന്നു. ഇതിന് 100W ചാർജിങ് സപ്പോർട്ടുണ്ടാകുമെന്നും പറയുന്നുണ്ട്.
ആൻഡ്രോയിഡ് 14 ആണ് ജെൻഷിൻ ഇംപാക്റ്റ് പതിപ്പിലെ ഓപ്പറേറ്റിങ് സിസ്റ്റം. ഇത് OxygenOS 14ൽ പ്രവർത്തിക്കുന്നു. ഫോണിൽ നിങ്ങൾക്ക് ഓൺ ഡിസ്‌പ്ലേ ഫീച്ചറും ലഭ്യമാണ്.
ഫോൺ വൺപ്ലസ് 12ആറിനേക്കാൾ വില കൂടിയ വേർഷനാണ്. 49,999 രൂപയ്ക്ക് വൺപ്ലസ് 12ആർ ജെൻഷിൻ ഇംപാക്റ്റ് വേർഷൻ വാങ്ങാം. വൺപ്ലസ് വാങ്ങുമ്പോൾ വൺകാർഡ് ഉപയോഗിച്ചാൽ 1000 രൂപയുടെ കിഴിവ് ലഭിക്കും. 4,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 9 മാസത്തേക്ക് നോ-കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്.
Read More: Galaxy Ultra Days Sale: Samsung ഫ്ലാഗ്ഷിപ്പ് S23, S24 അൾട്രാ ഫോണുകൾ ഇപ്പോൾ ഓഫറിൽ വാങ്ങാം
പുതിയ OnePlus 12R ഫോണിന് ചില ജിയോ ഓഫറുകളുമുണ്ട്. പ്രതിമാസം 150 രൂപ വച്ച് 15 മാസത്തേക്ക് കിഴിവ് ലഭിക്കും.
മാർച്ച് 19 മുതലാണ് ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുക. ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും സെയിൽ ആരംഭിക്കുന്നത്. ആമസോണിൽ ഈ പ്രത്യേക എഡിഷൻ വിൽപ്പനയ്ക്ക് എത്തിക്കുന്നു. OnePlus.in, OnePlus സ്റ്റോർ ആപ്പ് എന്നിവിടങ്ങളിൽ നിന്ന് ഫോൺ വാങ്ങാം. OnePlus എക്സ്പീരിയൻസ് സ്റ്റോറുകളിലും ഇത് ലഭ്യമാണ്.