സ്മാർട്ട് ഫോൺ രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് വലിയ മുന്നേറ്റംനടത്തിയ ഷവോമി ഇതാ അവരുടെ പുതിയ സംരംഭമായ നോട്ട് ബുക്ക് വിപണിയിൽ എത്തിച്ചിരിക്കുന്നു .ചൈനയിൽ ഇതിനോടകംതന്നെ വിപണിയിൽ എത്തിയ ഈ Mi നോട്ട് എയർ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ മുന്നേറ്റം കുറിക്കാൻ ഒരുങ്ങുന്നു .2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ഷവോമിയുടെ ഏറ്റവും പുതിയ നോട്ട് ബുക്ക് വിപണിയിൽ എത്തിച്ചു .
2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .13.3 ഇഞ്ചിലും ,12.5 ഇഞ്ചിലും ഉള്ള മോഡലുകൾ ആണ് .ഇതിന്റെ പ്രോസസറിനെ കുറിച്ച് പറയുകയാണെങ്കിൽ intel i5 പ്രൊസസർ ആണ് ഇതിനു നൽകിയിരിക്കുന്നത് .13.3 ഇഞ്ചിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് ഏകദേശം 50000 രൂപക്കടുത്തും ,12.5 ഇഞ്ചിന്റെ ഇന്ത്യൻ വിപണിയിലെ വില Rs.35,000 രൂപക്കടുത്തും ആണ് വരുന്നത് .
8GB DDR4 മികച്ച റാം ഇതിനു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനു സഹായിക്കുന്നു .Nvidia GeForce 940MX GPU ആണ് ഇതിന്റെ മറ്റൊരു സവിശേഷത .ഇതിന്റെ ബാറ്ററിയെ കുറിച്ച് പറയുകയാണെങ്കിൽ 40Wh ലൈഫ് ആണുള്ളത് .