3 ജിബി റാം ,13 എംപി ക്യാമറയിൽ 10.or D ഇന്ന് ആമസോണിൽ ൧൨ 12 മണി മുതൽ ,വില 5999 രൂപ

3 ജിബി റാം ,13 എംപി ക്യാമറയിൽ 10.or D ഇന്ന് ആമസോണിൽ ൧൨ 12 മണി മുതൽ ,വില 5999 രൂപ
HIGHLIGHTS

കുറഞ്ഞ ചിലവിൽ 10.or D സ്മാർട്ട് ഫോണുകൾ

 

കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോണുകളുമായി 10.or D എത്തുന്നു .ഇന്ന് ഉച്ചയ്ക്ക് 12 മണി  മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽനിന്നും വാങ്ങിക്കാവുന്നതാണ്  .4999 രൂപമുതൽ ആണ് ഈ മോഡലുകൾ ആരംഭിക്കുന്നത് .മികച്ച സവിശേഷതകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

5.2 ഇഞ്ചിന്റെ HD ഡിസ്പ്ലേയിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് .1.4GHz Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു മോഡലുകളാണ് എത്തുന്നത് .2ജിബിയുടെ റാം കൂടാതെ 3 ജിബിയുടെ റാം .Android 7.1.2 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .

ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3500mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഒറ്റചാർജിൽ 2 ദിവസംവരെ ബാറ്ററി ബാക്ക് അപ്പ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത് .

ഇതിന്റെ വിലവരുന്നത് 2 ജിബിയുടെ മോഡലിന് 4999  രൂപയും കൂടാതെ 3 ജിബിയുടെ മോഡലിന് 5999 രൂപയും ആണ് വില .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo