3 മാസത്തിൽ 1 മില്യൺ ഫോണുകൾ വിറ്റഴിഞ്ഞു! ഇന്ത്യയിൽ നേട്ടം കൊയ്ത വമ്പൻ ആര്?

3 മാസത്തിൽ 1 മില്യൺ ഫോണുകൾ വിറ്റഴിഞ്ഞു! ഇന്ത്യയിൽ നേട്ടം കൊയ്ത വമ്പൻ ആര്?
HIGHLIGHTS

വിപണിയിൽ എത്തി 3 മാസമാകുമ്പോഴേക്കും വൻവിൽപ്പനയിൽ Realme

ജൂൺ പകുതിയോടെ ലോഞ്ച് ചെയ്ത Realme 11 Pro, Realme 11 Pro+ ഫോണുകളാണ് നേട്ടം കൈവരിച്ചത്

സാക്ഷാൽ കിംഗ് ഖാൻ ബ്രാൻഡ്  അംബാസഡറായ ശേഷം ലോഞ്ച് ചെയ്ത Realme 11 Proയെ ഓർക്കുന്നുണ്ടോ? അത്യാകർഷകമായ ഫീച്ചറുകളും, കിടിലോൽക്കിടിലം ക്യാമറയുമായി എത്തിയ റിയൽമിയുടെ ഈ സ്റ്റൈലൻ ഫോൺ ഇന്ത്യയിൽ നിന്നും വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

ആൻഡ്രോയിഡ് ഫോണുകളുടെ ആധിപത്യം ഇനി തങ്ങൾക്കാണെന്ന് വ്യക്തമാക്കുന്നതാണ്  Realme 11 Proയുടെ റെക്കോഡ് നേട്ടം. വിപണിയിൽ എത്തി 3 മാസമാകുമ്പോഴേക്കും Realme 11 Pro സീരീസ് ഫോണുകളുടെ ഒരു ദശലക്ഷം, അതായത് 10 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന നടന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. റിയൽമി പുറത്തിറക്കിയ Realme 11 Pro, 11 Pro+ ഫോണുകളെയാണ് ഒരു മില്യണിലധികം ആളുകൾ വാങ്ങിയത്. ജൂൺ പകുതിയോടെയായിരുന്നു ലോഞ്ച്.

കമ്പനി തന്നെയാണ് തങ്ങളുടെ അഭിമാനകരമായ നേട്ടം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ത്യൻ മണ്ണ് റിയൽമിയ്ക്ക് വളരാൻ പാകമാണെന്ന് കാണിക്കുകയാണ് ഈ പുതിയ റിപ്പോർട്ടുകൾ. 

കിംഗ് ഖാൻ Realmeയെ പ്രതിനിധീകരിച്ച് വന്നുവെന്നത് മാത്രമല്ല, ഡിസ്പ്ലേയിലും, പ്രോസസറിലുമെല്ലാം ഉപകാരപ്രദമായ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് കമ്പനി  Realme 11 Proയും  Realme 11 Pro Plusഉം വിപണിയിൽ എത്തിച്ചതെന്നും ശ്രദ്ധിക്കുക. 

Realme 11 Pro സ്പെസിഫിക്കേഷനുകൾ

6.7 ഇഞ്ച് വലിപ്പമുള്ള Realme 11 Proയ്ക്ക് AMOLED ടച്ച്‌സ്‌ക്രീനാണുള്ളത്. ഫോണിൽ മീഡിയാടെക് ഡൈമൻസിറ്റി 7050 SoC ആണ് പ്രോസസറായി ഉൾപ്പെടുത്തിയിട്ടുള്ളത്. 100 MPയാണ് ഫോണിന്റെ മെയിൻ ക്യാമറ. 2 MPയുടെ ഡെപ്ത് സെൻസറിന് പുറമെ, 16 MPയുടെ സെൽഫി സ്‌നാപ്പറും ഇതിൽ വരുന്നു. പവറിലും കരുത്തനായ റിയൽമി 11 പ്രോയ്ക്ക് 67Wന്റെ വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 mAhന്റെ ബാറ്ററിയും വരുന്നു. Realme 11 Pro മൂന്ന് സ്റ്റോറേജുകളിലുള്ള ഫോണാണ് പുറത്തിറക്കിയത്. 8GB RAM + 128GB, 8GB RAM + 256GB, 12GB RAM + 256GB എന്നീ സ്റ്റോറേജ് ഫോണുകളാണ് ഇതിലുള്ളത്. 

Realme 11 Pro+ സ്പെസിഫിക്കേഷനുകൾ

ക്യാമറയിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയ വേരിയന്റാണ് റിയൽമി 11 പ്രോ പ്ലസ്. OIS ഉള്ള 200 MPയുടെ പ്രധാന ക്യാമറയും, 8 MPയുടെ അൾട്രാവൈഡ് ക്യാമറയും, 2 MPയുടെ മാക്രോ ക്യാമറയും ഇതിലുണ്ട്. പോരാഞ്ഞ് 32 MPയാണ് റിയൽമി പ്രോ പ്ലസ് എഡിഷന് നൽകിയ സെൽഫി ക്യാമറ. 100W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണിത്.

BUY FROM HERE: Realme 11 Pro

BUY FROM HERE: Realme 11 Pro+

27,999 രൂപയിൽ Realme 11 Pro+ന്റെ വില ആരംഭിക്കുന്നു. 23,999 രൂപയ്ക്ക് Realme 11 Proയും ലഭ്യമാണ്. എന്നാൽ സ്റ്റോറേജ് കൂടുന്നത് അനുസരിച്ച് 1000 രൂപയുടെയോ അതിൽ കൂടുതലോ ഫോണുകളുടെ വിലയിൽ വ്യത്യാസം വരുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo